അവരൊന്നും എന്നോട് ഒരു വാക്കും മിണ്ടാതെ എന്നെ തന്നെ നോക്കി നിന്നു…
ഉമ്മയുടെ അരികിൽ തന്നെ ആയി എന്റെ പെങ്ങമ്മാരും ഉണ്ട്… അവരും കണ്ണുനീർ ഒലിപ്പിച്ചു നിൽക്കുന്നു…
പുറത്തുനിന്നും അവിടേക്ക്… എന്റെ കൂട്ടുകാരൻ സമദ് പെട്ടെന്ന് കടന്നുവന്നു…
ഞാൻ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട്… കൈ കൊടുത്തു…
അവൻ എന്നോട് പറഞ്ഞു എനിക്ക് നിന്നോട് കുറച്ച് കാര്യം സംസാരിക്കാനുണ്ട്…
നിന്റെ റൂമിൽ ഇരിക്കാം…
അവന് എന്താണ് എന്നോട് സംസാരിക്കാൻ ഉള്ളത് എന്നറിയാതെ ഞാൻ അവന്റെ പിറകിലായി എന്റെ റൂമിലേക്ക് നടന്നു… ഒരു നിമിഷം…
എന്റെ ഉള്ളിലെ ഉള്ളിൽ എന്റെ സുലു മരണപ്പെട്ട് ഒരു വെള്ള തുണിയിൽ പൊതിഞ്ഞു ഞാൻ വരുന്നതിന് മുമ്പേ തന്നെ കബർ അടക്കപ്പെട്ടോ എന്ന് പോലും ഞാൻ ചിന്തിച്ചു…
ഉള്ളിലെത്തിയ ഉടനെ ഞാൻ അവനെ പിടിച്ചു നിർത്തി ചോദിച്ചു എന്താടാ… സമദ് നീ എങ്കിലും പറ…
എന്റെ സുലുവിന് എന്ത് പറ്റി…
അവൻ എന്നെ ചേർത്തു നിർത്തി… റൂമിലുള്ള ഒരു സോഫയിൽ ഇരുത്തി…
എന്റെ അരികിലായി അവനും ഇരുന്നു…
നിസാർ ഞാൻ പറയാൻ പോകുന്നത് കേട്ടു നീ എടുത്തു ചാടി ഒന്നും ചെയ്യരുത്… ഇതെല്ലാം ഒരു വിധിയാണെന്ന് കരുതി സമാധാനിക്കുക…
ഞാൻ അവന്റെ മുഖത്തേക് തന്നെ സ സൂക്ഷ്മമായി നോക്കിക്കൊണ്ടിരുന്നു… അവൻ അടുത്ത വാക്ക് എന്താണ് പറയുന്നത് എന്ന് ചിന്തിച്ചു കൊണ്ട്…
ഒന്നെനിക്കറിയാം… ഈ നിമിഷം ഞാൻ അത് മനസ്സിലാക്കുന്നു… സുലുവിന് ഒന്നും സംഭവിച്ചിട്ടില്ല… സംഭവിക്കാൻ പോകുന്നത് എനിക്കാണ്… എന്റെ ഹൃദയം വളരെ വേഗത്തിൽ ഇടിക്കാൻ തുടങ്ങി… ആ ഇടിയിൽ… ഹൃദയം പൊട്ടി ഞാൻ മരണപ്പെട്ടു പോകുമോ എന്ന് പോലും ഭയപ്പെട്ടു…
ഞാൻ ഒന്നും മിണ്ടാതെ അവർ തന്നെ സൂക്ഷിച്ചു നോക്കുന്നത് കണ്ടപ്പോൾ…സമദ് വീണ്ടും പറഞ്ഞു തുടങ്ങി…
ഇന്നലെ രാത്രി… രണ്ടു മണിക്ക് ശേഷം… നിന്റെ സുലുവിനെ കാണാനില്ല… ഞങ്ങൾ തിരയാനുള്ള സ്ഥലങ്ങളിലെല്ലാം തിരഞ്ഞു.., പക്ഷേ രാവിലെ ആകുമ്പോൾ തന്നെ അറിഞ്ഞു. അവൾ നമ്മുടെ കൂട്ടുകാരൻ…നൗഫലിന്റെ കൂടെ ചാടിപ്പോയതാണ് എന്ന്…
രാത്രി മുതൽ അവനെയും വീട്ടിൽ കാണുന്നില്ല എന്ന് അവന്റെ ഭാര്യയും ഉമ്മയും പറഞ്ഞു വത്രേ…
നിനക്കായി അവൾ ഒരു കത്ത് എഴുതി വച്ചിട്ടുണ്ട്…
സമദന്റെ കീശയിൽ നാലായി മടക്കി വെച്ച ചെറിയ പേപ്പർ എന്റെ നേരെ അവൻ നീട്ടി…
ഞാൻ ആ കത്ത് പിടിക്കാനായി കൈകൾ നീട്ടിയപ്പോൾ…എന്റെ കൈകളുടെ വിറ കണ്ടു തരിച്ചു നിന്നുപോയി…
ആ കത്ത് തുറന്നു ഞാൻ നോക്കി..