പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Posted by

പിന്നിൽ അഭിക്കൊപ്പം ഇരുന്ന എടു അതിനെ പിൻതാങ്ങി….” അത് തന്നെ”…..

കാർ പിന്നെ തിരക്ക് പിടിക്കാതെ, ഏതോ നഗരവഴിയിലൂടെ ഇഴഞ്ഞു നീങ്ങുമ്പോൾ…സംശയം ഇരട്ടിച്ചു അഭി ” നമ്മൾ പോകുന്ന വഴി അരികുകളിൽ ആകെ കടകളുടെ തിരക്കാണല്ലോ…?, അവിടെ എവിടെ നിന്നെങ്കിലും കുടിച്ചാൽ പോരേ ?.”

വണ്ടി ഓടിച്ചുകൊണ്ടിരുന്ന ഷമീറിൻറെ വക ആയിരുന്നു അതിനുള്ള മറുപടി. ” മതിയോ ?…ഒരുപാട് ഒരുപാട്, കാലശേഷമുള്ള നമ്മുടെയൊക്കെ ഒരവിചാരിത കണ്ടുമുട്ടലല്ലേ?…അപ്പോൾ ചായകുടിയിലും ഇരിക്കട്ടെ അതിൻറെ ഒരു ‘വെറൈറ്റി” . കുറച്ചു ദൂരത്തു നിന്നാണെങ്കിലും ഒരു സ്‌പെഷ്യൽ ഇടത്തേ സ്‌പെഷ്യൽ ആളോടൊപ്പമുള്ള ഒരല്പം മധുരം കൂടിയ മുന്തിയ ഇനം വെറൈറ്റി ചായ, ഇന്നത്തെ നമ്മുടെ പ്രത്യേകദിനം കൊഴുപ്പിക്കും!. ”

” ഉം..”…എടു മൂളി, പിന്നെ കൂട്ടിച്ചേർത്തു….” സ്‌പെഷ്യൽ ദിവസം സ്‌പെഷ്യൽ ആളോടൊപ്പമുള്ള ”സ്‌പെഷ്യൽ ടീ”…എന്താ അഭീ എതിർപ്പുണ്ടോ അതിൽ…?. ഉണ്ടേൽ, വഴിവക്കിലെ സാധാ ചായയിൽ തന്നെ ഒതുക്കാം നമുക്ക് ഇന്നത്തെ ദിവസം. മതിയോ ?…”

നോട്ടം പിൻവലിക്കാതെ, നിഷ്‌കളങ്കമായ ചിരി ചുണ്ടിൽ തൂകി അഭി…” ആ…എല്ലാം കളഞ്ഞു എന്തായാലും ഇവിടംവരെ വന്നെത്തിയില്ലേ ?…ഇനി എല്ലാം നിങ്ങടെ ഇഷ്‌ടത്തിന് വിടുന്നു. അങ്ങനെതന്നെ ആയിക്കോട്ടെ…ചായ എങ്കിൽ ചായ, വെറൈറ്റി എങ്കിൽ വെറൈറ്റി !….നടക്കട്ടെ. ”

പകരമൊരു ചെറു ചിരി ചുണ്ടിൽ തിരുകി, ഹരി…” പേടിക്കേണ്ട അഭീ, ചായ എന്ന് പറഞ്ഞാൽ വെറൈറ്റി അത്രേയുള്ളൂ ഉദ്ദേശം. അല്ലാതെ ഒരു ബാറിലേക്കും നിന്നെ ഞങ്ങൾ കൂട്ടില്ല. പോരേ…? ”.

വീണ്ടും അതേ പുഞ്ചിരിയോടെ അഭി,…” അത് മനസ്സിലായി. പക്ഷെ ഈ സ്‌പെഷ്യൽ കക്ഷി ?…”

വീണ്ടും പിറകിലേക്ക് കണ്ണയച്ചു ഹരി…” നീ കാണാനിരിക്കുന്ന, ഒരുപക്ഷേ അതിനേക്കാൾ ഏറെ നിന്നെക്കാണാൻ കണ്ണുനട്ട് കാത്തിരിക്കുന്ന…നമ്മുടെ കൂടിക്കാഴ്ചൾക്കെല്ലാം പ്രേരകശക്തിയായി നിലകൊള്ളുന്ന ഏക ആൾ. ആളിനടുത്തു നമ്മൾ ഏകദേശം എത്തി. ഇനി വെറും നിസ്സാര സമയം മാത്ര൦” .

അഭി, ആശ്വാസത്തോടെ…” ഓ…ലീനയുടെ വീട്ടിലേക്കോ ?…അവളാണോ ചായയുമായി കാത്തിരിക്കുന്ന ആതിഥേയ ?. അവൾക്ക് അവിടെയും വീടുണ്ടോ ?. ”

അവനോട് ഒന്നുകൂടി ചേർന്നിരുന്ന്…എഡ്വേഡ്…” .അവളുടെ വക ഏതോ ”ക്ലാസ്സ് റസ്റ്റോറന്റ്” ആണ്. അവിടുത്തെ ഡീറ്റയിൽസ് തന്നാണ് ഞങ്ങളെ അങ്ങോട്ടയച്ചത്. നിന്നെ അവിടേക്ക് കൂട്ടാൻ. ഏതോ പുതിയ സംഭവമാണ്. ഞങ്ങളും ആദ്യമായിട്ടാ അവിടെ. ”

അതെ പുഞ്ചിരി അപ്പോഴും പിന്തുടർന്ന്…അഭി ” അവളുടെ കല്യാണത്തോടെ എനിക്കൊപ്പം ചേർന്ന നിങ്ങൾ എതിർചേരിയിൽ ആയിരുന്നല്ലോ ?…ശത്രുത ഒക്കെ കൈവെടിഞ്ഞു എന്ന് പിന്നെ വീണ്ടും ഒന്നിച്ചു ?…”

അതേ മറുചിരിയിൽ ഹരി…..”അത് എല്ലാ കാലവും അതുപോലെ തന്നെ ഇരിക്കണമെന്ന് നമ്മൾ ഒരിക്കലും ശാട്യം പിടിക്കരുത് !. നിൻറെ കാര്യത്തിൽ, നിനക്ക് വേണ്ടി മാത്രമാണ് അന്ന് ഞങ്ങൾ നിൻറെ പക്ഷം പിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *