പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Posted by

ജീവിതംകൊടുത്തു…അവിടെയോ?..ഇവിടെയോ ?…എവിടെങ്കിലും ,നിങ്ങൾ അടിച്ചു പൊളിച്ചു ഒന്ന് സുഖിച്ചു ജീവിക്കളിയാ . കൂട്ടത്തിൽ എന്ത് സഹായത്തിനു൦ , ഞങ്ങളുണ്ട് നിൻറെ കൂടെ. പോരേ ?…”.

ഉത്കണ്ഠയും ആകാംക്ഷയും ഇടകലർത്തി, സംശയമുനയോടെ അഭി….” അതിന് അവൾ, സമ്മതമറിയിച്ചു പ്രത്യേകിച്ച് എന്തെങ്കിലും നിങ്ങളോട് പറഞ്ഞുവോ?…”

എഡ്വേർഡ് അവൻറെ ഉധ്യെഗത്തെ തടയാതെ…” ഇല്ല അളിയാ. അവൾക്കും നിന്നെപ്പോലെ ഇക്കാര്യത്തിൽ എന്തെങ്കിലും തുറന്ന് പറയുന്നതിൽ ചമ്മൽ കാണും. ഒന്നും പറഞ്ഞില്ലേലും…ഞങ്ങൾക്കവളുടെ മനസ്സ് നന്നായി വായിക്കാം മച്ചാനെ. പണ്ടേ അറിയുന്നതല്ലേ നമ്മൾക്ക് അവളെ. ”

ഹരി ഇടക്ക്….” നിന്നെക്കുറിച്ചു മറ്റെല്ലാവരും സംസാരിക്കുമ്പോൾ…കേൾക്കാൻ അവളിൽ നിറയുന്നൊരു ഉത്കണ്ഠ !….നിന്നെക്കുറിച്ചു ഓരോ വക്കും പറയുമ്പോൾ..അവൾ കാണിക്കുന്ന സന്തോഷം…ആവേശം…സ്നേഹം മുറ്റിയ മറ്റു വികാരങ്ങൾ. എല്ലാം കാണുകേയും കേൾക്കുകയും ചെയ്യുമ്പോൾ…അവൾ പറയാതെ തന്നെ അറിയാം…അവൾക്ക് നിന്നോടൊന്ന് ചേരാൻ, അടക്കി നിർത്തിയിരിക്കുന്ന പഴയ പ്രണയങ്ങളുടെ ബാക്കിപത്രങ്ങൾ മുഴുവൻ !”.

ഷമീർ റിയർവ്യൂ മിററിലേക്ക് നോക്കി കൂട്ടിച്ചേർത്തു…” അത് അവളുമായി പങ്കിട്ട ഓരോ നിമിഷവും ഞങ്ങൾക്ക് പരമ ബോദ്ധ്യമായിരുന്നു. അങ്ങേയറ്റം നിന്നെ കൂട്ടികൊണ്ട് വരാൻ പറഞ്ഞേൽപ്പിച്ചു ഞങ്ങളെ ഇങ്ങോട്ട് വിടുമ്പോൾ അടക്കം. ആ മുഖത്തു അലയടിച്ച ഉത്സാഹം കണ്ടാൽത്തന്നെ അറിയാം…നിന്നെ വെറുതെ ഒന്ന് കണ്ട് കടക്കാനോ ?….ഒരു ചെറു ”ഗെറ്റ്-റ്റുഗെതെർ”,” ഗാതറിംഗ്” നു വേണ്ടിയോ ?…ഒന്നുമല്ല, ഇതെല്ലാം എല്ലാം എന്ന്. അവളുടെ മകളുടെ മിന്നുകെട്ടും ഇതിനൊപ്പം ഉണ്ടാവുമെന്ന് തോന്നുന്നു. അതുകഴിഞ്ഞു നിന്നോടൊപ്പം ജീവിക്കാൻ തയ്യാറായി തന്നെയാവും…അവളുടെ ഓരോ ചുവടുവയ്പ്പും. എല്ലാം നന്നായി വരട്ടെ…ഞങ്ങളുടെ എല്ലാ ആശംസകളും പ്രാർഥനകളും ഇപ്പോഴേ നേരുന്നു…”.

ഷമീറും കൂടെ മറ്റു ഇരുവരും അഭിയേയും ലീനയെയും പ്രകീർത്തിച്ചും, ആശംസകൾ ചൊരിഞ്ഞും ഉള്ള സംഭാഷണങ്ങൾ അങ്ങനെ തുടർന്ന് പോയ്കൊണ്ടേയിരുന്നു. അതിനൊന്നിനും പക്ഷെ തൃപ്‌തികരമായ മറുപടികൾ കൊടുത്തു കൂടെകൂടാൻ അഭിക്കായില്ല. അല്ലെങ്കിൽ…ലീനയുമായ് ഒത്തുള്ള പഴയ ക്യാംപസ് കാലങ്ങളിലേക്ക്…അതിൻറെ ഓരോരോ വർണ്ണപൊലിമകളിലേക്ക്…ഊളിയിട്ട് ഊർന്നിറങ്ങുകയായിരുന്നിരിക്കണം അവൻറെ പഴമനസ്സ്. അത് അങ്ങനെ പ്രേരണകളുടെ മരുപ്പച്ച താണ്ടി…ചിന്തകളുടെ കാട് കയ്യേറി…താഴ്വാരം ഇറങ്ങികൊണ്ടേ ഇരുന്നു. പല കാലങ്ങളിൽ കൈമോശം വന്ന മോഹങ്ങൾ വീണ്ടും സ്വപ്നങ്ങളുടെ കളിക്കൂട് ഏറാൻ വിരുന്നേറ്റി. അഭിയുടെ ആവേശം ചോർത്തിയ ആലോചനകൾ…പല മാനം കൈവരിച്ച ഓർമ്മകൾ…മറ്റുള്ളവരെയും മെല്ലെ നിഷ്ക്രിയതയിലേക്ക് ആഴ്ത്തി. മൗനം അവർക്കുള്ളിലേക്ക് പാത്തുപതുങ്ങി വലിഞ്ഞു നീങ്ങിയെത്തി. യുദ്ധം കഴിഞ്ഞുള്ള സമാധാനം പോലെ, അത് എല്ലാവരിലും ഒരുപോലെ സ്വകാര്യതകൾ ഒരുക്കി, ധ്യാന സമാനരാക്കി.

അഭി അപ്പോഴും…മുഴുവനായി തുറന്നിട്ട ഇടത് വശ ഗ്ളാസിന് മുകളിലൂടെ അങ്ങകലേക്ക് മിഴികൾ പായിച്ചു വെറുതെ നോക്കി ഇരിക്കുകയായിരുന്നു. അനിശ്ചിതത്വത്തിൻറെ കരിനീലമേഘങ്ങൾ ഒന്നൊഴിയാതെ മേലെ പാളികളായി അടർന്ന് നീങ്ങി മാറുന്നു. അതിനൊപ്പം മുന്നോട്ട് കുതിക്കുന്ന വാഹനത്തിന് സമാന്തരമായി…അവൻറെ മനസ്സും…ഓളങ്ങൾ തീർത്തു അറിയാതെ, എങ്ങോട്ടൊക്കെയോ ഒഴുകി.

Leave a Reply

Your email address will not be published. Required fields are marked *