മോനെ മതിയാക്കിയോ…
ഉം മതി ആന്റി..
ആന്റി അത് ചോദിച്ചു, ട്രീസ ഒന്ന് മൈൻഡ് പോലും ചെയ്യാതെ ഞാൻ പിടിച്ചോണ്ട് വന്ന വരാലും കൂട്ടി ചോറ് ആസ്വദിച്ചു കഴിക്കെയാണ്, ഇപ്പോൾ തന്നെ മൂന്ന്.. നാലു വരാൽ കഷ്ണം അകത്തായി, രാത്രി എന്റെ നെഞ്ചത് കേറാൻ ഉള്ളതല്ലെ…
രാത്രി അങ്കിൾ വന്നിട്ട് എവിടെയോ വിരുന്നിനു പോകുന്ന കാര്യം പറഞ്ഞു,അപ്പോൾ തന്നെ ട്രീസ പറ്റില്ലെന്ന് പറഞ്ഞു, അവൾക്കു നാളെ മുതൽ ജോലിക്ക് പോകണം എന്ന്, നാളെ മുതലോ എന്ന് ആന്റി ചോദിച്ചതും ഒരു ചാടികടിക്കൽ…അപ്പൊ എന്നോട് മാത്രം അല്ല മൊത്തതിൽ ഇങ്ങനെയാണ് സ്വഭാവം. അവൾ നാളെ മുതൽ ജോലിക്ക് പോകുന്നു, എനിക്ക് നല്ല സന്തോഷം ആയി, ഒന്നുമില്ലെങ്കിലും നാളെ മുതൽ രാവിലെ സ്വസ്ഥത ഉണ്ടല്ലോ, ഞാനും ജോലിക്കു പോയാലോ… വേണ്ട മുറിവ് ഉണങ്ങിയില്ല, ചെന്ന് കേറി കൊടുത്തൽ എല്ലാം കൂടി എന്നെ കൊല്ലും.
രാത്രി ഭക്ഷണ സമയത്തതാണ് എബി വന്നത്, ഇന്നും ചെറുതായി മിനുങ്ങിയിട്ട് ആണ് വരവ്, എന്തൊക്കെയോ വാരി കഴിച്ചിട്ട് അവൻ പോയി കിടന്നു, ഞാനും കുറച്ചേ കഴിച്ചുള്ളു…ഭക്ഷണം കഴിഞ്ഞ് ഞാനും അങ്കിളും ഇരുന്നു ക്രിക്കറ്റ് കണ്ടോണ്ടിരുന്നു, ട്രീസ എഴുനേറ്റ് പോയി കിടന്നു, കുറച്ചു കഴിഞ്ഞു ആന്റി വന്നു പറഞ്ഞു
നിങ്ങൾ വന്നു കിടക്കുന്നില്ലേ….ആന്റി അങ്കിളിനെ ഞാൻ കാണാതെ കണ്ണ് കാണിച്ചു…., മോന് പോയി കിടക്കണ്ടേ…
അങ്കിൾ – മോനെ പോയി കിടക്കാം,
കുറച്ചും കൂടി കഴിയട്ടെ അങ്കിളെ….
അതോടെ ആന്റി പോയി,അങ്കിൾ കുറച്ചു നേരം കൂടി ഇരുന്നിട്ട് മോനെ കിടക്കുന്നില്ലേ….
കളി തീർന്നിട്ട് കിടക്കാം,
ഇല്ല മോനെ മതി, മോൻ പോയി കിടന്നോ….
നിവർത്തിയില്ലാതെ ഞാൻ എഴുനേറ്റ് മുറിയിൽ പോയി, ഭാഗ്യം അവൾ ഉറങ്ങി എന്ന് തോന്നുന്നു, ഞാൻ സോഫയിൽ കയറി കിടന്നു ഉറങ്ങി,
കാലത്തു എഴുനേറ്റ് ഫ്രഷ് ആയി താഴേയ്ക്ക് പോയി…അവിടെ ഒക്കെ നിന്നു കറങ്ങി എബിയോട് സംസാരിച്ചോണ്ടിരിക്കുമ്പോൾ ട്രീസ വന്നിറങ്ങി, ഒരു വയലറ്റ് കളർ സാരി ഉടുത്ത് സുന്ദരി ആയിട്ടുണ്ട്.ഒരു കുഞ്ഞു വട്ട പോട്ട് നെറ്റിയിൽ ഉണ്ട്, അവളുടെ വിടർന്ന കണ്ണുകളും ചുവന്നു തുടുത്ത ചുണ്ടുകളും എല്ലാം നല്ല ഭംഗി,പക്ഷെ എന്ത് കാര്യം, സ്വഭാവം മോശമായി പോയി.
ഞാൻ അവളുടെ മുഖത്ത് നോക്കിയിരിക്കുന്നത് അവൾ കണ്ടു, എന്നെ ഒന്ന് നോക്കിയിട്ട് അവൾ ആന്റിയോട് ഭക്ഷണം എടുത്തു വയ്ക്കാൻ പറഞ്ഞു ബഹളം വച്ചു,
എനിക്ക് ജോലിക്കു പോണ്ടേ…ഭക്ഷണം എടുത്ത് വയ്ക്കാത്തത് എന്താ….?
ഇവളാര് ഇവിടത്തെ ഗുണ്ടയോ…. ഇവൾക്ക് കാല് വയ്യാത്തത് ശരിക്കു മുതലാക്കുന്നുണ്ട്.ഞാൻ ഒന്നും മിണ്ടിയില്ല. ആന്റി ഭക്ഷണം എടുത്ത് കൊടുത്തു,
മോനും എടുക്കട്ടെ….
വേണ്ട ആന്റി , ഞാൻ എബിയുടെ കൂടെ കഴിച്ചോളാം…..
അപ്പോൾ ട്രീസ എന്നെ ഒന്ന് നൂന്നു നോക്കി.
ഞാൻ വലിയ കാര്യമാക്കിയില്ല, അവൾ ഭക്ഷണം കഴിക്കുന്നത് കണ്ടാൽ അതിനോട് എന്തോ ദേഷ്യമുള്ളത് പോലെയാണ്. ഇവൾക്ക് എല്ലാത്തിനോടും ദേഷ്യമാണോ…..
അവൾ കഴിച്ചു കഴിഞ്ഞ് എഴുനേട്ടതും എബി കാറിന്റെ കീ എന്റെ കൈയിൽ തന്നിട്ട്
നീ തന്നെ കൊണ്ടക്ക് നിന്റെ കെട്ട്യോളെ…