വളരെ ഇഷ്ടത്തോടെ എന്റെ മുഖത്തുനോക്കി ചിരിച്ചു…
ആ വിവാഹം പെട്ടെന്ന് തന്നെ നടന്നു..
എന്റെയും അവളുടെയും രണ്ടാം വിവാഹമായിരുന്നു…
അവളുടെ ആദ്യ വിവാഹത്തിൽ കുട്ടികളുണ്ടാവില്ല എന്നുള്ള കാരണം കൊണ്ട് ത്വലാഖ് ചൊല്ലിയതായിരുന്നു…
സുൽഫിയുടെ മുന്നിൽ തന്നെ ഞങ്ങൾ പാറിപ്പറന്നു ഇണക്കുരുവികളെ പോലെ ജീവിച്ചു…
ഗൾഫിലെ ജീവിതം എല്ലാം ഒഴിവാക്കി…നാട്ടിൽ തന്നെ പുതിയ ബിസിനസ് തുടങ്ങി…
ഞാനും ഷഹാനയും… ഞങ്ങളുടെ കുട്ടികളുമായി പുറത്തേക്ക് പോകുമ്പോൾ… സുല്ഫത് ഒളി കണ്ണാൽ നോക്കുമായിരുന്നു…
അവളുടെ കണ്ണിൽ നിന്നും ഇടയ്ക്കിടെ കണ്ണുനീർത്തുള്ളികൾ ചാലിട്ടോഴുകുന്നത് കാണൽ ലഹരി ആയിത്തീർന്നു…
മൂന്ന് മാസങ്ങൾക്ക് ശേഷം… ഷഹാന ഗർഭിണിയായി… ഗർഭിണി ആവില്ല എന്ന് പറഞ്ഞവൾ… കുഞ്ഞിന്റെ ഉമ്മയാവാനായി തയ്യാറെടുക്കുന്നു…
ഒരിക്കൽ… എന്നോട് ഷഹാന പറഞ്ഞു… ക്ഷമിച്ചു കൂടെ സുൽഫിയോട്…
അവസാനിച്ചു…
അക്ഷര തെറ്റുകൾ ക്ഷമിക്കുക..
മൂഡില്ലാതെ ഇന്നലെ എഴുതി തീർത്തതാണ്…
സോറി 💞💞💞
By
നൗഫു 💞💞💞