ജൂലി ബുക്ക് മേശപ്പുറത്തേക്കിട്ടു
ഇനിയും ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട് പുറത്തുപോയ കേക്കും ഡിന്നറിനുവേണ്ട കാര്യങ്ങളും വാങ്ങണം
ജൂലി വേഗം തന്നെ വീടിനു പുറത്തേക്കിറങ്ങി
അല്പസമയത്തിനു ശേഷം
“അങ്ങനെ ഡിന്നറിനുള്ളതെല്ലാം വാങ്ങി ഇനി കേക്ക് കൂടി വാങ്ങണം ആനി ചേച്ചിയുടെ ബേക്കറിയിൽ പോകാം അവിടെയാകുമ്പോൾ നല്ല കേക്ക് കിട്ടും ”
ജൂലി കുറച്ച് അപ്പുറത്തുള്ള ബേക്കറിയിലേക്ക് കയറി
ജൂലി :ചേച്ചി എനിക്ക് ഒരു കേക്ക് വേണം
ആനി :ഒരുപാട് നാളായല്ലോ എങ്ങോട്ടൊക്കെ കണ്ടിട്ട് എന്തായാലും വന്നല്ലോ മോൾക്ക് ഏത് കേക്ക് വേണം
ജൂലി :ഏതായാലും മതി
ആനി :എങ്കിൽ ബ്ലാക്ക് ഫോറെസ്റ്റ് എടുക്കാം കേക്കിൽ പേര് എഴുതണോ?
ജൂലി :അതൊന്നു വേണ്ട
ആനി :ശെരി ഇതാ കേക്ക് പിടിക്ക്
ജൂലി :എത്രയായി ചേച്ചി
ആനി :450
ജൂലി :ഇതാ ചേച്ചി പൈസ ഞാൻ പിന്നെ വരാം
അല്പസമയത്തിനുള്ളിൽ ജൂലി സാധനങ്ങളുമായി വീട്ടിലേക്കെത്തി
“ഇനി ഡിന്നറിനുള്ള കാര്യങ്ങൾ നോക്കണം ”
ജൂലി വേഗം തന്നെ പാചകം ആരംഭിച്ചു
മണിക്കൂറുകൾക്ക് ശേഷം
“കേക്ക് റെഡി, ഡിന്നർ റെഡി ഇനി അവർ കൂടി വന്നാൽ മതി ”
ജൂലി കൂട്ടുകാർക്കായി കാത്തിരുന്നു
മണിക്കൂറുകൾ കടന്നു പോയി
“ഇവരിതെവിടെ പോയി കിടക്കുന്നു എന്തായാലും റോസിനെ വിളിച്ചു നോക്കാം ”
ജൂലി മൊബൈൽ കയ്യിലെടുത്തു
“അല്ല റോസ് ഒരു മെസ്സേജ് അയച്ചിട്ടുണ്ടല്ലോ “ജൂലി മെസ്സേജ് വായിച്ചു
“സോറി ജൂലി എനിക്കും ടോമിനും ഇന്ന് വരാൻ കഴയില്ല ഒരു ഹോസ്പിറ്റൽ കേസ് ആയതുകൊണ്ടാണ് നമുക്ക് പാർട്ടി നാളെ നടത്താം നീ വിഷമിക്കരുത്”
“നാശം എനിക്ക് മാത്രം എന്താ എപ്പോഴും ഇങ്ങനെ സംഭവിക്കുന്നത് അല്ല ഞാൻ എന്തിനാ വിഷമിക്കുന്നത് എന്റെ ബർത്ത് ഡേ ഞാൻ ഒറ്റക്ക് ആഘോഷിക്കും എനിക്ക് ആരും വേണ്ട ”
ജൂലി ക്ലോക്കിലേക്ക് നോക്കി സമയം 11:30
“എന്റെ ബർത്ത് ഡേയ്ക്ക് ഇനിയും സമയമുണ്ടല്ലോ അതുവരെ ഞാൻ എന്ത് ചെയ്യും ”
പെട്ടെന്നാണ് ജൂലി മേശപ്പുറത്തിരുന്ന കോമിക് ബുക്ക് ശ്രേദ്ദിച്ചത്
“കോമിക് എങ്കിൽ കോമിക് ഇത് വായിച്ചു സമയം കളയാം ”
ജൂലി ബുക്ക് കയ്യിലെടുത്തു