അവർക്കായി……..അവൾക്കായി…… Part 2 [Providencer]

Posted by

അന്ന് കീർത്തനയുടെ സ്പോൺസർ …..അവളെ കൂട്ടികൊണ്ട് പോയെന്ന് നമുക്ക് സംശയം ഉള്ള അയാൾ തന്നെ ……
ആയാളോ …. ആയാൾ നിന്നെ കണ്ടോ …..?
കണ്ടു….. പക്ഷേ എന്നെ അറിയില്ലാ അയാൾക്ക് …..
അയാളും ഇപ്പോഴത്തേ പെണ്ണും തമ്മിൽ എന്താ റിലേഷൻ …..?
സാർ …..അത് പെൺകുട്ടിയുടെ ചേച്ചിടെ ഭർത്താവിന്റെ അനിയൻ ആണ് ….. ആദ്യം ഇവർ തമ്മിൽ കല്യാണം നടത്താൻ ചേച്ചി നോക്കി …. പക്ഷേ എന്റെ പ്രസൻസ് അവളെ കൊണ്ട് അതിനെ വേണ്ടാന്ന് വപ്പിച്ചു…
ശരി … നമുക്ക് അയാളോട് ഒരു പ്രതികാരം ആയാലോ?…..
സാർ എന്താ ഉദ്ദേശിച്ചത് ….. ആയാളെ അപായപെടുത്താൻ ആണോ …..
എയ് അത് നമുക്ക് നേരത്തേ കഴിയുമായിരുന്നു …..അത് വേണ്ടാ …..എല്ലാവരും അയാളെ വെറുക്കണം … അത്രമാത്രം …..
സാർ….
താൻ പേടിക്കണ്ട …..എന്ത് വന്നാലും ഇവളേ നഷ്ടപെടരുത്ത് ….
Ok സാർ….
അവനുള്ള പണി ഞാൻ പിന്നെ പറയാം…
നമുക്ക് അവളെ വേണം ….. ഇവനിലൂടെ അവളെ കുറിച്ച് അറിയണം …..
നോക്കാം സർ….
അല്ലാ അയാൾക്ക് തന്നെ അറിയില്ലാന്ന് —- ഉറപ്പാണോ ….?
ആദ്യമായിട്ടാ …ഞാൻ ആളേ നേരിട്ടു കാണുന്നേ…. എന്നെ കീർത്തന പരിചയ പെടുത്താം എന്നു പറഞ്ഞ അന്നാണ് …..ഞാൻ അവളെ അവിടെ എത്തിച്ചത്.
താൻ ഒന്നു സൂക്ഷിക്കണം ….അയാൾ എല്ലാം അറിഞ്ഞ് കൊണ്ട് ആണെങ്കിലോ …..
അതിന് വഴി ഇല്ലാ ….. ഇനി അങ്ങനെ വല്ലതും ആണെങ്കിൽ അയാൾ നേരത്തെ എന്നെ തിരഞ്ഞ് വരുമായിരുന്നു.
അവനെ ഒതുക്കകയും വേണം …. രണ്ടു പേരും നമുക്ക് കിട്ടുകയും വേണം…’
ശരി സാർ….കണ്ണന്റെ വീട്ടിൽ എത്തിയതും ഞാൻ അമ്മയുടെ ഓർമ്മകളിലേക്ക് വഴുതി വീണു. പച്ചപ്പ് നിറഞ്ഞ നിൽക്കുന്ന പാടം ….എവിടെ നോക്കിയാലും പച്ചപ്പ്: ഇന്ന് ഈ നാഗരികതയ്ക്ക് ഇടയിലും ഇങ്ങനെ ഇപ്പോഴും ആ പച്ചപ്പ് നിലനിൽക്കുന്ന ചുരുക്കം ചില ഗ്രാമങ്ങളിൽ ഒന്ന് മാത്രം … അമ്മ കളിച്ചു വളർന്ന ആ പടനും പറമ്പും കുളവും എല്ലാം കണ്ട് ഒരു നിമഷത്തേക്ക് എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അമ്മ പറഞ്ഞിട്ടുള്ള പഴയ കഥകൾ ഓർത്തിരുന്ന എന്നെ ആരതി തട്ടി വിളിക്കുകയായിരുന്നു…
അതെയ്…. എവിടാ…. ഇറങ്ങുനില്ലേ……? കണ്ണുകൾ തുടച്ച് ഇറങ്ങി വന്ന എന്നോട് അവൾ വീണ്ടും…
താൻ എന്തിനാ കരയുന്നേ….?
ഒന്നുമില്ലാ ….
അല്ലാ … ഇത് ആരൊക്കെ ആണ് … ( അമ്മായി ആണ്) നി എന്നാ വന്നേ…. കുടുംബത്തിലെ ഒരു ആവശ്യത്തിനും നിന്നെ കിട്ടാതെ ആയാല്ലോ…
അമ്മായി പരാതിപെട്ടി തുറന്നു.
ഇപ്പോ കിട്ടിയല്ലോ …… മനപൂർവം അല്ലാട്ടോ …..
അറിയാടാ …. പക്ഷേ ….. ഇത്ര എങ്കിലും പറഞ്ഞിലെങ്കിൽ ഞാൻ നിന്റെ അമ്മായി ആണ് എന്ന് പറയണതിന് എന്താ അർഥം.
അപ്പോ അതാണ് ….. സ്നേഹം കൊണ്ടല്ലാ..
പോടാ..”അല്ലാ മോളെന്താ ഇവന്റെ കൂടെ.. ആരതിയോട് ആണ്
അത് ഇവൻ വിളിച്ചപ്പോ വെറുതെ ഇങ്ങ് പോന്നു…..
ആനന്നായി മോളെ…..
. അവരെവിടെ …..അത്രയും നേരമായിട്ടും കണ്ണനേയും പെണ്ണിനേയും പുറത്ത് കാണാത്ത ആ കാഷയിൽ ഞാൻ ചോതിച്ചു……

Leave a Reply

Your email address will not be published. Required fields are marked *