“എനിക്ക് പേരല്ല, നിന്നെയാ ഇഷ്ടപ്പെട്ടത്. പേര് എന്തായാലെന്താ. ” അവൻ പറഞ്ഞു.
“അങ്ങനെയല്ല. എൻ്റെ മുഴുവൻ പേര് എമിലി സിസിലിയാനോ എന്നാണു. കൃഷ്ണദാസ് സിസിലിയാനോ എന്ന പേര് കേട്ടിട്ടില്ലേ”. അവൾ ചോദിച്ചു.
“എപ്പോളും ന്യൂസിൽ ഒക്കെ വരുന്ന ആ ക്രൈം ഫാമിലി ആണോ’ അവൻ ആശ്ചര്യപ്പെട്ടു.
“അത് തന്നെ. എൻ്റെ മുത്തച്ഛൻ ആന്റണി സിസിലിയാനോ ആണ് അതിൻ്റെ തലവൻ. ഞങ്ങളുടെ ഫാമിലി അറിയപ്പെടുന്നത് സിസിലിയാനോ ഫാമിലി എന്നാണു. മുഴുവൻ യൂറോപ്പിലെയും ഏറ്റവും വലിയ മാഫിയ ഫാമിലി”. അവൾ പറഞ്ഞു.
ഇത് കേട്ട് കൃഷ്ണദാസ് ഞെട്ടി. അവൻ ഇത്തരമൊരു വാർത്ത തീരെ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ എമിലിയോടുള്ള പ്രണയം അവനു എല്ലാത്തിലും വലുതായിരുന്നു.
“എന്തായാലും ഞാൻ നിൻ്റെ മുത്തച്ഛനോട് വിവാഹാഭ്യർത്ഥനയുമായി വരുന്നുണ്ട്. മൂപ്പർ എന്നെ തട്ടിക്കളഞ്ഞില്ലേൽ നിന്നെ ഞാൻ കെട്ടും.” അവൻ പറഞ്ഞു.
“അയ്യോ. മുത്തച്ഛൻ അങ്ങനെ ഒന്നും ചെയ്യില്ല. ഞാൻ അടുത്തു തന്നെ ഒരു ദിവസം കൃഷ്ണദാസിനെ ഡിന്നറിനു വിളിക്കാം. കൃഷ്ണദാസിന് എൻ്റെ ഫാമിലിയെ ഇഷ്ടപ്പെടില്ലെന്നാ ഞാൻ കരുതിയത്. അതാ ഇത്ര ദിവസം ഞാൻ ഇതൊക്കെ പറയാതിരുന്നത്.” എമിലി ആശ്വാസത്തോടെ പറഞ്ഞു.
കൃഷ്ണദാസ് എണീറ്റ് അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ കയ്യിലെ ചായക്കപ്പ് വാങ്ങി മേശയിൽ വച്ചു.
“നിനക്ക് വേണ്ടി ഞാൻ എന്തും ചെയ്യും എമിലി. നിൻ്റെ കുടുംബമൊന്നും എനിക്ക് ഒരു വിഷയമല്ല. ഇനി അത് എൻ്റെ കൂടെ കുടുംബമാണ്” ഇതും പറഞ്ഞ് അവൻ അവളെ പൊക്കിയെടുത്ത് കട്ടിലിലേക്ക് നടന്നു.
“ഇതെന്താ.. ഇന്ന് വേറെ പണിയൊന്നും ഇല്ലേ.. ഇതെത്രാമത്തെ റൗണ്ടാ”? അവൾ കുണുങ്ങി.
“ഇന്നത്തെ പണി മുഴുവൻ നിൻ്റെ മേലാണ്” ഇതും പറഞ്ഞ് എമിലിയെ അവൻ കട്ടിലിലേക്കിട്ട് അവളുടെ ദേഹത്തേക്ക് കയറി.
എമിലിയുടെ കൂടെ അവളുടെ വീട്ടിലേക്ക് എത്തിയപ്പോൾ കൃഷ്ണദാസ് അത്ഭുതപ്പെട്ടു. വീടെന്നു പറയുന്നതിനേക്കാൾ കൊട്ടാരം എന്ന് പറയുന്നതാണ് കൂടുതൽ ശരി എന്ന് അവൻ ചിന്തിച്ചു. അവൾ അവനെ നേരെ മുത്തച്ഛൻ്റെ അടുത്തേക്ക് കൊണ്ടുപോയി. അവളുടെ മുത്തച്ഛൻ്റെ ഓഫീസ് റൂം തന്നെ ഒരു വീടിൻ്റെ വലുപ്പമുണ്ടായിരുന്നു. അവിടെ ഒരു വലിയ ലെതർ കസേരയിൽ അവളുടെ മുത്തച്ഛൻ ഒരു സാഗർ വലിച്ചിരുപ്പുണ്ടായിരുന്നു.
മുത്തച്ഛനെ കണ്ടതും എമിലി ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു.
“ഇതാണ് നീ പറഞ്ഞ ആൾ, അല്ലേ”, ആന്റണി ചോദിച്ചു.
“അതെ മുത്തച്ഛാ, ഇതാണ് കൃഷ്ണദാസ്, ഞാൻ ഇഷ്ടപ്പെടുന്ന ആൾ” അവൾ പറഞ്ഞു.
“നീ പോയി ഡിന്നർ ശരിയായോ എന്ന് നോക്ക്, ഞാൻ ഇവനെ ഒന്ന് പരിചയപ്പെടട്ടെ” ആന്റണി പറഞ്ഞു.
“ശരി മുത്തച്ഛാ.” ഇതും പറഞ്ഞ് അവൾ പുറത്തേക്ക് പോയി.
“നമുക്ക് ഒന്ന് നടന്നിട്ടു വരാം” ആന്റണി എണീറ്റ് ഒരു തൊപ്പി തലയിലിട്ട് ഊന്നു വടി എടുത്തു.
അവർ രണ്ട് പേരും പുറത്തിറങ്ങി ഗാര്ഡനിലൂടെ നടന്നു. അവർക്ക് കുറച്ചു പുറകിലായി തോക്കേന്തിയ അംഗരക്ഷകരും ഉണ്ടായിരുന്നു.