ഫ്രണ്ട്ഷിപ് 2 [അത്തി]

Posted by

എന്നാ ഒന്ന് കാണണമെന്ന് അവന്മാരും.., മേലെയിലെ രാജു ചേട്ടന്റെ കൈയിൽ മരം മുറിക്കുന്ന കട്ടർ ഉണ്ട് , അത് ഞാൻ പറഞ്ഞു എന്ന് പറഞ്ഞു വേടിക്കാൻ എബിയെ ഏർപ്പാടാക്കി, അശോകൻ ചേട്ടന്റെ കൈയിൽ നിന്നു വടവും വേടിച്, എബി കൊണ്ട് വന്ന കട്ടറും കൊണ്ട് ഞാൻ മരത്തിൽ വലിഞ്ഞു കേറി, നമ്മൾ സർക്കാർ ജോലി കാരെല്ലാം വെറും ഉണ്ണാക്കൻമാർ ആണെന്നാണ് ഇവന്മാരുടെ വിചാരം,ഓരോ ശിഖരങ്ങളായി കൊത്തി വടത്തിൽ കെട്ടി താഴെ ഇറക്കി, ചില ചെറിയ ശിഖരം കൊത്തി അങ്ങ് വിട്ടു.മേലേക്ക് മേലേക്ക് കേറി കൊണ്ടിരുന്നു, കൊത്തി കൊത്തി ഒരുവിധം മുകളിൽ എത്തി ഇനി കട്ടർ വേണ്ട, ഞാൻ വടത്തിൽ ചുറ്റി കട്ടർ ഇറക്കി,ശിഖരങ്ങൾ വെട്ടുകാത്തി കൊണ്ട് കൊത്തൻ തുടങ്ങി, വലതു കൈ കൊണ്ട് വെട്ടി ക്ഷീണിച്ചതിനാൽ ഇടതു കൈ കൊണ്ട് വെട്ടി, എനിക്ക് രണ്ട് കൈയും വാക്കാണ്,അവസാനം മരത്തിൽ മുകളിൽ രണ്ടു ശിഖരവും മാത്രമാക്കി ബാക്കി മൊത്തം കൊത്തി ഇറക്കി, ഞാൻ താഴെ ഇറങ്ങിയപ്പോൾ ലവന്മാർ ഇല്ല, പോയ്‌ കളഞ്ഞു. ശേ.. രണ്ട് പഞ്ച് അടിക്കാമെന്നു കരുതിയപ്പോൾ അവന്മാർ മുങ്ങി കളഞ്ഞു.

എന്തായാലും പോട്ടെ.., ഞാൻ മുറിച്ചിട്ട കഷ്ണങ്ങൾ ചെറുതാക്കി മാറ്റി, കട്ടറും വടവും എബിയോട് കൊണ്ട് കൊടുക്കാൻ പറഞ്ഞു, മുറിച്ചിട്ട കഷണങ്ങൾ പെറുക്കി തോളിൽ എടുത്ത് അവരുടെ വിറക് പുരയിൽ കൊണ്ടിട്ടു, കൂട്ടത്തിൽ അങ്കിലും ഉണ്ടായിരുന്നു അങ്കിൾ പെറുക്കി ഇട്ട ഒരു അല്പം വലിപ്പമുള്ള ഒരു കഷ്ണം എന്റെ തോളിൽ വന്നു ഇടിച്ചു. ഒന്നാമത് മരം മുറിച ക്ഷീണത്തിൽ നിൽക്കെയാണ് അപ്പോഴാണ് ഇതും. പിന്നെ ഞാൻ നിന്നില്ല നേരെ പോയി കുളിച് വന്നു കിടന്നു,

ട്രീസ എന്നെ കലിപ്പിച്ചു നോക്കുന്നുണ്ട്.

ഷോ കഴിഞ്ഞ…..

എന്തോന്ന്….

അല്ല മരത്തിൽ കേറിയുള്ള ഷോ കഴിഞ്ഞ…എന്ന്.., അപ്പുറത്തെയും ഇപ്പുറത്തെയും പെണ്ണുങ്ങൾ എല്ലാം വന്നു നോക്കിയിട്ട് പോയി.ഇപ്പൊ ഒരു വീര പുരുഷൻ ആയിട്ടുണ്ട്. അവാർഡ് നാളെ കിട്ടും…., പോരെ….

അവളുടെ ചൊറിഞ്ഞ സംസാരം സഹിക്കാൻ വയ്യാതെ ഞാൻ എഴുനേറ്റ് എബിയുടെ കട്ടിലിൽ പോയി കിടന്നു, കുറച്ചു കഴിഞ്ഞപ്പോൾ അവൻ വന്നിട്ട് പറഞ്ഞു..,ആന്റിയുടെ ബന്ധത്തിൽ ആരോ മരിച്ചു, അവർ ഒക്കെ അങ്ങോട്ട് പോകുകയാണ് എന്ന്…ഞാൻ വരുന്നില്ല എന്ന് പറഞ്ഞു, ഒന്നാമത് ശരീരം മൊത്തം വേദന…, പിന്നെ അവരുടെ ബന്ധുക്കളെ ഒന്നും എനിക്ക് അറിയില്ല,കുറച്ചു കഴിഞ്ഞ് അവൻ വന്നു പറഞ്ഞുഅവർ പോകുകയാണ് എന്ന്…, ഞാൻ താഴേയ്ക്ക് ഇറങ്ങി ചെന്നു, അങ്കിലും ആന്റിയും എല്ലാം റെഡി ആയി നിൽക്കുന്നു, ട്രീസ എവിടെ….?. ഞാൻ എബിയോട് ചോദിച്ചു….. ട്രീസയും പോണില്ല.. എന്ന് അവൻ പറഞ്ഞു…അവരെ യാത്ര ആക്കി ഞാൻ പോയി കിടന്നു., കൈ ഭയങ്കര വേദന…. ആ തടി ഇടിച്ചതിന്റെ ആണ് എന്ന് തോന്നുന്നു.

കുറച്ചു കഴിഞ്ഞു ട്രീസ വന്നു എന്റെ അടുത്തിരുന്നു,ഞാൻ ഒന്നും മിണ്ടിയില്ല,

ഓരോരുത്തരെ മുമ്പിൽ ആൾ ആവാൻ പോയിട്ട് ഇപ്പൊ തളർന്നു കിടക്കയാണോ..,

ട്രീസെ നിനക്ക് എന്ത് വേണം, ഒത്തിരി സമാധാനം താ..

എന്തൊരു ഷോ ആയിരുന്നു, മരത്തിന്റെ മുകളിൽ വലിഞ്ഞു കേറുന്നു…അങ്ങ് അറ്റം വരെ കേറിയല്ലോ…, താഴെ നിൽക്കുന്ന പെണ്ണുങ്ങൾ ഒക്കെ ആരാധനയോടെ നോക്കുന്നുണ്ടായിരുന്നു,അയ്യോ ഇത് കാണാൻ അശ്വതിയെ കൂടി വിളിക്കേണ്ടതായിരുന്നു.. ശേ ഇനി എന്ത് ചെയ്യും …. അടുത്ത ആഴ്ച തൊട്ട് അപ്പുറത് നിൽക്കുന്നതിൽ കേറിയ മതി, അപ്പൊ അവളെ വിളിക്കാം…എന്താ …

Leave a Reply

Your email address will not be published. Required fields are marked *