അവർക്കായി……..അവൾക്കായി…… Part 2 [Providencer]

Posted by

ഓ ഇപ്പോഴെങ്കിലും ഓർത്തല്ലോ…. മുകളിലുണ്ട് നാളെ എവിടെയോ പോകുവാ അതിന്റെ ഒരുക്കത്തിലാ ….., ഞാൻ വിളിക്കാം …
വേണ്ടാ വേണ്ടാ… ഞാൻ അങ്ങോട്ടു പോയി കാണാം ഒരു സർപ്രൈസ് ആയിക്കോടെ ….അല്ലേ ആരതി… അവൾ ഒന്ന് ചിരിക്ക മാത്രം ചെയ്തു.
താൻ വാടോ….
മുകളിലേക്കുള്ള സ്റ്റെപ്പ് കയറി ചെന്നത്തും എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയാത്ത ഒരു കാഴ്ച ആണ് എന്നെ കാത്തിരുന്നത്.
കയറി വരുന്ന എന്നെ കണ്ടത്തും ആദ്യത്തെ ആ പകപ്പ് മറച്ചു വച്ച് അവൾ ജിഷ്ണ കണ്ണന്റെ ഭാര്യ എന്നോട് …
അനുവേട്ടാ…എന്താ ഇവിടെ ….
അപ്പോഴും ഞാൻ വേറെ ഏതോ േലാകത്തിൽ ആയിരുന്നു. ഞാൻ സ്നേഹിച്ചിരുന്ന എന്റെ ജിഷ്ണ ഇന്ന് കണ്ണന്റെ ഭാര്യാ…. എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ലായിരുന്നു…..
ടാ പൊട്ടാ….നീ എന്താണ് ഇവളെ ഇങ്ങനെ നോക്കണ…. എല്ലാം കണ്ടു കൊണ്ടുവന്ന കണ്ണൻ ആണ് അത് ചോതിച്ചത്…. എന്റെ മറുപടി ഒന്നും ഇല്ലാതെ ആയപ്പോ അവൻ വീണ്ടും ചോതിച്ചു…..
എന്താടാ എന്നാ പറ്റിയെ.. ഉത്തരം ഇല്ലാതെ നിന്ന എന്നെ കണ്ട അവൾ ജിഷ്ണ അവൾ കണ്ണനേട് ആയി പറഞ്ഞു..
കണ്ണേട്ടാ ഇതാണ് ഞാൻ അന്ന് പറഞ്ഞ അനു ….
ഓ….. ഈ തൊരപ്പൻ ആണോ നിന്റെ പഴയ സഖാവ്…
എനിക്ക് ഒന്നും മിണ്ടാൻ കഴിയുന്നില്ലായിരുന്നു. ഇതെല്ലാം കണ്ട് എന്താണ് കഥ എന്ന് മനസിലാവാതെ നിക്കുകയാണ് ആരതി …
ഇവൾ എന്നെ കുറിച്ച് എല്ലാം പറഞ്ഞല്ലേ …..ഭാഗ്യം കണ്ണനെ ഇനി ഫേസ് ചെയ്യാൻ മടി വേണ്ടാലോ ….
നീ എന്താടാ ആലോചിക്കുന്നേ … എനിക്ക് മനസിലാവും നിന്നെയും ഇവളേയും നീ അത് വിട്….
എന്നിട്ടും ഒന്നും സംസാരിക്കാൻ കഴിയാതെ നിൽക്കുകയായിരുന്നു. ജിഷ്ണയുട അവസ്തയും വ്യത്യസ്ഥമല്ല…
എങ്കിൽ ഒരു കാര്യം ചെയ് നിങ്ങൾ കുറച്ച് നേരം മാറിനിന്ന് സംസാരിക്ക് … അപ്പോ രണ്ടു പേരും ഒന്ന് കൂൾ ആകും. എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു… ഞാൻ കണ്ണനെ കെട്ടിപുണർന്നു …..എന്റെ മനസ് വായിച്ച പോലെയാണ് അവൻ പ്രവർത്തിച്ചത്… എനിക്ക് സന്തോഷം തോനി എന്തുകൊണ്ടും എന്നേലും നല്ല ആളെ തന്നെ ആണ് അവൾക്ക് കിട്ടിയത്…..
എനിക്ക് ഒന്നും പറയാൻ ഇല്ലാടാ … നീങ്ങൾ എന്നും എപ്പോഴും ഇതുപോലെ ഒന്നായി കണ്ടാ മതി .അതാണ് എന്റെ സന്തോഷം … ഇന്ന് മുതൽ ഇവൾ എനിക്ക് എന്റെ സ്വന്തം അനിയത്തി ആണ് …
പക്ഷേ എനിക്ക് സംസാരിക്കാനുണ്ട് (ജിഷ്ണ ആണ് )
കണ്ടോ അവൾക്ക് സംസാരിക്കാനുണ്ട് നിങ്ങൾ സംസാരിക്ക് ഞാനും അമ്മുവും മാറാം (അതിര അമ്മു )
എടാ അത്..
എനിക്ക് എല്ലാം അറിയാം അവളുടെ മനസിലെ വിഷമം മാറട്ടേ…വാടോ അമ്മു നമുക്ക് മാറാം നിങ്ങൾ സംസാരിക്ക് …
അനുവേട്ടാ എന്നോടുള്ള ദേഷ്യം കൊണ്ടാണോ സംസാരിക്കണ്ട എന്ന് പറഞ്ഞത്.? …
അല്ലാട്ടോ… എനിക്ക് സ്നേഹം മാത്രമെ ഒള്ളു ….തനിക്കും ഇങ്ങോട്ട് അങ്ങനെ ആയിരുന്നു എന്ന് എനിക്ക് അറിയാം …. നിന്നെ ഞാൻ ഒരിക്കൽ പോലും വെറുക്കില്ല നീ എന്നും എന്റെ അനിയത്തിണ് …. പഴയത് ഓരോന്ന് ആലോചിക്കണ്ടാ
എട്ടാ …..എനിക്ക് പേടി ആയിരുന്നു അതാണ് അന്ന് …….
വേണ്ടാ…. അതൊന്നും പറയണ്ടാ എനിക്ക് അറിയാം പാറു പറഞ്ഞു എല്ലാം ……
സോറി എട്ടാ …..
മതി മതി ….നീ വന്നെ എനിക്ക് വിശക്കണ് ….
അയ്യോ …. ഞാൻ മറന്നു വാ…. .ഊണ് കഴിക്കാം … ഞങ്ങൾ ഒന്നിച്ച് താഴേക്ക് ചെന്നു…
കഴിഞ്ഞോ …..
നീ കളിയാക്കണ്ടാട്ടോ… ചോതിക്കാൻ ഇവൾക്ക് ചേട്ടനോക്കെ ഉണ്ട് …..
ഓ നീ ആകും …..
എന്തേയ് … ആയി കൂടെ…

Leave a Reply

Your email address will not be published. Required fields are marked *