അനൂപ്.., മാഡം എന്നാണോ വിളിക്കുന്നത്..
അത് കേട്ടതും ട്രീസ പാമ്പ് നോക്കുന്നത് പോലെ എന്നെ നോക്കി.
ഇത് ഓഫീസല്ലേ അശ്വതി, ഇവിടെ ട്രീസ എന്റെ ഉയർന്ന ഉദ്യോഗസ്ഥ അല്ലെ.
അശ്വതി വീണ്ടും…
എന്നാലും….
ഒരു എന്നാലും ഇല്ല, താൻ വന്നേ…
പെട്ടെന്ന് ട്രീസ , അശ്വതി മാത്രം പോയാൽ മതി, അനൂപേട്ടൻ ഇവിടെ നിന്നെ….
അനൂപേട്ടനാ…അതെപ്പ.. എന്റെ ആത്മഗതം ആണ്. അശ്വതി താഴേയ്ക്ക് പോയി.. ട്രീസ എന്റെ അടുത്ത് വന്നിട്ട്…
ദേ…. ഒരുമാതിരി വേഷം കെട്ട് എടുക്കരുത്.,
ഞാൻ എന്ത് ചെയ്തു…
നീ എന്തിനാ അവളെ മുമ്പിൽ വച്ചു എന്നെ മാഡം എന്ന് വിളിച്ചത്.
അത് മാഡം അല്ലെ നേരത്തെ പറഞ്ഞത്. അല്ല അവളുടെ മുമ്പിൽ വച്ചു വിളിച്ചതാണോ കുറ്റം.
അനൂപേട്ടാ ..എനിക്ക് ദേഷ്യം വരുന്നുണ്ട്, അന്നേരം ഞാൻ ചുമ്മാ പറഞ്ഞതാണ് എന്നെ വീട്ടിലെ പോലെ ട്രീസ എന്ന് വിളിച്ചാൽ മതി.
മാഡം എന്തിനാ അവളുടെ മുന്നിൽ വച്ചു അനൂപേട്ടാ എന്ന് വിളിച്ചത്, വീട്ടിലെ പോലെ പട്ടി, ചെറ്റേ.. അങ്ങനെ വിളിച്ചാൽ പോരെ..
അങ്ങനെയാണ് വിളിക്കേണ്ടത്, ഇതൊരു ഓഫീസ് അല്ലെ അതിന്റെ മാന്യതയ്ക്ക് വേണ്ടി വിളിച്ചെന്നെ ഉള്ളൂ…
മാഡം എന്ന വിളിക്ക് മാന്യത കുറവാണോ…. മാഡം.
അനൂപേട്ടാ.…. നീ മാഡം എന്ന വിളി നിർത്തിക്കോ…. അല്ലെങ്കിൽ പ്രശനം ആകും, ഞാൻ എന്റെ ദേഷ്യം പരമാവധി പിടിച്ചു നിർത്തിയേക്കുവാണ്.
മാഡം എന്നെ അനൂപേട്ടാ എന്ന് വിളിക്കുന്നത് നിർത്തിയാൽ ഞാൻ നിർത്തം.
എടാ…. ചെറ്റേ…. നീ നന്നാവാൻ.. സമ്മതിക്കില്ല…അല്ലെ.
എന്താണ് ഭാര്യയും ഭർത്താവും കൂടി ഒരു ബഹളം. അശ്വതി ആണ്.
അത് ഒന്നുമില്ല അശ്വതി, ട്രീസ പറയുകയാ…, അശ്വതി ജോലി ഒന്നും ചെയ്യുന്നില്ല.., ചുമ്മാ ലാത്തി അടിച്ചു നടപ്പാണ് എന്ന്.ഞാൻ പറഞ്ഞു അശ്വതി അങ്ങനെ ഒന്നുമല്ല അവൾ ജോലി ഒക്കെ ചെയ്യും എനിക്ക് പണ്ടേ അറിയുന്നതാണ് എന്ന്..
ഞാൻ ട്രീസയെ ഒളിക്കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു.
മതി മതി എനിക്കിട്ട് ഊതിയത് മതി.., ഇപ്പോ മാഡം ഒക്കെ പോയ…
ഞാൻ മാഡം എന്ന് വിളിച്ചപ്പോൾ ട്രീസയ്ക്ക് എന്തോ ഒരു കുറച്ചിൽ.
ഓ…അതിന്റെ ആയിരുന്നല്ലേ ബഹളം..
ഞാൻ ചിരിച്ചതെ ഉള്ളൂ.., ട്രീസയ്ക്കും സന്തോഷം ആയി.. മുഖതൊക്കെ ഒരു തിളക്കം ഉണ്ട്.
പിന്നെ അധികം ജോലി ഇല്ലായിരുന്നു, ഞാൻ അശ്വതിയോട് ചില തമാശകൾ പറഞ്ഞിരുന്നു, തമാശ എന്ന് പറഞ്ഞാൽ കൂടുതലും എന്റെ മണ്ടത്തരവും പിന്നെ ഓഫീസിൽ വരുന്ന ചില തടിയന്മാരെയും, ആന്റിമാരെയും ഒക്കെ ട്രോളി കൊണ്ടിരുന്നു, അശ്വതി വാ തുറന്നുള്ള ചിരിയാണ്, നല്ല ശബ്ദം ഇട്ടാണ് ചിരിക്കുന്നത്, ട്രീസയും ചിരിക്കുന്നുണ്ട് , എന്നാൽ ശബ്ദമില്ലാതെ മെല്ലെയാണ് ചിരിക്കുന്നത്. അങ്ങനെ ഒരു മണി ആയപ്പോൾ ട്രീസ എന്നെ അടുതെയ്ക്കു വിളിച്ചിട്ട് ചെവിയിൽ വളരെ പതുക്കെ പറയുക ആണ്.
അതെ ചോറ് കൊണ്ട് വന്നില്ലല്ലോ.., എന്റെയിൽ നിന്നു കഴിക്കാം.. കാറ്റടിക്കുന്നത് പോലെയാണ് തോന്നിയത്.
വേണ്ട, ഞാൻ പുറത്ത് പോയി കഴിച്ചോളാം…ഞാനും പതുക്കെ പറഞ്ഞു.
പറഞ്ഞത് കേട്ടാൽ മതി,