നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ 💞💞💞 [നൗഫു] [Climax]

Posted by

അവൻ എന്റെ കയ്യിൽ നിന്നും പെട്ടെന്ന് തന്നെ ഉള്ള പെട്ടി വാങ്ങി,വണ്ടിയിലേക്ക് വച്ച്…

എന്നോട് വണ്ടിയിലേക്ക് വേഗം കയറുവാൻ പറഞ്ഞു…

ഞങ്ങൾ രണ്ടുപേരും എയർപോർട്ടിൽ നിന്നും പുറപ്പെട്ടു…

വീട്ടിലേക്ക് എയർപോർട്ടിൽ നിന്നും… അര മണിക്കൂറിൽ കൂടുതൽ ദൂരമൊന്നുമില്ലായിരുന്നു…

നഗരത്തിലെ ആശുപത്രിയിലേക്ക് പോവാതെ… വീട്ടിലേക്കുള്ള വഴിയിലേക്ക് വണ്ടി തിരിഞ്ഞപ്പോൾ…ഞാൻ റാഷിദിനെ സംശയത്തോടെ ഒന്ന് നോക്കി…

എന്റെ ഉള്ളിൽ… എന്നെ ഇതുവരെ പേടിപ്പെടുത്തി കൊണ്ടിരിക്കുന്ന… ആ സംഭവം തന്നെയാണോ റബ്ബേ നടക്കാൻ പോകുന്നത് എന്നുള്ള വിചാരം എന്നെ ഭയപ്പെടുത്തി കൊണ്ടിരുന്നു…

ഞാൻ റാഷിദിനോട് ചോദിച്ചു എന്താ മോനെ ഹോസ്പിറ്റലിലേക്ക് അല്ലേ പോകുന്നത്…

എലൈക് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു…
വീട്ടിലേക്ക് കൊണ്ടുപോകാൻ പറഞ്ഞപ്പോൾ….

ഞങ്ങൾ ഇത്താത്തയുമായി വീട്ടിലേക്ക് പോന്നു…

ഇപ്പോൾ ഇത്താത്ത വീട്ടിലുണ്ട്…

പക്ഷേ അവന്റെ ആ സംസാരവും എന്റെ ഭയത്തെ തെല്ലും കുറച്ചില്ല…

വീടിനടുത്ത് എത്തിയപ്പോൾ അവിടെ എവിടെയെങ്കിലും ട്യൂബ് ലൈറ്റുകളോ മറ്റോ… വെളിച്ചത്തിനായി തൂക്കിയിട്ടിട്ടുന്നുണ്ടോ എന്ന്… ഞാൻ സൂക്ഷ്മമായി നിരീക്ഷിച്ചു…

വീട്ടിലെത്തിയിട്ടും.., അവിടെ പന്തലോ മറ്റോ കാണാതിരുന്നതിൽ എന്റെ ഹൃദയത്തിൽ തെല്ലൊന്നുമല്ല സന്തോഷം ഉണ്ടാക്കിയത്…

ഞാൻ ആ കാറിൽ നിന്നും പുറത്തേക്കിറങ്ങി…

വീടിന്റെ സിറ്റൗട്ടിൽ ഉപ്പയും… എന്റെ എളാപ്പയും സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ട്…

സമയം നോക്കിയപ്പോൾ പതിനൊന്നു മണി കഴിഞ്ഞിട്ടുണ്ട്…

ഞാൻ സലാം ചൊല്ലി അകത്തേക്ക് കയറി…എളപ്പ യെന്നും വീട്ടിൽ പോകാതെ അവിടെ തന്നെ ഇരിക്കുന്നത്… എന്നെ തെല്ലു നിരാശപ്പെടുത്തിയെങ്കിലും… അവളുടെ സുഖവിവരം അന്വേഷിക്കാൻ വന്നതാവും എന്ന് കരുതി…
.
ഞാൻ ഉപ്പയോടും എളാപ്പ യോടും കുറച്ചു സംസാരിച്ചതിനുശേഷം, വീടിനകത്തേക്ക് കയറി…

. അവിടെ ഒരുപാട് സ്ത്രീജനങ്ങൾ ഇരിക്കുന്നുണ്ട്… അവൾക്കൊന്നും സംഭവിച്ചിട്ടില്ല എന്നുള്ള ആശ്വാസം…

എന്റെ ഉള്ളിൽ നിന്നും പതിയെ പതിയെ പുകഞ്ഞു പുറത്തു പോകുവാൻ തുടങ്ങി…

എന്റെ ഉമ്മ എന്നെ കണ്ടപ്പോൾ… കൈകളിൽ തട്ടത്തിന്റെ തുമ്പെടുത്തു മുഖംപൊത്തി കരയുവാൻ തുടങ്ങി…

എന്താണ് ഉമ്മ…
സുലു വിനെ ആശുപത്രിയിൽ നിന്നും കൊണ്ട് വന്നില്ലേ…

ഒരു കുഴപ്പവും ഇല്ലാതെ…

അതും കൂടി കേട്ടപ്പോൾ എന്റെ ഉമ്മ പൊട്ടിക്കരഞ്ഞു പോയി…

ഞാൻ അവിടെ കൂടി ഇരിക്കുന്നവരോട് മുഴുവനായിട്ട് തന്നെ ചോദിച്ചു സുൽഫി എവിടെ…

Leave a Reply

Your email address will not be published. Required fields are marked *