പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Posted by

അതിശയങ്ങളാകെ,കൂട്ടിവായിക്കുമ്പോൾ…സംശയം കൂടാൻ…ഇനിയും വേറെ ഉദാഹരണങ്ങൾ വേണ്ടാ. കോളേജിൽ പഠിക്കുന്ന സമയത്തു, മമ്മിക്കേതോ ദിവ്യമായ പ്രണയബന്ധം ഉണ്ടായിരുന്നു എന്നും…അത് നടത്തികൊടുക്കാതെ, മമ്മീടെ പേരൻസ് മമ്മിയെ നിർബന്ധിച്ചു…പപ്പയുമായുള്ള കല്യാണം നടത്തുകയായിരുന്നു എന്ന്, പറഞ്ഞു കേട്ടിട്ടുണ്ട്. ആ കാമുകൻ അതോടെ, നാടും സ്‌ഥലവും സ്വന്തം വീടുപോലും ഉപേക്ഷിച്ചു എവിടേക്കോ?…പുറപ്പെട്ടു പോയെന്നും മറ്റുമുള്ള, കുറെയധികം ”ശ്രുതി”കൾ…മുമ്പ് കേൾക്കാൻ ഇടവന്നിരുന്നു. പഠിക്കുന്നതിൻറെ തിരക്കിലും…മമ്മിയെ അത്രക്ക് വിശ്വാസവും ഉള്ളതിനാലും…അന്ന് അതൊന്നും അത്ര കാര്യമാക്കാൻ നിന്നിരുന്നില്ല. പക്ഷെ !…ഇപ്പോഴോ ?.ഇപ്പോൾ പറഞ്ഞു കേൾക്കുന്നതൊക്കെ, നഗ്നസത്യങ്ങൾ മാത്രമാണെന്ന് തിരിച്ചറിയേണ്ടുന്ന അവസ്‌ഥകളിലേക്ക് സംഗതികൾ നീങ്ങുന്നു. നോക്കട്ടേ, എല്ലാം എവിടംവരെ ചെന്ന് അവസാനിക്കും ?…എന്ന് നോക്കുകതന്നെ !. എമിലി കാര്യമായി എല്ലാം അപഗ്രഥനം ചെയ്‌തു അളന്നു കണക്കുകൂട്ടി, തിട്ടപ്പെടുത്തി വച്ചു. പിന്നീടുള്ള അവളുടെ ശ്രദ്ധകൾ മുഴുവൻ…മമ്മിയെ ആകെ ചുറ്റിപറ്റി, അവരുടെ നിത്യവൃത്തികൾ നിറയെ നിരീക്ഷണ വിധേയമാക്കി കൊണ്ടുള്ളതായിരുന്നു. എന്നാൽ…ദിവസങ്ങൾ പിന്നിടുകയെ…അവൾ ആലോചിച്ചപ്പോൾ…അവരുടെ പ്രവർത്തികൾ മൊത്തത്തിൽ തന്നെ കൂടുതൽ വിസ്മയങ്ങളിലേക്ക് കൂട്ടികൊണ്ട് പോകുന്നതായി അവൾക്ക് തോന്നി. നിത്യേന നിത്യേന, ഓരോന്ന് കാണുകയും അറിയുകയും ചെയ്യുമ്പോൾ…സന്ദേഹങ്ങൾ, ബലപ്പെട്ടു, ഉത്കണ്ഠകൾ ക്രമാതീതമായി വർദ്ധിക്കുന്നു. ആശങ്കകൾ ഒന്നൊഴിയാതെ ഏറിവരുന്നു, എന്തുചെയ്യാൻ ?. താൻ ഇടക്കൊക്കെ വീട്ടിൽ ”മൊബൈൽഫോൺ” വെറുതെ ഉപയോഗിക്കുമ്പോൾ, അതിന് തന്നെ കണക്കറ്റ് ശാസ്സിക്കുകയും…തനിക്ക് അത് കൈകൊണ്ട് തൊടുന്നത് പോലും ”കലി” എന്ന് പറഞ്ഞു വാശി പിടിക്കുകയും ചെയ്‌തു കൊണ്ടിരുന്ന മാതാവ് ഇപ്പോൾ അത് നിലത്തു വാക്കുന്നതേ കാണുന്നില്ല. മാത്രവുമല്ല, ഒരു പരിസരബോധവും ഇല്ലാതെ, എപ്പോഴും അതിൽ നോക്കിയിരുന്നു കളിയും ചിരിയും അട്ടഹാസങ്ങളും മാത്രം !. സർവ്വസമയവും അതിൽ കേന്ദ്രീകരിച്ചു, മണിക്കൂറുകളോളം സംസാരത്തിൽ മുഴുകിയിരിക്കുന്ന മമ്മി…ഇപ്പോൾ മറ്റെല്ലാം തന്നെ മറന്നു ജീവിക്കുന്നതായി തനിക്ക് അനുഭവപ്പെടുന്നു. ഇതെല്ലാം താരതമ്യം ചെയ്‌തു നോക്കുമ്പോൾ…ഉറപ്പായും ബോധ്യമായി പോകുന്നു…അന്ന് അവരെ കെട്ടാൻ കഴിയാതെ, പുറപ്പെട്ടു പോയിരുന്ന ആ സുന്ദരകാമുകൻ തന്നെയല്ലേ ?…കാലങ്ങൾക്ക്ശേഷം…മമ്മിയെ തിരഞ്ഞു എത്തിയിരിക്കുന്ന ” ഈ” അങ്കിൾ ?. മിലിമോളുടെ തല പുകഞ്ഞു….ചിന്തൽ ആകെ, ആശയക്കുഴപ്പത്തിലായി. ”സംഗതികൾ” ഇത്രയൊക്കെ ആയിട്ടും…സർവ്വതും മനസ്സിലാക്കാൻ പ്രാപ്‌തിയിലെത്തിയ മകളായ തനിക്കുകൂടി സകലതും ഗ്രഹണീയമാവും എന്നു തിരിച്ചറിവുള്ള അമ്മ എന്തേ…ഇതേക്കുറിച്ചു ”കമാ”ന്നൊരു വാക്കു, തന്നോട് മിണ്ടാത്തത് ?…മിലി തുടരെ ആലോചിച്ചു. അങ്ങനെയുള്ള അവരോട്, ഇനി താനായിട്ട് അങ്ങോട്ട് പോയി തൽക്കാലം ” എന്തെങ്കിലും” ചോദിക്കാനില്ല…അവർക്ക് പറയണം എന്നുതോന്നി എപ്പോഴെങ്കിലും വരുന്നെങ്കിൽ വരട്ടേ. അതുവരെ അവരെ നിശബ്ദമായി വീക്ഷിക്കുക തന്നെ. മിലിമോളുടെ മിഴിയും മനവും ചിന്തകളും അങ്ങനെ…ലീനമമ്മിയുടെ ഓരോരോ ദിനാന്ത ചലനങ്ങളിലും ചെയ്‌തികളിലുമായി…”ദൃഷ്‌ടികടാക്ഷങ്ങൾ” വാരിവിതറി, സ്വൈരവിഹാരങ്ങൾ തുടർന്നുകൊണ്ടിരുന്നു. പരമാർത്ഥം പറഞ്ഞാൽ…ലീനയാകട്ടെ, അഭി വന്നെത്തിയ ശേഷം…മിലി ഉദ്ദേശിച്ചിരുന്ന പോലെയൊക്കെത്തന്നെ പുതിയൊരു ലോകവും ജീവിതവും ചുറ്റിപറ്റി ആയിരുന്നു തൻറെ ദിനരാവുകൾ തള്ളി നീക്കിയിരുന്നത് മുഴുവനും. അപ്പോൾ നിലനിന്ന മനസ്സും കർമ്മങ്ങളും ആകട്ടെ, അവളുടെ മാത്രം നിയന്ത്രണത്തിൻ കീഴിൽ…അഭിയും മകളുടെ മിന്നുകെട്ടും,സുരഭിലഭാവിയും ഒക്കെയായി…കുറെ പകൽ കിനാവുകളും ഓർമ്മകളും മോഹങ്ങളും തഴുകി താലോലിച്ചു, മഹത്വസുന്ദരമാക്കി, ഒന്നുമറിയാതെ ഒരു പൊങ്ങുതടിപോലെ അങ്ങനെ ഒഴുകി, മുന്നോട്ട് പോയിക്കൊണ്ടിരുന്നു.

എന്നാൽ മമ്മീടെ പ്രിയപ്പെട്ട മോൾ മിലിക്കാവട്ടെ…നാൾക്ക് നാൾ…തന്നോടൊന്നും തുറന്ന് സംസാരിക്കാതെ . മമ്മി തുടർന്ന് പോകുന്ന അതിരില്ലാത്ത പുതിയ ബന്ധത്തിൻറെ ആഴങ്ങളെക്കുറിച്ചോർത്തു വല്ലാതെ ആകുലചിത്തയായി. ” തങ്ങളുടെ” ഭാവിജീവിതത്തെ കുറിച്ചുള്ള തീരുമാനങ്ങളുടെ

Leave a Reply

Your email address will not be published. Required fields are marked *