പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Posted by

രസിച്ചു….അടിച്ചുപൊളിച്ചു ആറുമാദിച്ചു സുഖിച്ചു. അവരുടെ നിരന്തര അഭ്യർഥന മാനിച്ചു, ഇടക്ക് കിട്ടുന്ന സമയങ്ങളിൽ അഭിയും അവർക്കൊപ്പം ഒന്നിച്ചുകൂടി, അവരുടെ സന്തോഷാതിരേകങ്ങളിൽ നിറഞ്ഞ മനസ്സോടെ പങ്കാളിയായി.

അങ്ങനെ….ആ ഒരു മാസക്കാലം ശ്രീക്കുട്ടിയുടെ കൊച്ചു ജീവിതത്തിൽ എന്നപോലെ ആഹ്ളാദകരങ്ങളായ അനുഭവങ്ങൾ കൊണ്ടു നിറമാല നിറച്ച, വേറിട്ട പുതിയൊരു ജീവിതാദ്ധ്യായമായി അവന് ആ നാളുകൾ മാറി. ഒടുവിൽ…ആനന്ദകരമായ മധുവിധു ആഘോഷ സന്ദർശനം അവസാനിപ്പിച്ചു…കേരളത്തിലേക്ക് തിരികെ വിമാനം പിടിക്കുമ്പോൾ അഭിയേട്ടനെ പിരിയുന്നതോർത്തു ശ്രീമോളും…നല്ലൊരു ചങ്ങാതിയെ കൈവിടുന്നതാലോചിച്ചു ശരത്തും വളരെ ഖിന്ന മനസ്‌കിതരായി മാറിയിരുന്നു. അഭിക്ക് എന്നാൽ…. താൻ മുൻകൈ എടുത്ത് അവളെ നല്ലൊരു ചെറുപ്പക്കാരന് കൈപിടിച്ചു കൊടുക്കാൻ കഴിഞ്ഞു എന്ന് മാത്രമല്ല, അവർ ഇരുവരെയും…’വാക്കുപാലിച്ചു’,പറഞ്ഞ സമയത്തു അവിടെത്തിച്ചു ദുബായ്‌നാട് മുഴുവൻ ചുറ്റികറക്കി കാണിക്കുവാൻ കൂടി സാധിച്ചെന്നുള്ള അഭിമാനത്തിൽ…. തൻറെ ‘കുഞ്ഞു മധുരപ്രതികാരം’ കൂടി സഫലീകരിക്കുകയായിരുന്നു ചെയ്‌തത്‌. ശ്രീക്കുട്ടിയുടെ മനസ്സിലും അതൊക്കെ…ഒരിക്കലും മറക്കാൻ കഴിയാത്ത നിറവാർന്ന…മധുരോദാത്ത വിവാഹസമ്മാനമായി പരിണമിച്ചു……അനുഭൂതികൾ പെയ്തു നിറച്ചു. എങ്കിലും നാട്ടിൽവന്ന് കൂടുതൽ ദുബായ് കുളിരോർമ്മകളിൽ മുഴുകി ജീവിക്കാനാവാതെ…അധികം താമസിയാതെ അവൾക്ക് ഭർത്താവിനൊപ്പം അയാളുടെ ജോലിസ്‌ഥലത്തേക്ക് മടങ്ങേണ്ടി വന്നു. ഒപ്പം കുടുംബിനിയുടെ പുതിയ വേഷം ഏറ്റെടുത്തു ഒരു പുതിയ കുടുംബജീവിതത്തിലേക്ക് കടക്കേണ്ടിയും.

അഭിക്ക്, എല്ലാം…ഒരു സ്വപ്നം പോലെ തോന്നി. തീരെ പ്രതീക്ഷിക്കാതെ, വളരെ അവിചാരിതമായുള്ള ശ്രീമോളുടെ കടന്നുവരവ് . വിരസമായിരുന്ന തൻറെ ദൈനംദിന നിമിഷങ്ങളെ ചിരിയും ചിന്തയും കവിതയും സംഗീതവും കളിതമാശകളും കൊണ്ട് നിറച്ചു ധന്യമാക്കി കടന്നുപോയ ആനന്ദകരങ്ങളായ ദിനരാത്രങ്ങൾ. അതിനെ…അവയുടെ നഷ്‌ടബോധങ്ങളെ കുറിച്ചോർത്തു അഭി വ്യാകുലനായി. പിന്നെ, പതിയെ…”മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ ” ആയപോലെ വീണ്ടും അതേ ചിന്തകളും ദിനചര്യയും വിനോദങ്ങളും എല്ലാമായി പഴയപടി തിരികെയെത്തി. അങ്ങനാ ജീവിതാനദി അതേ ഒഴുക്കിലും വേഗതയിലും ഒരല്ലലും കൂടാതെ, നിർബാധം ഒഴുകി നീങ്ങി.

ഒരു വെറും സാധാരണ….ഇടത്തരക്കാരൻറെ ഔദ്യോഗികജീവിതവും ചുറ്റുപാടുമായി മുന്നോട്ടുപോയ ജീവിതക്രമത്തിൽ…കേവലം അഞ്ചുവർഷം നീണ്ടുനിന്ന ബോംബെ വാസവുമായി വലിയ അന്തരങ്ങൾ ഒന്നും അവിടില്ലായിരുന്നു. എങ്കിലും ഗൾഫ് ആഡംബരത്തിന്റേതായ എല്ലാ സാമ്പ്രദായിക മാറ്റങ്ങളും അഭിയുടെ ജീവിതവൃത്തികളിലും വലിയ വ്യത്യാസങ്ങൾ പാകി. ഉദ്യോഗതലങ്ങളിൽ അയാളെന്നും സ്വയമേ പുലർത്തിവന്ന നേരിലും നന്മയിലും വിട്ടുവീഴ്ചയില്ലാത്ത…കൃത്യനിഷ്‌ഠകളിൽ അധിഷ്‌ഠിതമായ സ്വഭാവക്രമങ്ങൾ മറ്റുള്ളവരിലും നിന്നും എന്നും മാറ്റി നിർത്തി. ബോംബെയെക്കാൾ അയത്നലളിതമായി യു.എ.ഇ ലെ തൊഴിൽ രംഗത്തു അത് അസാമാന്യ ജനസമ്മതിയും അതുവഴി സ്വജീവിതത്തിൽ വമ്പിച്ച നേട്ടവും വളരെ വേഗം ആർജ്ജിച്ചെടുക്കാൻ കഴിഞ്ഞു. ഈ പറഞ്ഞ ഗുണകണങ്ങളെല്ലാം ദുബായിലെ സാമൂഹ്യ മണ്ഡലങ്ങളിൽ അതിബൃഹത്തായൊരു സുഹൃത്‌വലയം സ്‌ഥാപിച്ചെടുക്കാൻ അയാൾക്ക് വലിയ സംഭാവനകൾ നൽകി. ബോംബെക്കാല ജീവിതം എന്ന മുന്തിയ ജീവിത പരീക്ഷണ നിലം അഭിക്കേകിയത് വളക്കൂറേറിയ വലിയൊരു പാഴ്‌വയൽ ഭൂമി ആയിരുന്നു. അവിടാവശ്യത്തിന് വിത്തും വളവും കൊടുത്തു പരിശ്രമം ചെയ്‌തു മുളപ്പിച്ചു വലുതാക്കിയെടുത്ത നല്ലൊരളവ്‌ ജീവനഫല സമ്പത്തു . അത് പറിച്ചുനടപ്പെട്ട ദുബായുടെ മരുഭൂവനിക അതേവേഗതയിൽ അതിനെ വളർത്തി വിളയിച്ചു നന്മയുടെ നല്ലൊരു വസന്തകാലം വിരിയിച്ചു.

ബോംബെജീവിതത്തിൽ നിന്ന് വ്യത്യസ്‌തമായി അഭിക്കവിടെ സ്വാതന്ത്ര്യാനന്ദത്തിൻറെ നല്ലളവ് ശുദ്ധവായു ശ്വസിച്ചു സസുഖം ജീവിക്കാനായി.

Leave a Reply

Your email address will not be published. Required fields are marked *