പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Posted by

അവസരത്തിൽ കണ്ട ഓർമ്മയില്ലെന്നുപോലും അവനോർത്തു. അതോ ഇനി, താനവളെ അത്രക്ക് കണ്ടിട്ടില്ലാത്തത് കൊണ്ടാണോ ?…ഈ തോന്നൽ. അഭി സംശയിച്ചു, മനസ്സുപോലെ തന്നെ അവളുടെ ഇളം മാംസവും ആവോളം നുകർന്ന് അനുഭവിച്ചറിയാനുള്ള സൗഭാഗ്യവും തനിക്ക് ലഭിച്ചിരുന്നു. എങ്കിലും…തൊട്ട് നോക്കുവാൻ പോലും യോഗം നേടിയിട്ടില്ലാത്ത ഒരാളെ കണക്കെ, ആ മുഗ്ദ്ധ ലാവണ്യ ശരീരസൗഭഗം ഇപ്പോഴും തന്നിൽ വല്ലാതെ കൊതിയുടെ വേലിയേറ്റങ്ങൾ ഉണർത്തി വിടുന്നുണ്ട്…എന്താണ് അങ്ങനെ ?. ഒരുപക്ഷെ, യൗവ്വനം പിന്നിട്ട്…മധ്യവയസ്സിലേക്ക് ‘തിരനോട്ടം ‘നടത്തുമ്പോഴും…ആ മാസ്മരിക സൗന്ദര്യം ഇപ്പോൾ പോലും തന്നെ വിറളിപിടിപ്പിക്കുന്നത്, അവളുടെ പൈതൃകത്തിൻറെ പ്രത്യേകതയോ ?…അതോ അതെല്ലാം കാത്തു സൂക്ഷിക്കുന്നൊരു വൈദഗ്ധ്യത്തിൻറെ മികവോ ?. മുഖത്തു റോസ്‌പൗഡറും…പുരികത്തു ഐലൈനറും…ചുണ്ടിൽ ലിപ്സ്റ്റിക്കും ഒന്നും കൂടുതൽ വിളയാട്ടം നടത്തിയിട്ടില്ല, എങ്കിലും…മോശമാവാതെ അവശ്യം നല്ല മിനുക്കുപണികൾ നടത്തീട്ടും ഉണ്ട്. ഇതുവരെ സ്വൽപ്പം പോലും നരക്കുകയോ ?…ചെമ്പിക്കുകയോ ?…ചെയ്യാത്ത കാർകൂന്തൽ, ദേഹകാന്തിക്ക് അനുയോജ്യമാവും വിധം…ഷാമ്പൂതേച്ചു മൃദുപ്പെടുത്തി, പാറിപറത്തി ഇട്ടിട്ടുണ്ട്. കാതിലും കഴുത്തിലും സ്വർണ്ണം ഒഴുവാക്കിയ അവൾ ആകെ അണിഞ്ഞിരിക്കുന്ന ആടയാഭരണം കൈത്തണ്ടയിലെ ഈരണ്ട് പിരിവളകൾ മാത്രമാണ്. മുടി കഴിഞ്ഞാൽ… അവളിൽ ,മറ്റ്ഒരു പ്രകട വ്യത്യാസവും… മുഖത്തണിഞ്ഞിരിക്കുന്ന വലിയ വട്ടക്കണ്ണടയിൽ മാത്രം !. പഴയ ടീച്ചർകണ്ണട വിട്ട്, ഏറ്റവും ആധുനികത വിളിച്ചോതുന്ന പുതിയ കണ്ണാടി… അത് ആ മുഖശോഭക്ക് ഒന്നായി നല്ലവണ്ണം മാറ്റ് കൂട്ടുന്നു എന്നതല്ലാതെ, പ്രായവും കാലവുമൊന്നും അവളിൽ ഋതുഭേദം വരുത്തുവാൻ തക്കവണ്ണം ഇതുവരെ ഉപയുക്തം ആയിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു അവളിൽ നിറഞ്ഞു നിന്ന പ്രൗഢി മുഴുവൻ.

അഭിയുടെ ആശ്ചര്യം ജനിപ്പിക്കുന്ന മുഴുവൻ അളവുനോട്ടങ്ങളും അപ്പാടെ ശ്രദ്ധിച്ചു നോക്കി, മനസ്സിലാക്കിയ പ്രൗഢ൦ഗന…അവനെ നോക്കി, ഒട്ടൊന്ന് പുഞ്ചിരിച്ചു അടുത്ത മാത്ര തീർത്തും ഗൗരവതരയായി….” അഭീ എനിക്ക് നിന്നോട് ഒരല്പം സ്വകാര്യം സംസാരിക്കാനുണ്ട്, കേൾക്കാൻ നീ തയ്യാറാണോ ?…”

അവൻറെ ചിന്തകളെ ആകെ കീറിമുറിച്ചുകൊണ്ട് ലീനയിൽ നിന്നും ചീറിവന്ന വാക്കുകൾക്ക് അഭി ഇങ്ങനെ ഉത്തരം നൽകി…..” അത്, നിന്നെ കണ്ടപ്പോൾ മുതലേ നിൻറെ മുഖം നീ അറിയാതെന്നെ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്തിനാണ് എന്നോട് എന്തെങ്കിലും ചോദിക്കാൻ നിനക്കൊരു മുഖവുരയുടെ ആവശ്യം ?…പറയൂ…”

” പറയാൻ വന്നത്…” അതേപടി തുടർന്ന് ലീന…” എന്നെയും എൻറെ സ്വഭാവത്തെയും നന്നായി പഠിച്ച, മറ്റാരെയും കാൾ നന്നായി അറിയാവുന്ന, ഒരേയൊരാൾ ഈ ഭൂമിയിൽ നീ മാത്രമേയുള്ളൂ.അപ്പോൾ നിനക്കെല്ലാം നല്ലവണ്ണം അനുമാനിക്കാം. മുഖവുര ഇല്ലാതെ, എല്ലാം തുറന്ന്തന്നെ പറയാം. അതിനുമുമ്പ്… ഇന്നലത്തെ കാര്യങ്ങൾ നീ അത്ര കാര്യമായി എടുക്കണ്ട. മറ്റുള്ളവരുടെ മുന്നിൽവച്ചു കളവോ ?…അർദ്ധസത്യങ്ങളോ പറയേണ്ടി വരുന്നതിലെ, പൊരുത്തക്കേടിൻറെ സാഹചര്യങ്ങൾ ഞാൻ പറയാതെ നിനക്ക് മനസ്സിലാവും. നിന്നോട് മാത്രം പറയേണ്ടുന്ന വിവരങ്ങൾ, മറ്റുള്ളവരുടെ മുമ്പിൽ കൂടി വച്ച് വിളമ്പേണ്ടെന്ന് എന്നെപ്പോലെ നിനക്കും നന്നായറിയാം. ”

ഇടക്കുകയറി അഭി, ” അതേ, അതിനി വിട്ടേക്കൂ. പകരം, ഇന്ന് പറയാനുള്ളത് ഇപ്പോൾ പറ…”

സംസാരം തുടർന്ന് ലീന…” ഇന്നലെ പറഞ്ഞതിൻറെ ആകെ സത്ത, അല്ലെങ്കിൽ അതിൽ ഏറ്റവും സത്യസന്ധമായ കാര്യം. നീ ഇവിടെ എത്തിച്ചേരാനും…നിന്നെ ഇവിടെ എത്തിക്കാനും ഞാൻ അനുഭവിച്ച കഷ്‌ടപ്പാടുകൾ. എന്തായാലും നീ ഇവിടെ എത്തി, കാര്യങ്ങളെല്ലാം മംഗളമായി. എല്ലാത്തിലും അതിയായ സന്തോഷവും ഉണ്ടെനിക്ക്. അതിനു വേണ്ടി മാത്രമായി സംഘടിപ്പിച്ചതായിരുന്നു ഈ ചടങ്ങും.അതും വിജയം കണ്ടതിൽ, അതിലുമേറെ സന്തോഷം !. പക്ഷേ, പറയാൻ വരുന്നത് ഇത് ഒന്നുമല്ല…..”

Leave a Reply

Your email address will not be published. Required fields are marked *