അനു: ഹഹഹ എന്നായിങ്ങോട്ട് വരുകയേ വേണ്ട… അല്ല എല്ലാവരും ഇല്ലേ..
തോമസ്: ഇല്ല ഒരാളും കൂടി വരാനുണ്ട് അവനെ പോകുന്ന വഴിയിൽ പിക് ചെയ്യണം..
അനു: ഉം.. ശരിയന്നാ.. ഞാൻ റോഡിലിറങ്ങി നിന്നോളാം..
തോമസ്: ഓക്കേ ഡിയർ…
അവൻ ഫോൺ കട്ട് ചെയ്തിട്ട് ആൽഭിനെ നോക്കി…
അനു : ഇച്ചായ നമുക്കന്നാ ഇറങ്ങിയാലോ…
ആൽബിൻ: ഓക്കേ എന്നാ പോയേക്കാം.
അവർ ഫ്ലാറ്റ് പൂട്ടി എന്നിട്ട് താഴേക്ക് പോയി ബുള്ളറ്റിന്റെ അടുത്തു ചെന്ന് അവൻ അവൾക്ക് ഒരുമ്മയും കൊടുത്തിട്ട് അവിടുന്ന് പോയി.. അവൾ റോഡിലേക്ക് ചെന്നപ്പോഴേക്കും അവർ അവിടെ കാറുമായി വന്നു കഴിഞ്ഞിരുന്നു… അവൻ അതിൽ കയറി അവരോടൊപ്പം പോയി…
പിറ്റേദിവസം പതിനൊന്ന് മണി കഴിഞ്ഞിട്ടും അനുവിന്റെ കാണാഞ്ഞിട്ട് രാധികയുടെയും മറ്റും മനസിൽ ആധികയറാൻ തുടങ്ങി.. അവളുടെ ഫോണിൽ വിളിച്ചിട്ടാണേൽ സ്വിച്ച് ഓഫെന്നാണ് പറഞ്ഞു കൊണ്ടിരുന്നത്.. പിന്നീട് ഒരു രണ്ടു മണിയാകാറായപ്പോൾ പുറത്ത് ഒരു കാർ വന്നു നിന്നു അനുവിന്റെ അവിടെ ഡ്രോപ്പ് ചെയ്തിട്ട് ആ കാർ പെട്ടെന്ന് തന്നെ പോയി… അനു ഗേറ്റ് കടന്നു വരുന്നത് കണ്ടപ്പോഴാണ് അവർക്കൊക്കെ ആശ്വാസമായത്…
അഞ്ജിത: നീയെന്താടി പെണ്ണേ ഇത്രയും താമസിച്ചത്. ആകെ പേടിപ്പിച്ച് കളഞ്ഞല്ലോ…
അനു: ഓ അത് വരുന്നവഴി വണ്ടി പഞ്ചറായി അതാ വൈകിയത്…
രാധിക: നിന്റെ ഫോണെന്തിയേടീ…