പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Posted by

ക്ഷണക്കത്തു…അച്ചടിശാലയിൽ നിന്ന് ഏറ്റുവാങ്ങാൻ അഭിയെകൂടി അവിടേക്ക് ക്ഷണിച്ചു. പതിവുപോലെ ലീനക്കുട്ടീടെ ക്ഷണപ്രകാരം, അഭി ഡൗണിലേക്ക് പാഞ്ഞെത്തി. ഇരുവരുടെയും ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷങ്ങളിൽ ഒന്നായിരുന്നത്. ഇരുവരും ഒരുമിച്ചുചേർന്നു… ചന്ദനനിറത്തിലെ അമൂല്യമാർന്ന…കല്യാണകുറിമാനം നേരിട്ട് കൈകളിൽ ഏറ്റുവാങ്ങി. കെട്ടുപൊട്ടിച്ചു, മെല്ലെ ലീന അതിൽനിന്നും വിശിഷ്‌ടമായ ഒന്ന് പുറത്തെടുത്തു…അതിൻറെ പുറംചട്ടക്ക് പുറത്തു…വർണ്ണാക്ഷരങ്ങളിൽ…” എൻറെ പപ്പായ്ക്ക്”…. എന്നെഴുതി….സാവധാനം അഭിയുടെ കൈവിരലുകളിലേക്ക് കൈമാറി. വിറയ്ക്കുന്ന കൈവിരലുകളാലെ, അവൻ കണ്ണുചിമ്മി അത് വായിച്ചു…പുറംചട്ട തുറന്ന്, അകത്തേക്ക് മിഴികൾ ആനയിച്ചു.സ്വർണ്ണാഭമായ ആദ്യതാൾ മറിച്ചു, പിന്നെയും അതിനുള്ളിലെ വർണ്ണാക്ഷര നിറവുകളിലേക്ക് അവൻ മെല്ലെ മിഴികൾ നട്ടു. ചന്ദനതളികയിൽ….സ്വർണ്ണപതക്കങ്ങൾ കുത്തിയ ”ലളിതസുന്ദര” വാക്കുകളുടെ മഹത് സ്രേണി. ഇരുപത് വർഷങ്ങൾക്കു മുൻപ്, അലീനയുടെ വീട്ടിൽനിന്നും ‘പ്രതികാരരൂപത്തിൽ’വീട്ടുകാർ അയച്ചുകൊടുത്ത ഇതുപോലൊരു കത്ത് അന്നു തന്നെ തകർത്തു, ബോധശൂന്യതകളിലേക്കാണ് കൂട്ടികൊണ്ട് പോയത്. എങ്കിൽ…വർഷങ്ങൾക്ക് ശേഷം…ഇന്ന് ഇത്,അവളുടെ പൊന്നുമകൾ… തൻറെ എല്ലാമെല്ലാം ആയ സ്വന്തം മകൾ, എമിലി മോളുടെ ” കല്യാണക്കുറി”…അത്യാഹ്ളാദവും ആത്മാഭിമാനവും നിറച്ചു….തന്നെ
സ്വപ്നലോകത്തേക്ക് ഉയർത്തി ഉയർത്തി കൊണ്ടുപോകുന്നു.അതിർത്തികൾ ഇല്ലാത്ത സ്വർഗ്ഗീയാനന്ദങ്ങൾ സമ്മാനിക്കുന്ന ആ അനുഭവസാക്ഷ്യത്തിൻറെ ” അക്ഷരനക്ഷത്രങ്ങൾ”…. ഏതാണ്ട് ഇതുപോലെ ആയിരുന്നു…..” എമിലി വെഡ്‌സ് റോഷൻ….ഓൺ ( 9 -9 -2017) ഒമ്പത് – ഒമ്പത് – രണ്ടായിരത്തി പതിനേഴ്….അറ്റ് മാർത്തോമാ ചർച് തിരുമല, തിരുവനതപുരം” .( അവസാനിക്കുന്നില്ല ) സാക്ഷി………

Leave a Reply

Your email address will not be published. Required fields are marked *