കൊണ്ടാവണം മല്ലി അൽപനേരം ഹാളിലെ അടുക്കളയിലേക്ക് പോകുന്ന പടിയിൽ കുറച്ചു നേരം ഉറ്റുനോക്കി പിന്നെ തിരികെ എന്തോ പിറു പിറുത്തു കൊണ്ട് പോയി.
“അജയേട്ടനറിയമായിരുന്നോ…..”
ഇടയിലെ നിശ്ശബ്ദതയ്ക്ക് വിരാമം ഇട്ടത് ഞാനായിരുന്നു.
“ഹ്മ്മ്…”
കനത്തിലൊരു മൂളൽ.
“എല്ലാം….???”
എന്നെ തറപ്പിച്ചൊന്നു നോക്കി പതിയെ ആഹ് കണ്ണുകളുടെ താളം പിഴക്കുന്നത് എനിക്ക് മനസ്സിലായി.
“വസൂ അവളെന്നോട് പറഞ്ഞിരുന്നു ഞാൻ ആയിട്ടൊന്നും നിന്നോട് പറയരുതെന്ന്, എനിക്ക് വാക്ക് കൊടുക്കേണ്ടി വന്നു. എനിക്കിപ്പോഴും ഒന്നും പറയാൻ അവൾ സമ്മതം തന്നിട്ടില്ല. നീ ഇറങ്ങിയപ്പോഴെ അവൾക്ക് തോന്നിയിരുന്നു, എന്നെ കാണാനും എല്ലാം അറിയാനുമാണെന്നു.”
“എനിക്കെല്ലാം അറിയാം,…..ഒരു കാര്യം മാത്രം എനിക്ക് അറിഞ്ഞാൽ മതി അജയേട്ടനിൽ നിന്ന്..”
“ഞാനുണ്ടാവും കൂടെ…”
എന്റെ ചോദ്യം മുഴുവൻ കേൾക്കാൻ കൂടി നിൽക്കാതെ അജയേട്ടനിൽ നിന്ന് വന്ന ഉത്തരം എന്നെ ഞെട്ടിച്ചു.
“ഞാൻ ചെയ്യാൻ പോകുന്നത് എന്താണെന്നു അജയേട്ടനറിയാമോ. ഞാൻ….”
“എനിക്കറിയാം,….യൂണിഫോമിട്ടു പ്രതിജ്ഞ എടുത്ത ഞാൻ ഒരിക്കലും കൂട്ട് നില്ക്കാൻ പാടില്ലാത്ത ഒന്ന്…
പക്ഷെ നിയമം മനുഷ്യരുടെ രക്ഷയ്ക്കും ശിക്ഷയ്ക്കും വേണ്ടി ഉള്ളതാണ് അതിൽ പേ പിടിച്ചവർക്ക് ശിക്ഷ വിധിക്കുന്നത് ദൈവമാണ്, നടപ്പിലാക്കുന്നത് അതിനു നിയോഗിക്കപ്പെട്ടവരും. ഇതിന് ഏറ്റവും അർഹത നിനക്കാണ് ഹരി. നിയമത്തിന്റെ മുമ്പിൽ നമ്മൾ ചെയ്യാൻ പോകുന്നത് തെറ്റായിരിക്കും പക്ഷെ ഇതനിവാര്യമായ വിധിയാണ് ഇത് നടത്തിയേ പറ്റൂ.”
അജയേട്ടൻ പറഞ്ഞു തീർന്നതും. മുമ്പിലുള്ള വഴി ഏറ്റവും വലിയ ശെരി ആണെന്ന് ബോധ്യപ്പെടാൻ മറ്റൊന്നും വേണ്ടിയിരുന്നില്ല.
“എട്ടു വര്ഷം കടുവകളുടെയും അവരെ പിടിച്ച കിടുവകളുടെയും കൂടെ ജീവിച്ചവനാ നീ, നിനക്ക് കഴിയും ഇത് നടത്താനും ഇതിൽ നിന്നും ഊരാനും.”
“പോകേണ്ട വഴി എനിക്കറിയാം, പക്ഷെ….”
“വേണ്ട എന്നോട് പോലും നിന്റെ വഴി പറയണ്ട, എപ്പോൾ ഞാൻ എന്ത് ചെയ്യണം അത് മാത്രം എന്നോട് പറയുക. സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കുക, നിന്റെ പ്ലാൻ മുഴുവനായും നീ അല്ലാതെ മറ്റൊരാൾ അറിയരുത്.”
അജയേട്ടൻ പറഞ്ഞതിന്റെ പൊരുൾ എനിക്ക് മനസ്സിലായി. ആദ്യ പടിക്കുള്ള സമയം അപ്പോൾ ആയിരുന്നു.
“അജയേട്ടൻ എനിക്കായി ഒരു സന്ദേശം എത്തിക്കണം. കഴിവതും വേഗം.”
“എവിടെ………ആർക്ക്……….”