കോഡതിവിധി കേട്ടപ്പോൾ മീരക്ക് സ്വന്തം കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ…….
നിസ്സഹായതോടെ കോഡതിക്ക് മുന്നിൽ അവൾ തേങ്ങി കരഞ്ഞു.
കോഡതി വരന്തയിൽ വെച്ച് മീരയുടെ കരങ്ങളിൽ പോലീസ് വിലങ്ങ് അണിയിച്ചു. മീര സങ്കടം അടക്കാൻ കഴിയാതെ തേങ്ങി കരഞ്ഞു.
വിലങ്ങുമായി നിൽക്കുന്നത് കണ്ട് ബിന്ദു പൊട്ടി കരഞ്ഞു.
ഒരു വാക്ക് സംസാരിക്കാൻ കഴിയാതെ മീരയുടെ അമ്മയെ ചേച്ചി ലക്ഷ്മിയും കാവ്യയും കൊണ്ട് പോയി.
കോഡതിക്ക് മുന്നിലുള്ള ജനങ്ങൾ തിങ്ങി കൂടി….
മീഡീയാക്കാരും ജനങ്ങളും പോലീസ് വാഹനങ്ങളെ പൊതിഞ്ഞു.
ദീപ്തി കൂടി നിൽക്കുന്ന ജനങ്ങളെ ബലമായി തള്ളി നീക്കി.
മീര തല താഴ്ത്തി കൊണ്ട് ദീപ്പതിയുടെ പിറകെ നടന്നു…
പോലീസ് വാഹനം കോഡതിയിൽ നിന്നും ജയിലിലേക്ക് പുറപെട്ടു…
പോലിസ് വാഹനങ്ങൾ കോഡതി വിട്ടപ്പോൾ തെന്നെ അന്തരീക്ഷം ശാന്തമായി.
ബിന്ദുവിനെ കാവ്യയും ലക്ഷ്മിയും കാറിൽ കയറ്റിയതിന് ശേഷം
കാവ്യ : “അമ്മേ…. വിഷമിക്കാനൊന്നുമില്ല…… അവളൊരു തെറ്റ് പോലും ചെയ്തിട്ടില്ലല്ലോ.,,,, അത് നമുക്ക് തെളിയിക്കാം.,,,,”
ബിന്ദു: ” എന്നലും ഒന്നും അറിയാത്ത ഒരു കാര്യത്തിന് എൻ്റെ മോളെ ……..: ”
പറഞ്ഞ് പൂർത്തിയാക്കുന്നതിന് മുമ്പ് തെന്നെ ബിന്ദു കരയാൻ തുടങ്ങി.
കാവ്യ : “എനിക്ക് ഉറപ്പുണ്ട് നിയമം. നമ്മുടെ കൂടെ നിൽക്കും”
ലക്ഷ്മി : “അത് തെന്നെ അമ്മേ ഞാനും പറയുന്നത് …. എല്ലാം ശരിയാകും”
ബിന്ദു: ”എന്നിട്ടാണോ…… കോഡതിയിൽ എൻ്റെ മോളെ നിർത്തി പൊരിച്ചത് നിയും കണ്ടില്ലേ?”
കാവ്യ : അതിന് പ്രോസിക്യൂഷൻ അവരുടെ ജോലി ചെയ്യുന്നു…….
അനേഷണം കഴിഞ്ഞിട്ടില്ലല്ലോ.,,,,,
തുടർ അനേഷണങ്ങളിൽ എല്ലാം തെളിയുമായിരിക്കും ”
കാവ്യ ലക്ഷ്മിയെ രഹസ്യമായി വിളിച്ച് പിറകോട്ട് മാറി നിന്നു.
കാവ്യ : ” അതെ….. നമ്മൾ കോഡതി വിഥിയെ മാത്രം കാത്ത് നിന്നിട്ട് കാര്യമില്ല……. നമുക്ക് എന്തെങ്കിലും ചെയ്യൻ സാധിക്കുമെങ്കിൽ ഇപ്പോൾ ച്ചെയ്യണം”,
ലക്ഷമി: ”നമുക്ക് എന്ത്?”
കാവ്യ ” ചേച്ചി ….. അനുപുമായി അവൾ വാക്ക് തർക്കമുണ്ടായിരുന്നത് ശരിയാണ്. പക്ഷേ ആ പ്രശ്നം ഈ കേസിലേക്ക് വലിച്ച് ഇഴച്ച് കേസ് അവളുടെ തലയിൽ ചാർത്താനാണ് പോലിസിൻ്റെ ശ്രമം”
ലക്ഷ്മി :” അപ്പോൾ …….. നമുക്ക് …….?”
കാവ്യ : ”പറയാം ……………………. നമുക്ക് രാഷ്ട്രീയപരമായി ഇതിനേ നേരിടാം”
ലക്ഷമി: ” എങ്ങിനേ”?
കാവ്യ : ” ഞാനിപ്പോൾ അഭിനയിക്കുന്ന സിനിമയുടെ നിർമ്മാതാവ് ജോസഫ ആൻ്റണിയാണ് ……
അങ്ങേര് മന്ത്രി ഷാജി വർഗ്ഗീസിൻ്റെ ബിനാമിയാണ്.
അദ്ധേഹം വിജാരിച്ചാൽ അൽപം രാഷ്ട്രീയ സ്വാദീനം ഈ കേസിലേക്ക് കൊണ്ട് വരാൻ സാധിക്കും……..”
ലക്ഷ്മി :: ” നീ അവരോട് ഇതേ പറ്റി …….”