പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Posted by

പ്രവേശനം ” നിഷിദ്ധമായിരുന്ന” ഒരു ഒഴിഞ്ഞ കെട്ടിടഭാഗം !. ഏകാന്തത തണൽ വിരിച്ചപ്പോൾ….ഇരുവരും അവിടേക്കൊതുങ്ങി ഇരുപ്പുറപ്പിച്ചു. നർമ്മത്തിൽ പൊതിഞ്ഞു ഓരോന്ന് പറഞ്ഞു തുടങ്ങുമ്പോൾ…പൊടുന്നനെ, അവൻറെ കുസൃതികണ്ണുകളിൽ നോക്കി അവളൊരു ചോദ്യം….അതുകേട്ട്, അഭി ” അയ്യെടാ” എന്ന് ആയിപ്പോയി.

” പെൺകോണിൽ എത്തിയപ്പോൾ….എന്തെടാ കള്ളാ ഒരു വല്ലാത്ത ”കാക്കനോട്ടം”….?. ഉം എന്താ എല്ലാം ഒന്നായിട്ട് അനുഭവിച്ചു സുഖമറിഞ്ഞ ആളല്ലേ ?…എന്നിട്ട്, ഇപ്പോഴും കൊതിതീരെ മാറിയില്ലേ ?. എന്താ ഒന്നുകൂടി വേണമെന്ന് വല്ല ആഗ്രഹവും ഉള്ളിൽ ഒളിഞ്ഞിരുപ്പുണ്ടോ ?.”

ലീനയുടെ ആ പുതിയ മാറ്റത്തിൽ…വല്ലാതൊരാശ്ചര്യം അഭിക്ക് തോന്നി…അവൻ പറഞ്ഞു….” പണ്ട് നിന്നെ ” അറിയാതിരുന്നപ്പോൾ”….നീ, എത്രതന്നെ പ്രകോപനം സൃഷ്‌ടിച്ചാലും…എനിക്ക് എൻറെ മനോനില ഇത്തിരിപ്പോലും കൈവിട്ടു പോകില്ലായിരുന്നു. ഇപ്പോൾ പക്ഷേ, നിന്നെ ”മുഴുവനായി അറിഞ്ഞിട്ടും”…നിൻറെ ഓരോരോ ചലനങ്ങൾ, ഭാവങ്ങൾ, നോട്ടങ്ങൾ പോലും…എൻറെ നിയന്ത്രണങ്ങളെ ആകെ, നന്നായി വരിഞ്ഞു മുറുക്കുന്നു. സത്യംപറയട്ടെ…ഇനിയും നീ ഇങ്ങനെ മുന്നോട്ട്പോയാൽ…തുടർന്ന് പിടിച്ചു നിൽക്കാനാവാതെ, ഞാൻ വല്ല അക്രമവും കേറി ചെയ്‌തുപോകും. ”

നിറഞ്ഞ പുഞ്ചിരിയോടെ ലീന…” അങ്ങനെ ഒരു അനാവശ്യ ചിന്തയും വേണ്ടമോനെ…നിന്നെ ഇങ്ങോട്ടേക്ക് കൂട്ടി എന്നതുകൊണ്ട് അങ്ങനത്തെ ദുരുദ്ദേശമൊന്നും തൽക്കാലം വേണ്ട. എല്ലാം പണ്ട് മുതലേ, നിനക്കുവേണ്ടി മാത്രം ഒരുക്കിവച്ചു കാത്തിരുന്നതാ. ഒന്ന് വന്ന് ”ഉപ്പുനോക്കി” മടങ്ങിയതല്ലാതെ….വേണ്ടപ്പോൾ വേണ്ടവണ്ണമൊന്നും നീ തിരികെ വന്നുചേർന്നു ചെയ്തില്ല. ങാ, സമയമാകട്ടെ…ഇനിയും വേണമെങ്കിൽ…സമയവും കാലവും ഒത്തുചേരുമ്പോൾ നമുക്ക് നോക്കാം. ”

അഭി, ഊറിച്ചിരിയോടെ…” തിടുക്കമൊന്നുമില്ല. എല്ലാം നിൻറെ സൗകര്യപോലെ…സാവകാശം മതി. അതിനുപകരം പക്ഷേ, ഈ പ്രലോഭനം ലേശമൊന്ന് കുറച്ചാൽ മതി. ”

വീണ്ടും നിറ പുഞ്ചിരിയോടെ…ലീന ” അതുതന്നെ എനിക്കും നിന്നോട് ആവശ്യപ്പെടാനുള്ളത്. എന്റുവാടാ ഈ നാല്പതാം വയസ്സിലും….ഈ ആരോഗ്യത്തിൻറെ പരമരഹസ്യം ?. അവിടിരുന്നു എല്ലാ പെണ്ണുങ്ങളും നിന്നെ തന്നെയായിരുന്നു നോട്ടമിട്ടിരുന്നത് എന്ന് തോന്നുന്നു. അതെനിക്ക് സഹിക്കാനായില്ല. അതാ ഞാൻ നിന്നെ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നത്. എന്താ ‘യോഗ ‘ആണോ ?..അതോ ‘എക്സര്സൈസ്സൊ ?…അതോ രണ്ടും ഉണ്ടോ ?. ”

” ഓ..അങ്ങനൊന്നുമില്ല, കുടുംബവും കുട്ടികളും കുത്തിത്തിരുപ്പുകളും ഒന്നുമില്ലാതെ, ഒറ്റക്കുള്ള ജീവിതമല്ലേ ?. തോന്നുമ്പോൾ…തോന്നുംപോലെ തോന്നുന്നതെല്ലാം ചെയ്യും. അത്രതന്നെ. ” അഭി ചിരിയോടെ പറഞ്ഞു.

” എന്തായാലും അന്ന് അവസാനം കണ്ടതിലും ചെറുപ്പമായിരിക്കുന്നു നീ, സുന്ദരനും ”. അവനോട് ചേർന്ന്, കവിളിൽ നുള്ളി, ദീക്ഷയിൽ തഴുകി ലീന പറഞ്ഞു. ” ഈ താടിയും അതുപോലെ…”

” എന്താ താടി കൊള്ളില്ലേ ?” അഭി ചോദിച്ചു. ” കൊള്ളാം…നന്നായിരിക്കു0…കുറേക്കൂടി പക്ഷേ, ഒന്നുകൂടൊന്ന് ട്രിം ചെയ്‌താൽ ”.

അഭി…” ചെയ്യാം, അതിനുമുമ്പ് ഒരു കാര്യംകൂടി ചോദിച്ചാൽ…അനിഷ്‌ടമാകുമോ നിനക്ക് ?.”

ലീന ഒന്നുകൂടി അവനോട് ചേർന്ന്, അമർന്നിരുന്ന്…” ചോദിക്ക്, നിനക്ക് നിൻറെ മനസ്സിൽ തോന്നുന്നതെല്ലാം അതുപോലെ എന്നോട് ചോദിക്ക്, ഒരു കുഴപ്പവുമില്ല. ചോദിക്കാതിരുന്നാലാ എനിക്ക് ചിലപ്പോൾ അനിഷ്‌ടം തോന്നിയേക്കാവുന്നത്. ”

അഭി, കൗതുകവും പുഞ്ചിരിയും ഇടകലർത്തി…” എന്നെ ഇപ്പോഴും

Leave a Reply

Your email address will not be published. Required fields are marked *