അവിടെ കണ്ട വീടൊക്കെ മാറിയിട്ടുണ്ടെങ്കിലും… ആ സ്ഥലം എന്റെ ഉള്ളിൽ ഇപ്പോഴും ഉണ്ട്…
ഗെറ്റ് തുറന്ന് അകത്തേക്ക് കയറി…
അന്ന് അവിടെ ഒരു പെണ്ണ് കാണൽ ആയിരുന്നു… എന്റെ പെണ്ണുകാണൽ തന്നെ…
സുൽഫാത്തിന്റെ മുന്നിൽ എനിക്ക് ജീവിച്ചു കാണിക്കണം…
അവളെ നിരാശപ്പെടുത്തുന്നതിന്റെ, ഏറ്റവും അവസാനത്തിൽ എത്തിക്കണം… അതേന്റെ ഉള്ളിലുള്ള ഒരു വാശിയായിരുന്നു…
ആ വീട്ടിൽ നിന്നും അവളുടെ ഉപ്പ ഞങ്ങളെ ക്ഷണിച്ചു ഉള്ളിലേക്ക് ഇരുത്തി…
ചായയും പലഹാരവും അവളുടെ ഉമ്മ കൊണ്ടുവച്ചു…
എന്നോട് അവളോട് എന്തെങ്കിലും സംസാരിക്കണം എന്നുണ്ടെങ്കിൽ… മുകളിലേക്ക് കയറി ചെല്ലുവാൻ പറഞ്ഞു ഉപ്പാ,,,
ഞാൻ പതിയെ… അവിടുത്തെ കോണിപ്പടികൾ കയറി… മുകളിലേക്ക് എത്തി…
ബാൽക്കണിയിൽ ഒരാൾ പുറത്തേക്ക് നോക്കി നിൽക്കുന്നുണ്ട്…
15 കൊല്ലങ്ങൾക്ക് മുന്നേ കണ്ട പോലെ തന്നെ ഉണ്ടായിരുന്നു അവൾ…
എന്റെ ഷഹനാ സെറിൻ…
ഞാൻ അവളെ ഷഹനാ എന്നു വിളിച്ചു…
അവൾ അത്ഭുതത്തോടെ പിറകിലേക്കു തിരിഞ്ഞു നിന്നു…
എന്റെ പേര് അറിയോ നിങ്ങൾക്ക്…
ഒരുപാട് വർഷങ്ങൾക്ക് മുന്നേ തന്നെ എനിക്കറിയാം…
അവൾ ഒന്നും മുഖം ചെരിച്ചു എന്നെ നോക്കി… പിന്നെ അത്ഭുതത്തോടെ നീയോ…
എന്നെ മനസ്സിലായോ…
നിസാർ അല്ലടാ…എന്റെ പിറകെ പത്താം ക്ലാസിൽ പഠിക്കുമ്പോൾ കുറച്ചു ദിവസങ്ങൾ നടന്ന…
ഞാൻ അവളുടെ പിറകെ നടന്നതെല്ലാം… അറിയാമായിരുന്നു എന്നുള്ള കാര്യം എന്നെ ഞെട്ടിച്ചു…
ഞാൻ അവളുടെ മുഖത്ത് നോക്കി ഒരു അളിഞ്ഞ പുഞ്ചിരി നൽകി…
നീ ആയിരുന്നു അല്ലേ ഇന്ന് പെണ്ണുകാണാൻ വരുമെന്ന് പറഞ്ഞത്…
ഒരു നിമിഷം കണ്ടുതന്നെ അവളുടെ മുഖമെല്ലാം തെളിഞ്ഞു…
ഞാൻ എന്റെ കാര്യങ്ങളെല്ലാം അവളോട് തുറന്നു സംസാരിച്ചു… അവൾ ഇഷ്ടമായിരുന്നു എന്ന് എന്നോട് തുറന്നു പറഞ്ഞു..
പക്ഷേ…നീ ഒരു പ്രാവശ്യം പോലും എന്നോട് നിന്റെ ഇഷ്ടം തുറന്നു പറഞ്ഞില്ല നിസാർ…
ആ കാലത്ത് പേടി കൊണ്ട് പറയാതെ പോയതാണ്…
പക്ഷേ ഇന്ന് നീ… ഷഹനാ….
എന്നിലേക്ക് തന്നെ വീണ്ടും എത്തിയിരിക്കുന്നു…
നിന്നെ ഞാൻ ആർക്കും കൊടുക്കില്ല…