ഫ്രണ്ട്ഷിപ് 2 [അത്തി]

Posted by

അതെ ഒന്ന് നിന്നെ…. കണ്ട പെണ്ണുങ്ങളുട കിടന്നു കൂത്താടിയിട്ട് എന്റെ പേര് പറയല്ലു… കേട്ടല്ലോ…

ഞാൻ ഒന്നും മിണ്ടാൻ നിന്നില്ല, രണ്ടു കൈ കൂട്ടിഅടിച്ചാലല്ലേ ശബ്ദമുണ്ടാകൂ…

ഞാൻ ഫോണുമെടുത്തോണ്ട് ഇറങ്ങാനും എബി അങ്ങോട്ട് വന്നിട്ട്

എന്തോന്നെടെ… ഇത്….
അവൻ ഒരു ട്രോൾ കാണിച്ചോണ്ട്.

ഞാൻ അമ്പലത്തിൽ തൊഴുതൊണ്ട് നിൽക്കുന്ന ഫോട്ടോയും ആലിൻ ചുവട്ടിൽ കിടന്നു ഉറങ്ങുന്ന ഫോട്ടോയും ഇട്ടിട്ട്, അടിക്കുറിപ്പായിട്ട് ഒന്ന് കല്യാണം കഴിച്ചതാ…. എന്ന അടിക്കുറിപ്പും.

സത്യം പറഞ്ഞാൽ ഇപ്പോഴത്തെ നിന്റെ ഫോട്ടോ എടുത്തിട്ട അതിടാൻ ഉള്ളത്.

ട്രീസയെയും എബി ഇത് കൊണ്ട് കാണിച്ചു.അവൾ എന്നെ ഒന്ന് നോക്കി, ആ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസ്സിൽ ആയില്ല,ആ എന്ത് തേങ്ങ എങ്കിലും ആകട്ടെ…..ഫോണിന്റെ ഗ്ലാസ്‌ എല്ലാം പൊട്ടി, ഇനി എന്ത് ചെയ്യും, ആ ട്രീസ തട്ടിയിട്ട് പൊട്ടിച്ചതാണ്….

അളിയാ പഴയ ഫോൺ വല്ലതും ഉണ്ടോ…

എന്തെടാ…. ഇന്നലത്തെ അങ്കത്തിൽ ഫോണും പൊട്ടിയ….
അവൻ എന്നെയും ട്രീസയെയും മാറി മാറി നോക്കി ചോദിച്ചു.

അളിയാ നീ ഒന്ന് നിർത്തു…എന്നിട്ട് ഫോണൊണ്ടെങ്കിൽ താ….

അവൾ അവിടെ ഇരുന്നു എന്നെ കലിപ്പിച്ചു നോക്കുന്നുണ്ട്.ഞാനും എബിയുടെ കൂടെ പോയി ഫോൺ വാങ്ങി, എന്റെ സിമ്മും മെമ്മറി കാർഡും ഒക്കെ ഇട്ടു.

എടാ നമുക്ക് പുറത്തോട്ടൊക്കെ ഒന്ന് പോയാലോ…

ഈ കോലത്തിൽ പോയാൽ നന്നായിരിക്കും, ഇനി നാട്ടുകാരും കൂടെ അറിയാൻ ഉള്ളൂ…

ശേ…ഇനി എന്ത് ചെയ്യും.

നീ നിന്റെ ഭാര്യയുടെ അടുത്ത് പോടാ, എന്താ രാത്രി മാത്രേ പൊകുള്ളോ..

അളിയാ നീ ഒന്ന് നിർത്തുന്നുണ്ടോ., കുറെ നേരം ആയി തുടങ്ങിയിട്ട്….അല്ല നീ പുറത്ത് പോണില്ല എന്ന് പറഞ്ഞിട്ട് , എങ്ങോട്ടാ ഒരുങ്ങി കെട്ടി….

ഞാൻ പുറത്ത് പോകുന്നുണ്ട്, നിനക്ക് വേണമെങ്കിൽ വരാം, പിന്നെ എന്ത് സംഭവിക്കും എന്നറിഞ്ഞൂടാ…

ഇത് വലിയ കഷ്ടമായല്ലോ….

എന്ത് കഷ്ടം, ഓരോന്ന് കാട്ടിക്കൂട്ടമ്പോൾ ഓർക്കണം അളിയാ…

നിന്റെ കല്യാണം ഉടനെ ഉണ്ടല്ലോ…. അപ്പൊ കാണിച്ചു തരാം, ഞാൻ

അവൻ പുറത്തേയ്ക്ക് പോയി, ഇനി എന്ത് ചെയ്യും…മുറിയിൽ പോകാമെന്നു വച്ചാൽ അവൾ അവിടെ കാണും,എബിയുടെ പപ്പയോടു പോയി സംസാരിക്കാം…അവിടെ പോയപ്പോൾ പുള്ളിയും എങ്ങോട്ടോ പോയി, ഇനി ഇവരുടെ കൃഷി സ്ഥലമൊക്കെ ചുറ്റികറങ്ങാം…..

മോനെ പുറത്തോട്ട് പോകുകയാണോ…

അല്ല ആന്റി….

മോനെ രണ്ട് പപ്പായ അടതിട്ടു തരോ മോനെ….

അതിനെന്താ ആന്റി വാ…

ഞാൻ പപ്പായയും അടതിട്ടു, കുറച്ചു നേരം ആന്റിയും ആയി സംസാരിച്ചോണ്ടിരുന്നു.

ട്രീസയുടെ കാര്യങ്ങളും, എന്റെ വീട്ടിലെ കാര്യങ്ങളും ഒക്കെ..ഇടയ്ക്ക് ആന്റി പോയി ട്രീസയെ വിളിക്കുന്നത് കേട്ടു, അവളുടെ ബഹളവും.. അങ്ങോട്ടും ഇങ്ങോട്ടും നടന്നു ഉച്ചയാക്കി, ഉച്ചയ്ക്ക് ചോറിനു എബിയും അങ്കിളും ഇല്ലായിരുന്നു, ഞാനും ട്രീസയും മാത്രം, അവൾ വലിയ വിമ്മിഷ്ടപ്പെട്ട എനിക്ക് വിളമ്പി, അവൾ വിളമ്പിയത് കൊണ്ടാണോ എന്തോ ഞാനും വലുതായി കഴിച്ചില്ല,ഞാൻ പിടിച്ചോണ്ട് വന്ന വരാൽ പൊരിച്ച ഒരു കഷണവും കൂട്ടി കുറച്ചു ചോറ് വെപ്രാളത്തിൽ കഴിച്ചു എഴുനേറ്റു,..

Leave a Reply

Your email address will not be published. Required fields are marked *