പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Posted by

സധൈര്യം ഏത് പ്രതിസന്ധിയെയും അതിജീവിച്ചു മുന്നേറാനും ജന്മനാ കൈമുതലായി കിട്ടിയ ശക്തി അവന് വലിയ മുതൽക്കൂട്ട് ആയിരുന്നു. ഒപ്പം, പിൽക്കാലത്ത് അറിയാതവനിൽ കയറിക്കൂടിയ പ്രതികാരബുദ്ധിയിലുറച്ച സ്വത്വബോധവും അതിൽ നിന്നെല്ലാം അവനെ അമ്പേ പിന്തിരിപ്പിച്ചു കരുത്തോടെ മുൻപോട്ട് നടക്കാൻ നല്ല പ്രാപ്‌തിയും നൽകിയിരുന്നു.

അതിനായി അഭി ആദ്യമായി കൈകൊണ്ട ‘ഗൃഹപാഠം ‘…ഗൾഫിനെയും ബോംബെയേയും രണ്ട് വ്യത്യസ്ത ഡ്രുവങ്ങളായി കണക്കാക്കി, തരംതിരിച്ചു നന്നായി മനസ്സിലാക്കുവാനും…അവ തമ്മിലുള്ള വ്യത്യാസവും പ്രത്യേകതകളും മനസ്സിരുത്തി പഠിച്ചു വിലയിരുത്തുക എന്നതും ആയിരുന്നു. അവിടുത്തയെ, ”മണലാരണ്യം” എന്നൊക്കെ പണ്ടുമുതലേ പൊതുവെ പറഞ്ഞു കേട്ടു കുറെ പഴയിച്ചതായിരുന്നെങ്കിലും…ഒരു മരുഭൂമി വാസത്തിൻറെയോ?….എണ്ണപ്പന തോട്ടത്തിന്റേയോ ? ”ധാരാളിമ”…ചുറ്റിക്കണ്ട ഒരനുഭവങ്ങളിലും അവന് തീരെ അറിയുവാൻ കഴിഞ്ഞില്ല. ബോംബെ പോലെ ഒരു വൻ മെട്രൊ നഗരവും അതിൻറെ ചുറ്റുവട്ടങ്ങളും!. അവിടുത്തെകണക്കെ പക്ഷെ, വമ്പൻ വ്യവസായശാലകളും തിരക്കാർന്ന പണിയിടങ്ങളും കുറച്ചു കുറവാണെങ്കിലും…കച്ചവട-വാണിജ്യ മേഖലകൾ ദുബായിലും സമ്പുഷ്‌ടം ആയിരുന്നു എന്നത് അവൻ ശ്രദ്ധിച്ചു.

അതിനപ്പുറം….ബോംബേക്ക് സമമോ അതിൽ കൂടുതലോ ആയി, വിവിധ ദേശ- മത-ഭാഷാ സംസ്‌കാരങ്ങളും മൂല്യവും മനുഷ്യരും ഇടകലർന്ന്, ഇണങ്ങി സമ്മേളിച്ചു ജീവിക്കുന്നൊരു വലിയ സവിശേഷത ദുബായുടെ അത്യുന്നതിയിലും പ്രകടമായിരുന്നു. പക്ഷേ, എല്ലാ തലങ്ങളിലും കുറ്റമറ്റ നിലയിൽ പ്രവർത്തിച്ചു പരിപാലിച്ചു പോന്ന…നിയതമായ,നീതി ബോധത്തിൽ അടിയുറച്ച അടുക്കും ചിട്ടയും നിയമവാഴ്ചകളും…. വൃത്തിയും വെടിപ്പും നിറഞ്ഞ ഭരണകൂട കൃത്യതകൾ … ആ നാടിനെ, ബോംബെ പോലെ ഒരുമിച്ചു പരക്കംപാഞ്ഞോടുന്ന വടക്കേ ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഏറെ മാറ്റി നിർത്തി.

എങ്കിലും…. ബോംബെ പോലൊരു മഹാനഗരത്തിൽ നല്ലൊരു കാലം ചിലവിട്ട അനുഭവസമ്പത്തു, ദുബായ് കണക്കൊരു അറബി നാട്ടിൽ അഭിക്ക്…വലിയൊരു അപരിചിതത്വത്തിൻറെ അന്യതാബോധം ഉണർത്തിക്കാതെ ജീവിച്ചു പോകാൻ നല്ല കൈമുതൽ നൽകി. കൂടാതെ ബോംബെ ജീവിത പ്രായോഗികതയിൽ നിന്ന് അഭി കൈക്കലാക്കിയ എഴുത്തും സംസാരവും വഴിയുള്ള പ്രധാനഭാഷകളിലെ അസാമാന്യ ഭാഷാ നൈപുണ്യം . അതവനെ സംബന്ധിച്ച്, ഒരു തുടക്കക്കാരൻറെ യാതൊരു കയ്യറപ്പും ഇടർച്ചയും ഇല്ലാതെ ജോലിയുടെ നാനാ മേഖലകളിലും…നാനാ വിഭാഗം ജനങ്ങളോടും ഒരുപോലെ നന്നായി പെരുമാറി പോകാൻ വിജയങ്ങൾ സമ്മാനിച്ചു. ആ നയചാതുര്യം…അഭീടെ കർമ്മമണ്ഡലം എന്ന കൂട്ട്, വ്യക്തിജീവിതത്തിലും….” ബോംബെപോലെ വെറും മറ്റൊരു ഇടം ”…എന്ന നിലക്കല്ലാതെ, ഒരു പുതിയ ലോകം, ജനത എന്നൊന്നും ഒരു വേർതിരിവ് ഉണ്ടാക്കാൻ അശേഷം വേര് നൽകിയില്ല. ചുരുക്കത്തിൽ…അത്, അവനോട് യാതൊരുവിധ ബന്ധവും അടുപ്പവും ഇല്ലാത്ത അന്യമായ വല്യ ലോകത്തും അധൈര്യപ്പെടാതെ മുന്നോട്ട് നീങ്ങാൻ എല്ലാ ചിറകുകളും പ്രധാനം ചെയ്‌തു .

ജീവിതം !…അവിടെ ഒരു രണ്ടാ൦ ഘട്ട ബോംബെവാസം കണക്കേ…സുഖകരമായ ജോലി, താമസ, വിശ്രമം, നല്ല ഭക്ഷണക്രമം…അല്ലലില്ലാതെ രസകരമായ ദിനചക്രങ്ങളോടെ നന്നായി പോയി. ബോംബെയിൽ നിന്നും വ്യത്യസ്തമായി വേല കഴിഞ്ഞു കിട്ടുന്ന സ്വതന്ത്ര സമയം ദുബായിൽ വളരെ ഏറെ ആയിരുന്നു. അതിനെ ബുദ്ധിപൂർവ്വം, ക്രമാനുഗതം ഉപയോഗിച്ചു…കൃത്യമായ ചിട്ടകളും ശീലങ്ങളും നടപ്പിൽ വരുത്തുവാൻ കൂടി അവിടെ ആദ്യം മുതൽ അഭി ശ്രദ്ധിച്ചു. പരന്ന വായന, സ്വന്തമായ എഴുത്തു തുടങ്ങിയവക്കൊപ്പം…സ്‌ഥിര വ്യായാമമുറകൾ, പാചകം, കത്തെഴുത്തു അങ്ങനെ അനേകം വിനോദോപാധി നടപടി ക്രമങ്ങൾ കൂടി അതിൽ ഉൾപ്പെട്ടിരുന്നു.

ഇതിനിടയിൽ…അഭിക്കുട്ടന് കിട്ടിയൊരു വലിയ ആശ്വാസ വ്യതിയാനം ആയിരുന്നു നാട്ടിൽ നിന്നും ശ്രീമോൾ എന്ന ശ്രീക്കുട്ടിയെ കുറിച്ച് വന്ന വാർത്ത. മറ്റൊന്നുമല്ല, അവളുടെ കല്യാണ ആലോചനകൾ ഏകദേശം മുറുകുന്നൂ…എന്ന തരത്തിൽ വന്ന ശുഭോദാർക്കമായ നല്ല വൃത്താന്തം. നാട്ടിൽ നിന്നും വന്നശേഷം കേൾക്കാൻ വളരെ ആഗ്രഹിച്ചു കാത്തിരുന്നതും…കേട്ടപ്പോൾ അതീവ

Leave a Reply

Your email address will not be published. Required fields are marked *