ഇപ്പൊ വേണ്ട അനൂപേട്ടാ…അനൂപേട്ടന് വയ്യാതെ ഇരിക്കുവല്ലേ…രാത്രി ആവട്ടെ…
എനിക്ക് വയ്യായ്ക ഒന്നുമില്ല, എന്നാലും ട്രീസയ്ക്ക് രാത്രി മതിയെങ്കിൽ രാത്രി മതി. ഞാൻ അവളെ വിട്ടുമാറി നിന്നു…അവൾ ചുണ്ടൊക്കെ തുടച്ചു.., മാക്സി പിടിച്ചു നേരെയിട്ടു..,
അതെ വല്ലതും ഉണ്ടാക്കാൻ അറിയാമോ….
അവൾ എന്നെ ഒന്ന് നോക്കിയതേ ഉള്ളൂ.
കളിയാക്കാൻ ചോദിച്ചതല്ല, അറിയില്ലെങ്കിൽ പുറത്ത് നിന്ന് വാങ്ങാം…അത് കൊണ്ട് പറഞ്ഞതാ….
അനൂപേട്ടൻ എന്റെ കാൽ എടുത്തു താ…
എടൊ താൻ പിണങ്ങാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ..
എനിക്ക് ഭക്ഷണം ഉണ്ടാക്കാൻ അറിയില്ല എന്ന് പറഞ്ഞ എനിക്ക് ദേഷ്യം വരില്ലേ…
ഞാൻ അങ്ങനെ പറഞ്ഞില്ല.., അറിയാമോ എന്ന് ചോദിച്ചു…അതും തിരിച്ചെടുത്തു.., പോരെ…
സോറി,എനിക്ക് പെട്ടെന്ന് ദേഷ്യം വരും.എന്റെ കാൽ എടുത്തു താ…വല്ലതും ഉണ്ടാക്കട്ടെ..
ഞാൻ അവളുടെ വയ്പ് കാൽ എടുത്തു ഇട്ട് കൊടുത്തു ഒരു ഉമ്മയും കൊടുത്തു അവളെ ഇറക്കി….
അതെ ഞാൻ സഹായിക്കണോ….
വേണ്ട.., ഇനി ഇവിടെ നിന്നാ… പണി നടക്കില്ല.
പിന്നെ ഞാൻ ഹാളിൽ പോയിരുന്നു, കുറച്ചു കഴിഞ്ഞപ്പോൾ അവൾ അപ്പവും മുട്ടക്കറിയും കൊണ്ട് തന്നു.
ഞാൻ കഴിച്ചു നോക്കി.., കൊള്ളാം.. ഇവൾക്ക് ഇതൊക്കെ അറിയായിരുന്നോ…എന്നിട്ടാണോ ഒന്നും ചെയ്യാതെ ഇരിക്കുന്നത്.
എങ്ങനെയുണ്ട് എന്റെ അപ്പം…
നിന്റെ അപ്പം എങ്ങനെ ഉണ്ടെന്ന് അറിഞ്ഞൂടാ.. ഇത് കൊള്ളാം…..
ഇത് പിന്നെ ആര്…. അനൂപേട്ടന്റെ അപ്പൂപ്പൻ ഉണ്ടാക്കിയ അപ്പം ആണോ….
ഞാൻ ഒന്നും മിണ്ടാതെ ഇരുന്ന് ചിരിച്ചതെ ഉള്ളൂ..
പെട്ടെന്നു എന്തോ ഓർത്തിട്ടെന്ന പോലെ അവൾ എന്റെ ചെവിയ്ക്ക് പിടിച്ചിട്ട്…
എടാ…വൃത്തികെട്ടവനെ….. അയ്യേ….
ഞാൻ ഇരുന്ന് ചിരിച്ചതെ ഉള്ളൂ…
ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാൻ പറഞ്ഞു..,
എടൊ താൻ വരുന്നോ…നമ്മുക്ക് പുരയിടത്തിൽ ഒക്കെ ഒന്ന് പോയിട്ട് വരാം..,
ഓ.. ഞാൻ ദാ വരുന്നു.., ഈ മാക്സി മാറ്റിക്കോട്ടെ…. അതിൽ അത്രയും അഴുക്കാ…..
എടൊ ഇനി മാക്സി ഇടേണ്ട…ഒരുമാതിരി തള്ളച്ചി മാരെ പോലുണ്ട്.. തനിക് വല്ല പാവാടയും ഉടുപ്പും ഇട്ടൂടെ….
അനൂപേട്ടന് മാക്സി ഇഷ്ടമല്ലെ……
ഇഷ്ടകുറവ് ഒന്നുമില്ല.. താൻ ചെറിയ പെണ്ണ് അല്ലെ.. തനിക് പാവാടയും ഉടുപ്പും ഒക്കെ ഇട്ട നല്ല ഭംഗി ആയിരിക്കും..
ഞാൻ ചെറിയ പെണ്ണ് ഒന്നുമല്ല 28 വയസായി.
28 വയസായ അമ്മച്ചി പോയി പാവാടയും ഉടുപ്പും ഇട്ടോണ്ട് വാ…
പോടാ….