പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Posted by

ഒരു സുപ്രധാന കാര്യം കൂടി . കൂട്ടുകാർ മിക്കവരും നാട്ടിലേക്ക് വരാൻ തയ്യാറാവുന്നത്…ഈ വരുന്ന ഓണാവധിയോടെ ആയിരിക്കും. അതാവും ഇവിടെയും പുറത്തുനിന്നും വരുന്നവർക്കും…എല്ലാവിഭാഗർക്കും വളരെ സൗകര്യം. വരുന്നെങ്കിൽ നീയും അതിന് ശ്രമിക്കുക. ഇനിയും ഉണ്ടല്ലോ?…ധാരാളം സമയം. അതിന് വിഘാതമായി കമ്പനിഅവധി, ടിക്കറ്റ്, സാന്പത്തികം തുടങ്ങി എന്ത് പ്രശ്‌നം ഉണ്ടെങ്കിലും തുറന്നറിയിക്കുക. എന്തിനും നമുക്ക് പോംവഴി കണ്ടെത്താം. ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കാൻ ഉള്ളത്, പറയാനുള്ള കാര്യങ്ങൾ സ്വകാര്യം ആണെങ്കിലും നൂറു ശതമാനം സത്യസന്ധ്യ൦. ഇപ്പോൾ പറയാൻ എനിക്കും കേൾക്കാൻ, നിനക്കും ആയില്ലെങ്കിൽ…പിന്നൊരിക്കലും അതിന് ഒരു പ്രസക്തിയും ഉണ്ടാവില്ല. മറക്കാതിരിക്കുക !. നമ്മുടെ ജീവിതങ്ങൾക്ക് പിന്നത് ഒരു തീരാ നഷ്‌ടവും ആയേക്കാം. നിൻറെ മറുപടി പ്രതീക്ഷിച്ചു,മറ്റെല്ലാം നേരിൽ കണ്ട് പറയാം എന്ന വിശ്വാസത്തോടെ…സ്വന്തം,അലീന അമൽദേവ്.

ലീനയുടെ പൊടുന്നനെ പ്രത്യക്ഷപ്പെട്ട ശബ്ദസന്ദേശത്തിന്, കേരളത്തിൽ പോകുന്നതിനെ കുറിച്ചാലോചിച്ചു ഒരെത്തും പിടിയിലും എത്താതെ… എന്ത് ഉത്തരം കൊടുക്കണം എന്നറിയാൻ കഴിയാതെ,അഭി കുഴങ്ങി.അവളുടെ വാക്കുകൾ പലവുരു ആവർത്തിച്ചാവർത്തിച്ചു അവൻ . അതിൻറെ ആഴവും അർത്ഥവും അന്തരാർഥങ്ങളും അളന്ന്…കൂട്ടിക്കിഴിച്ചു മണിക്കൂറുകളോളം ഗഹനമായ ചിന്തക്ക് വച്ചു. എന്നിട്ടും…നാട്ടിൽ പോക്കിനെക്കുറിച്ചു മാത്രം ചിന്തിച്ചു എങ്ങുമെത്താതെ നിന്നു. പിന്നെ, ഒന്നുകൂടി സമയമെടുത്തു ഇരുന്നാലോചിച്ചു നാനാ വശങ്ങളെയും വിശദമായി പഠിച്ചു വിലയിരുത്തി…ഒരു തീരുമാനത്തിലെത്തി. മൂന്നാം ദിവസത്തിൽ ശബ്ദരൂപേണ തന്നെ അതിന് സവിസ്തര ഉത്തരം തയ്യാറാക്കി അയച്ചു കൊടുത്തു.

“പ്രിയ;ലീന…..രംഗബോധമില്ലാത്ത കോമാളിയെ മാത്രം പ്രതീക്ഷിച്ചു, അവനെ മാത്രം വരവേൽക്കാൻ നോമ്പുനോറ്റ് കഴിയുന്ന ഈ ”ക്ഷണിക”ജീവിതത്തിൽ…സത്യം പറഞ്ഞാൽ….ഇടക്ക് അസമയത്തുള്ള നിൻറെ ഉദയം…നീ ചോദിച്ചപ്പോൾ തികച്ചും അവിചാരിതം തന്നെയായിരുന്നു. എങ്കിലും എനിക്കെന്നും നീ എന്തൊക്ക എന്തൊക്കെയോ ആയിരുന്നു. ഏത് ശക്തിക്കും മേലെ എനിക്ക് വ്യക്തമാക്കാൻ കഴിയാത്തൊരു അതീന്ദ്രയ ഇന്ദ്രജാലം. അതിനാൽത്തന്നെ ഒരു ഉപാധിയുംവച്ചു ഒരു വ്യവസ്‌ഥയിലും ഞാൻ നിനക്ക് മുന്നിൽ നിൽക്കില്ല. ഏത് സമയത്തും നിനക്ക് എന്ത് കാര്യവും തുറന്നു പറയാം…ചർച്ച ചെയ്യാം…എന്നോട് ആവശ്യപ്പെടുകയും ചെയ്യാം. നീ പറയുന്നത് അനുസരിക്കാനും പറയുന്നിടത്തു, എവിടെയും എപ്പോഴും എത്തിച്ചേരാൻ തയ്യാറുമാണ് ഞാൻ. അത്രക്ക് എനിക്കെന്നും പ്രിയപ്പെട്ടവൾ തന്നെ നീ. അതിൽ നിന്നു മാറാൻ തക്കവണ്ണം എൻറെ മനസ്സിൽ നിന്ന് നീ ഒരിക്കലും മറന്നകന്ന് കൂടുവിട്ട് പോയിട്ടില്ല. നിൻറെയും മോളുടെയും സമാധാന ജീവിതത്തിനായി ഞാൻ കാണാമറയത്തു ഒളിച്ചതല്ല, ഒന്ന് ഒഴിഞ്ഞുമാറി നിന്നുവെന്നേയുള്ളൂ.അത് എന്നും നിനക്ക് അനുഗ്രഹമേ ആവുള്ളു താനും. ആഗ്രഹങ്ങൾ ഇല്ലാഞ്ഞിട്ടൊന്നുമല്ല ഇങ്ങനെ ഞാൻ…നിനക്കറിയാമല്ലോ ?…മറ്റുള്ളവരുടെ നന്മക്ക് വേണ്ടി ചിലർക്ക് ചിലപ്പോൾ ഇത്തരം ചില കടുത്ത തീരുമാനങ്ങളിലേക്ക് പോവേണ്ടി വന്നേക്കും. അത്രേയുള്ളൂ, സംശയിക്കേണ്ട !. ഈ ഓണക്കാലം എങ്കിൽ ഓണക്കാലം…അപ്പോൾത്തന്നെ ഒന്നും മറക്കാതെയും നഷ്‌ടപ്പെടുത്താതെയും നിൻറെ ഏത് വചനവും കൈക്കൊള്ളാൻ നിനക്കൊപ്പം ഞാൻ ഉണ്ടാവും. അവധിയും സാമ്പത്തികവും നിൻറെ വിഷയങ്ങളല്ല, മറ്റൊരു

Leave a Reply

Your email address will not be published. Required fields are marked *