“പീറ്റർ ദി ലവ് സ്റ്റാർ 1989 ഞാൻ ജനിക്കുന്നത് മുൻപുള്ള ബുക്ക് ആണല്ലോ എന്തായാലും നോക്കാം
ജൂലി കോമിക് വായിക്കാൻ തുടങ്ങി
അല്പസമയത്തിനു ശേഷം
“അമ്മേ എന്തൊരു ബോറൻ കഥയാ ഇത് ഒരു മണ്ടൻ നായകനും അവന്റെ പുറകെ കുറേ പെണ്ണുങ്ങളും ഈ കഥ എഴുതിയവന് ഒരു ഓസ്കാർ കൊടുക്കണം ഈ പീറ്റർ എങ്ങാനും ഈ ലോകത്തുണ്ടായിരുന്നെങ്കിൽ എനിക്ക് ഓർക്കാൻ കൂടി വയ്യ
പെട്ടെന്ന് അലാറം അടിക്കാൻ തുടങ്ങി സമയം 12:00
“അയ്യോ എന്റെ ബർത്ത് ഡേ ”
ജൂലി വേഗം കേക്ക് കട്ട് ചെയ്യാൻ തുടങ്ങി
“ഹാപ്പി ബർത്ത് ഡേ ജൂലി ഹാപ്പി ബർത്ത് ഡേ ജൂലി ഈ പിസ് പപ്പക്ക് ഈ പിസ് മമ്മിക്ക് ഇത് എനിക്ക് ”
“എന്തായലും ഇത് മുഴുവൻ എനിക്ക് കഴിക്കാൻ കഴയില്ല ബാക്കി ഫ്രിഡ്ജിൽ വക്കാം ”
അല്പ സമയത്തിനു ശേഷം
“അയ്യോ അമ്മേ ഇനി ഒരു പൊടി തിന്നാൻ വയ്യ വയർ അത്രക്ക് നിറഞ്ഞു ഇതൊന്നു കഴിക്കാൻ ആ റോസിനും ടോമിനും ഭാഗ്യമില്ല ഏതായാലും ഇനി റൂമിലൊന്നും പോകാൻ വയ്യ ഇവിടെ തന്നെ കിടന്നുറങ്ങാം ”
ജൂലി സോഫയിലേക്ക് കിടന്നു
അല്പസമയത്തിനു ശേഷം ജൂലിക്ക് തന്റെ കണ്ണിലേക്ക് ഒരു പ്രകാശം പതിക്കുന്നതായ് തോന്നി
“ഇതെന്താ ഇത്ര വേഗം നേരം വെളുത്തോ ”
ജൂലി പതിയെ കണ്ണുതുറന്നു അവിടെ മുഴുവൻ ഒരു വെള്ള പ്രകാശം നിറഞ്ഞുനിന്നു
“ഞാൻ എന്താ വല്ല സ്വപ്നവും കാണുകയാണോ എന്താ ഇവിടെ സംഭവിക്കുന്നത് ”
പെട്ടെന്നാണ് ജൂലി മേശപ്പുറത്തിരുന്ന കോമിക് ബുക്ക് ശ്രദ്ദിച്ചത് അതിൽ നിന്നുമാണ് ഈ പ്രകാശം വരുന്നതെന്ന് ജൂലിക്ക് മനസ്സിലായി പെട്ടെന്നു തന്നെ റൂമിലെ പ്രകാശത്തിന്റെ തീവ്രത കൂടി വന്നു ജൂലിക്ക് അവളുടെ കണ്ണുകൾ തുറക്കാനായില്ല കുറച്ച് നേരത്തിനുള്ളിൽ പ്രകാശത്തിന്റെ തീവ്രത കുറയുന്നതായി ജൂലിക്ക് അനുഭവപെട്ടു അവൾ പതിയെ അവളുടെ കണ്ണുകൾ തുറന്നു ആ കാഴ്ച്ച കണ്ട് ജൂലി നടുങ്ങി തന്റെ അത്രയും തന്നെ പ്രായം വരുന്ന ഒരു പയ്യൻ അവളുടെ മുൻപിൽ നിൽക്കുന്നു മുടി നീട്ടി വളർത്തിയിട്ടുണ്ട് കുറച്ച് പഴയ രീതിയിലുള്ള ഡ്രസ്സ് ആണ് ഇട്ടിരിക്കുന്നത് ആദ്യത്തെ ഞെട്ടലിനു ശേഷം ധൈര്യം വീണ്ടെടുത്തു ജൂലി സംസാരിക്കാൻ തുടങ്ങി
“ആരാ നീ എന്തിനാ എന്റെ വീട്ടിൽ കയറിയത് ”
ഉടൻ തന്നെ മറുപടിയെത്തി
“നിങ്ങൾ ആരാ ഞാൻ എങ്ങനെ എവിടെയെത്തി”
ജൂലി :അത് കൊള്ളാം എന്റെ വീട്ടിൽ വന്നിട്ട് ഞാൻ ആരാണെന്നോ നീ കള്ളനല്ലേ ഞാൻ ഇപ്പോൾ പോലീസിനെ വിളിക്കും