നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ 💞💞💞 [നൗഫു] [Climax]

Posted by

സുൽഫി യെ കൊണ്ട് പോയവൻ… ഇനി അവളെ അവനു വേണ്ട എന്ന് പറഞ്ഞ് തന്റെ ഭാര്യയുടെ കൂടെ പോകുവാൻ നിൽക്കുന്നു…

എന്ത് ചെയ്യണമെന്നറിയാതെ… എന്റെ ഭാര്യ ആയിരുന്നു അവൾ കോടതിക്കുള്ളിൽ നിൽക്കുന്നുണ്ട്…

ഞാൻ അങ്ങോട്ട് കടന്നുചെന്നു…

എന്റെയും അവളുടെയും ബന്ധുക്കളും ഇക്കാര്യം അറിഞ്ഞു വന്നെത്തിയ വരും അവിടെയുണ്ട്…

എന്നെ കണ്ടപ്പോൾ സുൽഫി യുടെ തല കുനിഞ്ഞു പോയി…

ഞാൻ എന്റെ മക്കളെ കൊണ്ടു വന്നിട്ടില്ലായിരുന്നു… എവെറുതവെറുതെ അവിടെ വവെച്ച് ഒരു സീൻ ക്രിയേറ്റ് ചെയ്യേണ്ട എന്ന് വെച്ചു…

അവളെ ഏറ്റെടുക്കുന്നതിൽ നിന്നും അവളുടെ കുടുംബവും… കാമുകനും ഒഴിഞ്ഞു മാറിയപ്പോൾ… കോടതി എന്നോട് ചോദിച്ചു നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന്…

ഇവളെ ഇനിയും സ്വീകരിക്കുന്നതിൽ എനിക്കൊരു കുഴപ്പവുമില്ല… പക്ഷേ ഇനിയുള്ള ജീവിതം എന്റെ ഇഷ്ടത്തിന് മാത്രമായിരിക്കും നടക്കുക എന്നുള്ള ഒരു ഉറപ്പ് എനിക്ക് കിട്ടണം… എന്നാൽ ഞാൻ അവളെ കൂടെ കൊണ്ട് പൊയ്ക്കോളാം…

എന്റെ വാക്കുകൾ കേട്ട്… ഉപ്പയും കുടുംബക്കാരും എല്ലാം എന്നോ ദേഷ്യത്തോടെ നോക്കി… ആ കോടതിയിൽ നിന്നും ഇറങ്ങിപ്പോയി…

അവൾ എന്റെ കൂടെ വരുവാൻ തയ്യാറായി…

ഞാൻ അവളെയും കൊണ്ട് എന്റെ വീട്ടിലേക്ക് വന്നു… ഒരു വാക്ക് പോലും മിണ്ടാതെ…

അവൾ ഞങ്ങളുടെ റൂമിലേക്ക് കയറി പോവാൻ തുടങ്ങിയപ്പോൾ…

ഒരു കാര്യം മാത്രം പറഞ്ഞു… അതിൽ അല്ല… അപ്പുറത്തുള്ള റൂമിൽ കിടന്നാൽ മതി… അവിടെ ഞാനും എന്റെ മക്കളും കിടക്കുന്നതാണ്…

അവൾ എന്റെ മുഖത്തേക്ക്… നോക്കി… കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒലിപ്പിച്ചു…

ഞാൻ എന്റെ മനസ്സിൽ പറഞ്ഞു… ഇതിലും ഉറക്കെ ഞാൻ കരഞ്ഞിട്ടുണ്ട്… അന്നെന്നെ സമാധാനിപ്പിക്കാൻ ആരുമില്ലായിരുന്നു… എന്റെ കുഞ്ഞു മക്കളുടെ മുഖം ആലോചിക്കുമ്പോൾ മാത്രമായിരുന്നു എന്റെ ഉള്ളിൽ കുറച്ചു സമാധാനം നിറഞ്ഞിരുന്നത്…

ഉപ്പ വീട്ടിൽ നിന്നും തെറ്റി പോയപ്പോൾ… ഞാൻ എന്റെ തറവാട്ടിലേക്ക് ചെന്നു…

ആദ്യമൊന്നും ഉപ്പ എന്നെ കേൾക്കാൻ കൂട്ടാക്കിയില്ല…

ഉപ്പയോട് ഞാനൊരു കാര്യം പറഞ്ഞു…

കുറച്ചുനേരം ആലോചിച്ചിട്ട്… എന്നോട് പറഞ്ഞു ഞാൻ അന്വേഷിക്കാം…

▪️▪️▪️

വെറും ഒരു അടുക്കളക്കാരി യെ പോലെയായിരുന്നു സുല്ഫത്തിന്റെ പിന്നീടുള്ള ജീവിതം… പുറത്തേക്കിറങ്ങിയാൽ… ആളുകളുടെ നോട്ടത്തിൽ ഒരുപാട് നേരം പിടിച്ചു നിൽക്കാൻ കഴിയില്ലായിരുന്നു..,

ഒരുവട്ടം പോലും ഞാൻ അവളുടെ അടുത്തേക്ക് ചെന്നില്ല…

കുറച്ചു ദിവസങ്ങൾക്കു ശേഷം എന്റെ ഉപ്പ എന്റെ അടുത്തേക്ക് വന്നു… എന്നെയും കൂട്ടി ഒരു സ്ഥലം വരെ പോകുവാൻ ഉണ്ടെന്നും പറഞ്ഞു കൂടെ കൊണ്ടുപോയി…

എന്റെ കാർ… മൂന്ന് കിലോമീറ്ററോളം എന്റെ വീട്ടിൽ നിന്നും ഓടി… എത്തിയ സ്ഥലം കണ്ടപ്പോൾ ഒരു നിമിഷം എന്റെ ഓർമ്മകൾ വളരെ പിറകിലേക്ക് പോയി…

Leave a Reply

Your email address will not be published. Required fields are marked *