പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Posted by

അഭിക്ക്, എന്നാൽ…സ്വന്തം രചനാകർമ്മങ്ങൾക്കിടയിലും നാട്ടിലേക്ക് വല്ലപ്പോഴും എന്തെങ്കിലും ഒക്കെ കുത്തിക്കുറിച്ചയക്കുന്ന പതിവ് ഉണ്ടായിരുന്നു. എല്ലാ ഉദ്യോഗത്തിറക്കുകൾക്കും തിരക്കുപിടിച്ച ദിനചര്യകൾക്കും ഒപ്പം അതിനായി അൽപസമയം മാറ്റിവെക്കുക, അതിൽവന് പ്രത്യേകം ഒരു ഉൾപുളകം തന്നെ അനുഭവിച്ചിരുന്നു. തൻറെ വിവാഹാലോചനാ വിഷയങ്ങളിൽ കാരണവന്മാർ എല്ലാരോടും അസ്വാരസ്യങ്ങൾ കലശലായപ്പോൾ അവർക്കുള്ള എഴുത്തു യഥാക്രമം എന്നെന്നേക്കുമായി അവസാനിപ്പിച്ചു. അവശേഷിച്ചത് ശ്രീമോളും അമ്മയും മാത്രം !. ശ്രീമോൾ പക്ഷേ പുതിയ ദാമ്പത്യജീവിത തിരക്കുകൾ വർദ്ധിച്ചപ്പോൾ താനേ ആ ശീലവും കൈവിട്ടു. പിന്നെയുള്ള ഏക ആൾ അമ്മ ആയിരുന്നു. ഒന്നിനും ഏതിനും ഒരിക്കലും ഒരു പരാതിയും പറയാതെ, എവിടെയും എതിരു നിൽക്കാതെ, എപ്പോഴും പുഞ്ചിരി കൊണ്ടുമാത്രം അവനെ നേരിട്ട്…വിധി പ്രസ്താവിച്ചുകൊണ്ടിരുന്ന ഏക ”കുടുംബകോടതി”. അവിടെ, മുടങ്ങാതെ ഇതിനിടയിലും എന്തെങ്കിലും രണ്ട് വരി എഴുതിവിടാൻ അഭി വിസ്‌മരിച്ചിരുന്നില്ല. അവനെയും നാടിനെയും തമ്മിൽ ചേർത്ത് ബന്ധിപ്പിക്കുന്ന ഒരേയൊരു ബന്ധം !…അമ്മയും മകനും തമ്മിലുള്ള ആ ഒരു പഴയ ”പൊക്കിൾക്കൊടി ബന്ധം” മാത്രമായിരുന്നു അവന്.

രണ്ടായിരം ആണ്ടിൽ കടന്നുവന്ന വലിയ മാറ്റം…തുടർവർഷങ്ങളിലും കടുത്ത, മാറ്റങ്ങളായി തന്നെ പരിഷ്‌കരിച്ചു മനുഷ്യഗണങ്ങളിൽ വൻ അഭിവൃദ്ധി വരുത്തി….സ്വർഗ്ഗീയസമ്പന്നമായി തുടർന്നുപോയി. മാറ്റങ്ങൾക്ക് മാത്രമാണല്ലോ ?ഒരിക്കലും മാറ്റമുണ്ടാകാത്തത് . അതും മാറിമറിഞ്ഞു വന്നു പൊയ്കൊണ്ടേയിരുന്നു . സ്വാഭാവികമായും അഭിക്കും അതിൽ നിന്നൊന്നും മുഖം തിരിക്കാനായില്ല. സ്വകാര്യം ആയിട്ടല്ലെങ്കിലും ഔദ്യോഗിക പഥങ്ങളിൽ അവനും അതിൽ ഭാഗഭാക്കാകേണ്ടി വന്നു. രണ്ടായിരം കഴിഞ്ഞു രണ്ടായിരത്തി പത്തിൽ എത്തിയശേഷവും ലോകം ശാസ്ത്ര സാങ്കേതികങ്ങളിലെ അമിത വേഗത്തിനൊപ്പം ഓടി. പുതിയ സുഖ സമ്പ്രദായങ്ങളിൽ മുങ്ങിക്കുളിച്ചു അഭിരമിച്ച സമൂഹം….അതിനൊപ്പം നിറഞ്ഞാടി. രണ്ടായിരത്തിപത്തു കാലഘട്ടത്തെ തുടർന്നുവന്ന വളർച്ചകൾ നാടും നാഗരീയതയും പോലെ മർത്യകുലത്തിൻറെ പ്രവർത്തന തലത്തിലെല്ലാം തന്നെ വമ്പൻ പരിഷ്‌കാര നവോത്ഥാനം പ്രതിഫലിപ്പിച്ചു. പുതുതലമുറ അത്തരം പുതുയുഗത്തിൻറെ പതാകാവാഹകരായി….അതിൻറെ എല്ലാ നേട്ടവും ശീലിച്ചു പഴയിച്ചു അവരുടെ മികവുകൾക്കായവർ എല്ലാം കൊയ്തു മെതിച്ചെടുത്തു. പഴമളെയെല്ലാം അപ്പാടെ തകർത്തെറിയാൻ തയാറായ ജനത നവ ശാസ്ത്ര സിദ്ധാന്തങ്ങളുടെ മുന്നേറ്റത്തിൽ പങ്കാളികളായി അതിനെ ഊട്ടിവളർത്താൻ ഊന്നൽനൽകി …പുത്തൻ ഉണർവുകളിലേക്ക് പരക്കംപാഞ്ഞു. അഭി പക്ഷെ പുതിയ കാലത്തിൻറെ അത്യുന്നതിയേയും പുതിയമുഖ വക്താക്കളെയും ഒന്നും അവൻറെ കുഞ്ഞു മനസ്സിലേറ്റാൻ തെല്ലും ഇടം കൊടുത്തില്ല. ആരോടും കലഹിക്കാതെ. ഒരു ഉന്നതിയോടും സമരസപ്പെടാൻ കാത്തുനിൽക്കാതെ ഉള്ളതിനെ മാത്രം ഉള്ളിൽ ഉൾകൊണ്ട് നിരന്ന വായനയും…കുഞ്ഞു കുത്തിക്കുറിക്കലും കറകളഞ്ഞ സൗഹൃദവും…ഇത്തിരി സംഗീതവുമായി അവൻ സ്വജീവിതം മാറ്റിമറിച്ചു.

കാലം മാത്രം !….ആർക്കും വിധേയമാവാതെ…ആരെയും കാത്തുകെട്ടി

Leave a Reply

Your email address will not be published. Required fields are marked *