ഒരാൾ അറിയാതെ അയാളെ പ്രണയിക്കുക… നല്ല രസമുള്ള കാര്യമാണ്…
അവൾ പോകുന്ന വഴിയിലെല്ലാം നമ്മളും കൂടെ നടക്കുക…
അവൾ സ്കൂൾ വിട്ടാൽ കയറാറുള്ള ഫാൻസി സ്റ്റോറിന്റെ മുന്നിൽ പോയി നിൽക്കുക… അവളറിയാതെ അവളെ തന്നെ നോക്കി നിൽക്കുക…
സ്കൂളിൽ നിന്നും വൈകുന്നേരം … അവൾ… വീട്ടിലേക്ക് ബസ്സിൽ പോകുമ്പോൾ… ആ ബസിന് പിറകിൽ തന്നെ സൈക്കിൾ ചവിട്ടി പോവുക…
എന്റെ നാട്ടിൽ നിന്നും… മൂന്നുകിലോമീറ്റർ അപ്പുറത്തായിരുന്നു… അവളുടെ വീട് ഉള്ളത്…
അവളെന്നും ബസ്സിലായിരുന്നു വന്നുകൊണ്ടിരുന്നത്…
വൈകുന്നേരം അവൾ തിരിച്ചുപോകുമ്പോൾ ആ ബസ്സിന് പിറകിലായി സൈക്കിൾ എടുത്ത് ഞാനും പോകും…
മൂന്ന് കിലോമീറ്ററിനിടയിൽ ഒരുപാട് സ്റ്റോപ്പുകൾ വരുന്നതുകൊണ്ട് തന്നെ… ആ ബസ്സിന് പിറകിൽ ഓടിയെത്താൻ ബുദ്ധിമുട്ടൊന്നുമില്ലായിരുന്നു…
അവൾ ബസ്സിൽ നിന്നും ഇറങ്ങുമ്പോൾ കുറച്ചു പിറകിലായി ഞാൻ മാറി നിൽക്കും…
പിന്നെ അവൾ… കുറച്ചു മുന്നിലേക്ക് നടന്ന് ഇടതു ഭാഗത്തേക്കുള്ള ഇറക്കത്തിലൂടെ ഒരു 100 മീറ്ററോളം മുന്നോട്ടുപോകും…
കൂടെ അവളുടെ ഒരു കൂട്ടുകാരി ഉണ്ടാകും…
ഞാൻ അവളുടെ കുറച്ചു പിറകിലായി എന്റെ സൈക്കിൾ പതുക്കെ ഓടിച്ചു കൊണ്ട് അവളെയും നോക്കി…. അവളുടെ വീടും ലക്ഷ്യമാക്കി പോകും…
അങ്ങനെ അവളുടെ വീടും… ഒരുവിധം അവളുടെ കുടുംബക്കാരുടെ വീടും… ഞാൻ കണ്ടെത്തി… അവളെന്നെ ഒരിക്കൽപോലും കണ്ടില്ലെങ്കിൽ പോലും…
ഒരു ദിവസം… ഞാൻ പതിവിലും നേരത്തെ അരമണിക്കൂർ മുന്നേ ട്യൂഷൻ ക്ലാസിൽ എത്തി…
അന്നവൾ നേരത്തെ ക്ലാസ്സിൽ എത്തിയിട്ടുണ്ട്… എന്നെ കണ്ടപ്പോൾ അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു…
ഞാൻ അവളെ കണ്ടിരിക്കാമല്ലോ എന്ന പ്രതീക്ഷയിൽ… അവളുടെ കുറച്ചു പിറകിലുള്ള എന്റെ സീറ്റിൽ വന്നിരുന്നു…
പക്ഷെ രണ്ട് മിനിറ്റ് കൊണ്ട് തന്നെ അവൾ ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോയി…
ഞങ്ങളുടെ ട്യൂഷൻ സെന്ററിന്റെ താഴെയായി ഒരു കോയിൻ ബോക്സ് സ്ഥാപിച്ചിട്ടുണ്ടായിരുന്നു…
അതിലൊരു ഒരു രൂപ കോയിൻ ഇട്ടുകൊണ്ട് ആരെയോ വിളിക്കുന്നതായി ഞാൻ പുറത്തേക്ക് ഇറങ്ങി വന്നപ്പോൾ കണ്ടു…
ഞാൻ അവൾ കാണാതെ മാറി നിന്നു… പക്ഷേ അവളുടെ സംസാരമൊന്നും കേൾക്കുന്നില്ലയിരുന്നു…
അന്നത്തെ ആ അവസ്ഥയിൽ അവൾ ആരോടാണ് സംസാരിക്കുന്നത് എന്നുള്ള എന്റെ ജിജ്ഞാസ കൊണ്ട് എന്തെങ്കിലും കേൾക്കും എന്ന പ്രതീക്ഷയിൽ ഞാൻ ചെവി കൂർപ്പിച്ചു ആ മതിലിൽ ചാരി നിന്നു…