പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Posted by

ഒറ്റപ്പെട്ടുപോയ അഭിജിത്തിനൊപ്പം ചേർന്ന് നിന്ന്, അവന് വിരസതയകറ്റി, ആശ്വാസ തണലേകാൻ…കമ്പനികൊടുത്ത അവൾ…ഇടക്കും മുറക്കും മറ്റു കൂട്ടുകാരികളെ കൂടെ കൂട്ടിവന്നു,നന്നായി ഇടപഴുകാൻ നല്ല ശ്രമങ്ങൾ നടത്തി മടങ്ങിയിരുന്നു. അത് അവനെയും വല്ലാതെ…”ഹൃദയതരളിതൻ”ആക്കി. എന്നിരുന്നാലും…ആൾക്കൂട്ടത്തിലെ കടുത്ത ഏകാന്തത തുടരെയവനെ വേട്ടയാടിക്കൊണ്ടിരുന്നു. കുരുക്കുകളെല്ലാം അഴിച്ചു ആ തടവറയിൽ നിന്ന് മോചിതനാവാൻ…അവൻറെ മനസ്സും കേണുകൊണ്ടിരുന്നു.
ഊണും വിശ്രമവും വെടിപറച്ചിലും താണ്ടി…സദസ്സ്, എല്ലാവരും ഒത്തുചേർന്നുള്ള ” ഗെയി൦ ”ഇനങ്ങളിലേക്ക് കടക്കുന്ന നേരം…ലീന, പതിവ്പോലെ സാവധാനം അഭിക്കരികിലേക്ക് വന്നെത്തി.ഒന്നും ശബ്ദിക്കാതെയുള്ള അവളുടെ നോട്ടം !…അവൻറെ മിഴികളിലേക്ക് ഇട്ടതും ആർദ്രതയോടും ജിജ്ഞാസയോടും അവൾ ഉറ്റുനോക്കി. തിരയടങ്ങാത്ത കടലിൻറെ വികാരവിക്ഷോഭങ്ങൾ അവൾക്കതിനുള്ളിൽ കാണാൻ കഴിഞ്ഞു. അതേസമയം അഭി, ആ ആലോല നീലവിലോചനങ്ങളിൽ ആരാരും അറിയാതൊരു മന്മഥ മഹാസമുദ്ര പെരുംചുഴി ദർശിച്ചു. നുണക്കുഴി വിരിഞ്ഞ ചുവന്ന വർണ്ണകപോലങ്ങളിൽ…പല്ലവാധരങ്ങളിൽ, ശംഖു തോൽക്കും കഴുത്തടത്തിൽ ഒക്കെ അതിൻറെ അനുരണനങ്ങൾ ചുവടിറങ്ങി. അവനാ കൺകോണുകളിൽ ശ്രുംഗാര തോണിയേറി. അടുത്ത നിമിഷങ്ങളിൽ, പരസ്പര കാക്കനോട്ടങ്ങളിലൂടെ…ഇരുവരും എന്തൊക്കെയോ പറയാൻ തുടങ്ങി.തീഷ്ണത കടംകേറിയപ്പോൾ സ്വയം നിയന്ത്രിച്ചു ലീന താനേ മിഴിമുനകൾ പിൻവലിച്ചു. പിന്നെ ശിരസ്സ് കുമ്പിട്ട്…ഒളിച്ചുപിടിച്ച കള്ളപുഞ്ചിരിയോടെ…പതുക്കെ ഒരരയന്ന പിട പോലെ പുറത്തേക്ക് അടിവച്ചു.അതവന് അറിയാതെ നൽകിയൊരു ക്ഷണപത്രിക പോലെ അവന് അനുഭവപ്പെട്ടു. അപ്പോഴേക്കും ആ കാന്തികവലയത്തിൽ കുടുങ്ങി, ഇരുമ്പിൻറെ തുണ്ട് കണക്കെ… അഭിയും വെളിയിൽ അവൾക്ക് പിന്നിൽ നിലയുറപ്പിച്ചിരുന്നു. അങ്ങനെ…വെളിയിൽ, ഭിത്തിയിൽ ചാരി…അഭിയോട് ചേർന്നുനിന്ന് അവളുടെ ചെറു സരസഭാഷണങ്ങൾ….സുഖാന്വേഷണങ്ങൾ…കുഞ്ഞു ശ്രുംഗാര പുഞ്ചിരികൾ….എല്ലാം തുടർന്നുപോയി.ഓഡിറ്റോറിയത്തിന് വെളിയിലെ നീണ്ട വരാന്ത…ഉച്ചകഴിഞ്ഞ നേരത്തെ കനത്ത വെയിൽ, തുടുത്തു മാറി…പാളികളായി നീങ്ങി മറയുന്നു. അകത്തു ഹാളിനുള്ളിലെ ചിരിയും കോലാഹലങ്ങളും വകവയ്ക്കാതെ, ഏതോ സംസാരങ്ങളിൽ മുഴുകി, ലീനയും അഭിയും….മെല്ലെ പുറത്തേക്ക് നടന്നുനീങ്ങി. പഴയ ഇടനാഴികൾ ഓരോന്ന് പിന്നിട്ട്, അന്യോന്യ പുഞ്ചിരിമധുരങ്ങൾ പങ്കുവച്ചു ,നുണഞ്ഞു, ഓർമ്മകളിൽ ഊയലാടി …താളത്തിൽ അടിവച്ചവർ…സാവകാശം മുന്നോട്ടുപോയി. കുറച്ചകലെ….ഒച്ചപ്പാടുകളിൽ നിന്നെല്ലാം അകന്ന്. ഉച്ചവെയിലിൽ നിന്നെല്ലാം ഒഴിഞ്ഞു, സ്വസ്‌ഥമായ് ഒരിടം കണ്ടെത്തിയപ്പോൾ…കുട്ടികൾ ഇരിക്കാറുള്ള തൂൺതിട്ടയിൽ, ഇളംകാറ്റേറ്റ്…കുഞ്ഞുങ്ങടെ മനസ്സുമായി അവർ ഇരുന്നു. പിന്നെ കുറുനിമിഷം ഒന്നും ഉരിയാടാതെ, കൗതപൂർവ്വം അഭിയെ നോക്കി അലസമനോഹാരിയായി അവൾ ഇരുന്നു. അവൾക്ക് എന്തൊക്കെയോ അത്യധികം പറയാനുണ്ടെന്നും വാക്കുകൾ തിരയുന്ന പാരാവാരശാന്തതയാണ് അതെന്നും അവളെ നോക്കി, അവൾക്കഭിമുഖം ഇരുന്ന അവനു ഉറപ്പായി.വളരെ നല്ലൊരു സാരി ആയിരുന്നു ലീന ധരിച്ചിരുന്നത്. അവന് ഇഷ്‌ടപ്പെടുന്ന എല്ലാ നിറങ്ങളും, ഒരുമിച്ചു ചാലിച്ചൊഴിച്ചു ഉണ്ടാക്കിയ വർണ്ണലാവണ്യമാർന്ന സാരിയും അതിന് ചേർന്ന ബ്ലൗസ്സും. ഒപ്പം അതിന് ഇണങ്ങുന്ന നിറങ്ങളിലുള്ള മഴതുള്ളി കമ്മലും,കല്ലുമാലയും പാദുകങ്ങളും…എല്ലാം കൂടി ആയപ്പോൾ ആ സൗന്ദര്യത്തെ തോൽപ്പിക്കുവാൻ ഇന്നും ആർക്കും കഴിയുകയില്ല, എന്നവന് ബോധ്യമായി. സാരി പോലെ ലീനക്ക് ചേരുന്ന മറ്റൊരു വസ്ത്രവും ഭൂമിയിൽ ഇല്ലെന്ന് അഭിക്ക് മനസ്സിലായി. ഇത്രയും സുന്ദരിയായി അവളെ മറ്റൊരു

Leave a Reply

Your email address will not be published. Required fields are marked *