അവർക്കായി……..അവൾക്കായി…… Part 2 [Providencer]

Posted by

നീ അന്ന് എഴുതിയത് ആർക്കാ …… ?
അത് നീ അറിയണ്ട കാര്യമില്ലാ …..നീ കാര്യം പറ
എന്നാ കേട്ടോ …… നീ എഴുതിയത് ആണെന്നും പറഞ്ഞ് ഒരു കത്തുമായി ഒരുത്തി വന്നിട്ടുണ്ട് ….. കത്ത് മുഴുവൻ വൃത്തികേടാ ……. അത് എറ്റ് പിടിച്ച് KSU വന്നിട്ടുണ്ട്…
ജെനറൽ സെക്ടറിയുടെ കാമ പെയ്ത് എന്ന തലകെട്ടുമായി കത്ത് അവർ നോട്ടിസ് ബോഡിലും ഇട്ടിട്ടുണ്ട്…
ഞാൻ കോളേജ് യൂണിയൻ ജെനറൽ സെകട്ടറി ആയിരുന്നു ….
എട ഞാൻ അല്ല…..
പറഞ്ഞിട്ട് കാര്യം ഇല്ല നിന്റെ പേരും വച്ചാ എഴുതിയേക്കുന്ന …..തിന്റെ അതേ അക്ഷരങ്ങൾ …….
എന്താടാ ചെയ്യാ … ഒന്നും ചെയ്യാനില്ല …….
വരാന്തയിലൂട പോകുന്ന എല്ലാവരും എന്നെ അവക്ത്തയോടെ നോക്കുന്നുണ്ടായിരുന്നു …… എല്ലാ കൂട്ടി എനിക്ക് ആകെ പൊളിഞ്ഞു ……
അനന്തു ….. തന്നെ പ്രിൻസി വിളിക്കുന്നു…..പ്യൂൺ വന്നു പറഞ്ഞു ……
വാടാ എന്തായാലും പോയി നോക്കാം ……
പ്രിൻസിയുടെ റൂമിൽ …..
താർ എന്തൊക്കെ വൃത്തികേടാ ട്ടോ ഇതിൽ എഴുതി വച്ചിരിക്കുന്നത് …. അപ്പോഴാണ് കത്തുന്ന കണ്ണുമായി എന്നെ നോക്കുന്ന ആ പെൺകുട്ടിയെ ഞാൻ കാണുന്നത്.
താനിത് ആരെയാ നോക്കുന്നേ ഞാൻ തന്നോടാ സംസാരിക്കുന്നേ…. പ്രിൻസി എനിക്ക നേരെ അലറുകയാണ് …….
സാർ ഇവനെ പോലെ ഉള്ളവരെ ഇവിടെ പടിപ്പിക്കാൻ പറ്റില്ല….. പുറത്താക്കണം ഇവനെ
KSU ന്റെ നേതാവ് അഭിജിത്താണ് …..
കുട്ടിക്ക് എന്നെങ്കിലും പറയാനുണ്ടോ ?
ഇതു പോലെ പെൺകുട്ടികളോട് പെരുമാറുന്ന ഇവനെ പോലുള്ളവരെ പോലീസിൽ എൽപ്പിക്കണം സാർ …. അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി …..
ഞാൻ മനസിൽ പറഞ്ഞു….. ഇവൾ കൊള്ളാലോ… കടിക്കോ ഇത്….
നമുക്ക് ലീഗൽ ആയി തന്നെ മൂവ് ചെയ്യാം …… ഇയാളുടെ HOD സിത്താര മിസ് വരട്ടെ അവരോട് കൂടി പറഞ്ഞിട്ട് ബാക്കി കാര്യങ്ങൾ നോക്കാം …..
എന്താണ് സാർ ഇത് ….. ഇവനു പറയാനുള്ളത് കൂടി കേൾക്കണ്ടേ ….. അഭിറാം ആണ് …..
എന്താ ഞാൻ കേൾക്കണ്ടെ ഇവനെ പോലെ ഒരു നാറിയുടെ ന്യായങ്ങളോ …. പ്രിൻസി കിടന്നു ചിറുകയാണ് …..
എല്ലാം കൂടി കേട്ടപ്പോൾ എന്റെ കൺഡ്രാൾ പോയി …..ഞാൻ തിരിച്ചു പറഞ്ഞു…
തന്റെ കയ്യിൽ എന്ത് തെളിവാണ് ഉള്ളേ …ഞാൻ ആണ് ഇത് എഴുതിയതെന്ന് . ആദ്യം നീയൊക്കെ അത് തെളിയിക്ക് എന്നിട്ട് എനിക്കിട്ട് ഉണ്ടാക്ക് ……
ഇവള് എതാന്ന് പോലും എനിക്ക് അറിയില്ലാ അപ്പോഴാ അവൾക്ക് കത്ത്…… അല്ലെങ്കിൽ തന്നെ ഇവളേ പോലുള്ളവരോട് .ആ കത്തിൽ ഞാൻ എഴുതി എന്ന് നിങ്ങൾ പറയുന്ന വികാരങ്ങൾ പോലും തോന്നില്ല….അത്രയ്ക്ക് …..എന്നെ കൊണ്ട് പറയിക്കരുത് …..
ഒരു വിദ്യാർഥി … ഒരു നേതാവ് …. അദ്യാപകന് മുന്നിൽ നിന്ന് സംസാരിക്കുന്നതാണോ ഇങ്ങനെ ….. ഇതല്ലേ തന്റെ സംസ്കാരം …. താൻ ഈ കത്തിൽ പറഞ്ഞിരിക്കുന്നതിൽ അപ്പൂറം ചെയ്തില്ലെങ്കിലേ ഒള്ളു ….
ഒരു അദ്യാപകൻ സംസാരിക്കുന്ന ഭാഷ ആണല്ലോ താൻ പറഞ്ഞേ …. തന്നേകാളും നല്ലവനാ ഞാൻ …. ഒരിക്കലും തന്നെ പോലെ അകല്ലേ എന്നാണ് എന്റെ പ്രാർഥന … അത്രയ്ക്ക് ദുഷിച്ച മനസാ തന്റെയും ഈ നിരന്നു നിൽക്കുന്ന എല്ലാരുടേയും തെറ്റ് എന്താണ് ശരി എന്താണ് എന്ന് ആദ്യം കണ്ടെത്തണം എന്നിട്ടേ വിമർശിക്കാൻ പാടൊള്ളു……
ആദ്യം തെളിവ് ഉണ്ടാക്ക് എന്നിട്ട് എനിക്കിട്ട് ഉണ്ടാക്ക് …. കേട്ടോടോ ….
അനന്തു …. എന്ന് ഒരു വിളി തിരിഞ്ഞ് നോക്കിയ എനിക്ക് കിട്ടിയത് മുഖമടച്ചുള്ള ഒരു അടിയാണ്…
എന്താടാ നീ ഈ വിളിച്ചുക്കുവുന്നേ ….സോറി പറയ് എല്ലാരോടും …..എന്റെ ടീച്ചർ ആണ് HOD സിത്താര…

Leave a Reply

Your email address will not be published. Required fields are marked *