“” ഞാൻ പോകുന്നു… കുട്ടികളെ എനിക്ക് വേണ്ട… കുട്ടികൾ ഇക്കയുടെത് ആണല്ലോ… എനിക്ക് നിങ്ങളെ ഇഷ്ടമാണ്… ഒരുപാട് എന്നെ സ്നേഹിക്കുന്നുണ്ട് എന്ന് പോലും അറിയാം… പക്ഷേ… അതിലുപരി… നൗഫു വിന്റെ സ്നേഹം കണ്ടപ്പോൾ ഞാൻ എന്നെ തന്നെ മറന്നു പോയി… അവനിലേക്ക് അലിഞ്ഞുപോയി…
അവൻ ഇനി ഞാൻ ഇല്ലാതെ പറ്റില്ല എന്ന് ആയപ്പോൾ എനിക്ക് അവന്റെ കൂടെ പോകേണ്ടിവന്നു…
ഇക്കാ… എന്നെ മറന്ന് പുതിയ ഒരു വിവാഹം കഴിക്കണം…
എന്നെ വെറുക്കരുതേ ഇക്കാ””
ആ കത്ത് വായിച്ചപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് ഒന്നും തോന്നിയില്ല… വെറും പുഴക്കക്കരെ കാണുന്ന പച്ചപ്പിൻ ഓട് തോന്നുന്ന കൗതുകം മാത്രമായിരുന്നു അത്…
ഏതായാലും… ഞാൻ സോഫയിൽ നിന്നും എഴുന്നേറ്റ്.. എന്റെ കുട്ടികളെ റൂമിലേക്ക് എത്തിക്കാനായി പറഞ്ഞു…
സമദ് പുറത്തേക്കിറങ്ങി… എന്റെ രണ്ടു കുട്ടികളുമായി… റൂമിലേക്ക് വന്നു…
എന്നെ കണ്ടപ്പോൾ… എന്റെ ചെറിയ മകൾ ആദ്യമൊന്നും നിന്റെ അടുത്തേക്ക് വരാൻ കൂട്ടാക്കിയില്ല…
അവൾ അവളുടെ ഉമ്മ എന്ന് വിളിച്ചു കൊണ്ട് കരയുന്നുണ്ടായിരുന്നു…
എന്റെ പെട്ടിയിൽ ഉണ്ടായിരുന്ന… പാവക്കുട്ടിയെ ഞാനെടുത്തു അവൾക്ക് കൊടുത്തു…
അവൾ അതുമായി ബെഡ്ഡിൽ ഇരുന്ന് കളിക്കാൻ തുടങ്ങി…
എന്റെ നാലുവയസ്സുള്ള മകനെ ഞാൻ അടുത്തേക്ക് വിളിച്ചു…
അവൻ ഒന്നും അറിയാനുള്ള പ്രായമൊന്നും ആയിട്ട് ഉണ്ടാവില്ല..
അവൻ പെട്ടെന്ന് തന്നെ വന്ന് എന്റെ മടിയിലേക്ക് കയറിയിരുന്നു…
സമദ് എന്നോട് പറഞ്ഞു…നീ അവിവേകം ഒന്നും കാണിക്കരുത്…
ഞാൻ സമദിന്റെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചു…
ഹേയ്… എന്റെ ഉള്ളിൽ ഇതുവരെ വേറെ ടെൻഷനായിരുന്നു…
അവൾ എന്നിൽ നിന്നും വിടപറഞ്ഞു പോയോ എന്നുള്ള പേടിയായിരുന്നു ഉള്ളു നിറയെ…
ഇതുപക്ഷേ.. എന്നെക്കാൾ ഇഷ്ടപ്പെട്ട ഒരാൾ വന്നു വിളിച്ചപ്പോൾ… അവൾ പോയതല്ലേ… അതായിരുന്നു അവളുടെ ഇഷ്ടം…
എന്നോട് ഒന്നു പറയാമായിരുന്നു എന്ന് മാത്രം തോന്നി… ഞാൻ അവളുടെ ഇഷ്ടത്തിന് എതിരുനിൽക്കറില്ലായിരുന്നു…