കഴുത്തിൽ ഒരു ഉമ്മ കൊടുത്തു…
ഉടനെ തന്നെ വിളിച്ചുകൊണ്ടിരിക്കുന്ന ഫോൺ കട്ട് ചെയ്തു… എന്റെ നേരെ തിരിഞ്ഞു…
എന്നിട്ട് സന്തോഷത്തോടെ എന്നെ കെട്ടിപ്പിടിച്ചു…
ഞാനവളെ എന്റെ കൈകളിലേക്കും കോരിയെടുത്തു… അവളുടെ ചുണ്ടിലും മുഖത്തും ചുംബനങ്ങൾ കൊണ്ട് മൂടി…
പിന്നെ മെല്ലെ കട്ടിലിൽ കൊണ്ടുപോയി കിടത്തി… അവളുടെ വയറിൽ എന്റെ.. ചെവി വെച്ച് നോക്കി… അവൾ എന്റെ ചെവിക്ക് പിടിച്ചു.. ഉയർത്തിക്കൊണ്ട് എന്നോട് പറഞ്ഞു… അവൻ കേൾക്കാൻ ആയിട്ടില്ല ഇക്കാ…
ഞാൻ അവളോട് പറഞ്ഞു നീ അവനാണെന്ന് തീരുമാനിച്ചോ,.. അവൾ ആണെ ഉപ്പാന്റെ പൊന്നുമക്കൾ…
അങ്ങനെ ആയിക്കോട്ടെ,,, സുൽഫി എന്റെ മുഖത്തു നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു….
▪️▪️▪️
ഒരാഴ്ചയ്ക്കുശേഷം… എന്റെ പോകുവാനുള്ള അവസാന ദിവസമായി…
അന്ന് രാത്രി അവൾ എന്നെ കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞു…
ഇനി… കൂടെ കിടക്കുവാൻ ഒരു വർഷമെങ്കിലും എടുക്കമെന്നുള്ള ചിന്ത… എന്നെയും അവളെയും ഒരുപോലെ ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നു…
അന്ന് രാത്രി എന്നെ ഒരുപോള കണ്ണടടിപ്പിക്കാതെ നേരം വെളുക്കുന്നത് വരെയും അവൾ എന്നോട് സംസാരിച്ചു കൊണ്ടിരുന്നു…
ആദ്യമായി പ്രവാസ ലോകത്തേക്ക് പോകുമ്പോൾ… പുതിയൊരു നാട് കാണുന്ന സന്തോഷത്തോടെ ആയിരുന്നു പോയിരുന്നത്.., പക്ഷേ ഇന്ന്…
ഇന്ന് ഒരാളെന്നെ കാത്തിരിപ്പുണ്ടെന്ന് എന്നുള്ള ചിന്ത… എന്റെ ഹൃദയം കൈക്കലാക്കിയവൾ എന്റെ കൂടെ ഇല്ലല്ലോ എന്നുള്ള സങ്കടവും എന്റെ ഉള്ളിലും സങ്കടത്തിലെ തിരമാലകൾ തീർത്തു കൊണ്ടിരുന്നു…
എന്നിരുന്നാലും അവളുടെ മുന്നിൽ കരയാതെ… അവളെ കെട്ടിപ്പിടിച്ച് അവളുടെ മൂർദ്ധാവിൽ ഒരു ചുംബനം കൊടുത്തു…
നല്ലതുപോലെ ജീവിക്കണമെന്നും… ഇക്കാന്റെ പെണ്ണായി തന്നെ നടക്കണമെന്നും അവളെ പറഞ്ഞേൽപ്പിച്ചു കൊണ്ട് വീട്ടിൽ നിന്നും പെട്ടെന്ന്തന്നെ ഇറങ്ങി…
▪️▪️▪️
പൈലറ്റിന്റെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നമ്മൾ ടച്ച് ചെയ്യുവാൻ ആയി എന്നുള്ള മെസ്സേജ് ആണ് എന്നെ ഉണർത്തിയത്…
പെട്ടെന്നുതന്നെ എയർപോർട്ടിൽ നിന്നും പുറത്തേക്ക് കിടക്കുവാൻ… എന്റെ മനസ്സ് വെമ്പൽ കൊണ്ടു…
രാത്രി സമയം ആയതുകൊണ്ട്… മറ്റുള്ള വിമാനങ്ങൾ ഒന്നുംതന്നെ ഇല്ലാത്തതുകൊണ്ടോ… പെട്ടെന്ന് തന്നെ എമിഗ്രേഷൻ ചെക്കിംഗ് കഴിഞ്ഞു…
ലഗേജ് ഒന്നും ഇല്ലാത്തത് കൊണ്ടുതന്നെ… കയ്യിലുള്ള ബ്രീഫ്കേസുമായി ഞാൻ പുറത്തേക്ക് നടന്നു…
എന്റെ അനിയൻ റാഷിദ്… ഞാൻ വരുന്നതും കാത്ത്… പുറത്തേക്കുള്ള വാതിലിന്റെ മുന്നിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു…