ഫ്രണ്ട്ഷിപ് 2 [അത്തി]

Posted by

അങ്കിളെ അങ്കിളിന്റെ ഈ മോനെ വിളിയിൽ ഒരു ആത്മാർത്ഥ ഉണ്ടായിരുന്നെങ്കിൽ അങ്കിൾ എന്നെ ഒരു കച്ചവടക്കാരൻ ആക്കില്ലായിരുന്നു . എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു.

ഇത്രയും പറഞ്ഞു കൊണ്ട് ഞാൻ എന്റെ വണ്ടിയും എടുത്തോണ്ട് കാരാം കുന്നിലേക്ക് പോയി. വണ്ടി താഴെ വച്ചു അതിന്റെ മുകളിൽ കേറി. അവിടെ നിന്നും ചുറ്റും നോക്കി.., വീടുകൾ ഒകെ ചെറുതായി കാണാൻ തുടങ്ങി, എന്റെ വീടും കണ്ടു. അമ്മ ഇപ്പോ എന്ത് ചെയ്യുക ആണോ എന്തോ…ഞാൻ ഓരോന്ന് ആലോചിച്ചു ഇരുന്നപ്പോൾ എബി അങ്ങോട്ട് വന്നു,

അളിയാ എന്തോന്ന് പ്രശ്നം.. രാവിലെ ഉറങ്ങാനും സമ്മതിക്കില്ലേ.. നീ പിണങ്ങി പോയി എന്നും പറഞ്ഞു ഡാഡി വന്നു എന്നെ കുത്തിപ്പൊക്കി വിട്ടതാ…എന്താടാ പ്രശ്നം..

പ്രശ്നം…ഞാൻ ഒന്ന് ചിരിച്ചു..

നീ ഇളിക്കാതെ കാര്യം പറ….

നിനക്ക് അറിയില്ലേ…നിന്റെ ഡാഡിയും മമ്മിയും കൂടി നിന്റെ പെങ്ങളെ ഞാൻ കെട്ടുന്നതിനു ഒരു വിലയിട്ടു.

വിലയോ…. എന്തോന്ന് വില….

നീ നിന്റെ ഡാഡിയെ വിളിച്ചു ചോദീര്…

ഡാഡിയെ വിളിക്കാൻ ഒന്നും വയ്യ… നീ കാര്യം പറ..

ഏതോ വസ്തുവോ.. വണ്ടിയോ എന്തൊക്കെയോ എനിക്ക് തരുന്നെന്നു..

ഓ.. അതാണോ കാര്യം… അത് എല്ലായിടത്തും ഉള്ളതല്ലേ…

അപ്പോൾ നീയും കൂടി അറിഞ്ഞു കൊണ്ടുള്ള ഏർപ്പാട് ആണ്.

ഒന്നു പോയെടാ., ഞാൻ ഒരു തേങ്ങയും അറിഞ്ഞില്ല. അല്ല നിനക്ക് എന്താ…. അവർ തരുന്നെങ്കിൽ തരട്ടെ…

എനിക്ക് എന്തായാലും വേണ്ട..

ഓ.. നീ സ്ത്രീധന വിരോധി ആണെന്ന് ഞാൻ അറിഞ്ഞില്ല.

അതെ.. ഞാൻ അത് തന്നെയാ…, നീ വെറുതെ ചൂടാക്കല്ലേ….

എടാ നീ അത് വിട്…, വാ വീട്ടിലോട്ട് വാ. ആരെങ്കിലും അറിഞ്ഞാൽ വിചാരിക്കും നീ പിണങ്ങി പോയതാണ് എന്ന്.

ഇനിയും സ്വത്ത്‌ വല്ലതും തന്നു എന്നെ കച്ചവടക്കാരൻ ആക്കിയാൽ ഞാൻ ശരിക്കും പിണങ്ങി പോകും.

നീ വാ….

നമ്മൾ ഓരോന്ന് സംസാരിച്ച വീടെത്തി.

ട്രീസ അവിടെ ഇരിപ്പുണ്ട്, മുഖം ഒരു കുട്ടയുണ്ട്. ഞാൻ കാര്യം ആക്കിയില്ല.

ആന്റി വന്നു സംസാരിക്കാൻ തുടങ്ങി,

മോനെ.. അത്….

ആന്റി നമ്മുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം. അതിനെ കുറിച് ഒരു സംസാരം വേണ്ട, പറയാനുള്ളത് ഞാൻ അങ്കിളിനോട് പറഞ്ഞിട്ടുണ്ട്. അതോടെ സംസാരം അവിടെ അവസാനിച്ചു.

ആന്റി ട്രീസയെ ഒന്ന് കടുപ്പിച്ചു നോക്കിയിട്ട് മോനെ ഭക്ഷണം എടുക്കാം…
എന്ന് പറഞ്ഞു തിരിഞ്ഞു നടന്നു.

ട്രീസ എന്നെ രൂക്ഷമായി നോക്കിയിട്ട് എന്തോ പറയാൻ വന്നു, എബി വരുന്നത് കണ്ട് നിർത്തി.

Leave a Reply

Your email address will not be published. Required fields are marked *