പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Posted by

തന്നെ…അക്ഷരാർത്ഥത്തിൽ അവൻ നടുങ്ങി. ആകെ സ്തബ്‌ധനായി പോയ അവനു കുറച്ചു സമയത്തേക്ക്…തനിക്ക് എന്ത് സംഭവിക്കുന്നു എന്നുപോലും നിർണ്ണയിക്കാൻ കഴിഞ്ഞില്ല. ഒറ്റനിമിഷത്തിൽ ,എന്തൊക്കെയോ ചിന്തകൾ, വികാരങ്ങൾ, ഓർമ്മകൾ…വിസ്ഫോടനങ്ങൾ…. അവൻറെ മനസ്സിനെ ഞെട്ടിത്തരിപ്പിച്ചു കടന്നുപോയി. പൊടുന്നനെ ഉണ്ടായ അമ്പരപ്പ്, അവനിൽ ഒരേസമയം ഞെട്ടലും, അത്ഭുതവും ആഹ്ളാദവും ജനിപ്പിക്കുന്നതായിരുന്നു. ജീവിതത്തിൽ ആദ്യമായി പേരറിയാത്ത വികാരങ്ങൾ എല്ലാംകൂടി ഒരുമിച്ചു ചേർന്ന് തന്നെ പൊതിഞ്ഞെടുത്തു സ്തംഭിപ്പിക്കുന്നൊരു ഉന്മാദാവസ്‌ഥ നൊടിയിടയിൽ അഭിക്കുള്ളിൽ പിറവികൊണ്ടു. വാക്കുകൾകൊണ്ട് അമ്മാനമാടി….എപ്പോഴും മറുവശത്തുള്ളയാളെ നിലംപരിശാക്കാറുള്ള അഭി, സത്യത്തിൽ… അവൾക്കെന്ത് മറുപടി കൊടുക്കണം എന്നറിയാതെ, വല്ലാതെ പതറി ….വീർപ്പുമുട്ടി. എല്ലാം പറഞ്ഞു പൂർത്തിയാക്കി, അഭിയെ ശ്രദ്ധിച്ച ലീനയുടെ കണ്ണിണകളിൽ നിന്നും ആനന്ദാശ്രുക്കൾ അടർന്ന്, ചിതറി വീഴുന്നുണ്ടായിരുന്നു. അഭിയുടെ നയങ്ങളും മെല്ലെ ആർദ്രങ്ങളായി. ഇടറിയ ശബ്ദത്തിൽ അതിനെ അവഗണിക്കാൻ ശ്രമിച്ചുകൊണ്ട് അവൻ സംസാരിച്ചുതുടങ്ങി ….

” ലീനാ…..എന്താണിത് ?…എന്താ നീ പറഞ്ഞത് ?…നീ പറയുന്നതെല്ലാം സത്യം തന്നെയാണോ ?.വിശ്വസിക്കാമോ ?…എനിക്കിതെല്ലാം. ഞാൻ സ്വപ്‌നേപി വിചാരിച്ചിരുന്നില്ല, നീ തുറക്കാൻ പോകുന്ന രഹസ്യത്തിൻറെ വലിയ കോട്ടവാതിൽ ഇതായിരിക്കും എന്ന്. അവൾ….മിലിമോൾ എൻറെ…എന്റെ സ്വന്തം ആണോ ?….എന്നിട്ട്, നീ ഈ കാലയളവ് വരേയും…എനിക്കൊരു സൂചന പോലും തന്നില്ലല്ലോ മോളേ…?. സത്യം തന്നെയോ എൻറെ രക്തത്തിൽ എനിക്ക് പിറന്ന നമ്മുടെ സ്വന്തം കുഞ്ഞോ ?. പ്രായത്തിലും…അവളെയൊന്ന് ഓമനിക്കുകയോ ?….ലാളിക്കുകയോ ?…എന്തെങ്കിലും ഒരു മിടായി പോലും വാങ്ങി കൊടുക്കുന്നത് പോയിട്ട്, ശരിക്കൊന്ന് കാണുവാൻ കൂടി, ഈ അച്ഛന് കഴിഞ്ഞിട്ടില്ല. എല്ലാം…എന്നിൽ നിന്നും നീ മറച്ചുവച്ചു, ഒളിച്ചുപിടിച്ചു. ഇപ്പോളവരെ, അവളെ ശരിക്കൊന്ന് കൺനിറയെ കണ്ടോരു രൂപം എനിക്കില്ല. ഞാൻ, ഇപ്പോഴും…ആർക്കും പിടിതരാതെ, ഒഴിഞ്ഞു….അകന്ന് ഒളിച്ചു, ആ മരുഭൂമിയിൽ തന്നെ കഴിയുകയായിരുന്നു എങ്കിലോ ?…ഒരിക്കലും ഈ വിവരം അറിയാതെ മരിച്ചു, മണ്ണടിഞ്ഞു മോക്ഷം കിട്ടാതെ, ഗതികെട്ട ആത്മാവായി…അലയേണ്ടി വന്നേനെ !. ദൈവം വലിയവനാ….ലീനെ, നീ മഹത്വമുള്ളവളാ….ഇത് കേൾക്കാൻ, ഇപ്പോൾ എങ്കിലും…നിങ്ങൾ എന്നെ ഇവിടെ കൊണ്ടെത്തിച്ചല്ലോ ?. ഇതിലും വലിയ മനുഷ്യത്വം ഈ ഭൂമിയിൽ…മറ്റാർക്കാണ് കാണിക്കാൻ കഴിയുക ? ”.

പിച്ചുംപേയും പറഞ്ഞു, അഭി ഒരു ഭ്രാന്തനെപ്പോലെ പരിസരം മറന്നു വിതുമ്പി. വളരെവളരെ വർഷങ്ങൾക്ക് ശേഷം…തീരെ അനിശ്ചിതമായൊരു അവസ്‌ഥയിൽ…അണമുറിഞ്ഞെത്തിയ അടങ്ങാത്ത ആഹ്ളാദാനുഭൂതികൾ പേമാരിയായ് പെയ്‌തു അഭിയുടെ നേത്രങ്ങൾ ഒന്നാകെ ഈറനണിയിച്ചു.ആകെ മതിമറന്ന്, എന്തൊക്കെയാണ്, ഏതൊക്കെയാണ് ?… അപ്പോളവിടെ പറയേണ്ടതും…പ്രവർത്തിക്കേണ്ടതും എന്നറിയാതെ കുഴഞ്ഞു. അപ്പോൾ, അറിയാതടർന്നു വീണ കണ്ണീർകണങ്ങളെ…സ്വന്തം തൂവാലയാൽ ഒപ്പിയെടുത്തു വികാരാധീനനായ അഭിപ് സാന്ത്വനിപ്പിച്ചു ലീന തുടർന്നു….” അതെ, അഭി….നിനക്ക് തീർച്ചയായിട്ടും വിശ്വസിക്കാം. നിൻറെ ചോരയിൽ പിറന്നുവീണ നിൻറെ സ്വന്തം കുഞ്ഞു , നിൻറെ ഓമന മോൾ തന്നെയാണ് മിലിമോൾ. ഈ ഭൂമിയിൽ ആര് എന്തൊക്കെ കളവുകൾ, ആർക്കുവേണ്ടി പറഞ്ഞാലും….പിതൃത്വത്തിൻറെ കാര്യത്തിൽ മാത്രം, ഒരിടത്തും…ഒരുപെണ്ണിനും…കള്ളം പറയാൻ കഴിയില്ല എന്ന് നിനക്ക് അറിയാമല്ലോ ?. കഴിഞ്ഞുപോയത് ഓർത്തു സങ്കടപ്പെടാതിരിക്ക് നീ. അവൾ വളർന്ന്…വളർച്ചക്കൊപ്പം ഒന്നും നിനക്കുണ്ടാവാൻ കഴിഞ്ഞില്ലെങ്കിലും…..ഒരു അച്ഛൻറെ കർത്തവ്യങ്ങളൊന്നും അവിടംകൊണ്ട് അവസാനിക്കുന്നില്ല.നഷ്‌ടപ്പെട്ടുപോയ നിൻറെ ദൗർഭാഗ്യങ്ങളെ മറന്നു നീ, ഇനി നിനക്ക് വന്നുചേരുന്ന, ചെയ്യേണ്ടുന്ന കടമകളും ചുമതലകളും സ്വയം ഏറ്റെടുക്കുക. അത് നേരാംവണ്ണം പൂർത്തിയാക്കി, സന്തോഷത്തോടെ…അവളെ മിന്നുചാർത്തിച്ചു, മംഗല്യവതിയായി മംഗളമായി പറഞ്ഞയച്ചു, നിൻറെ

Leave a Reply

Your email address will not be published. Required fields are marked *