വിരുന്നുകാരി 4 [ക്ഷത്രീയൻ]

Posted by

എടാ നാറി.. നിനക്ക് ഇതുവരെ ഒന്നു വന്നൂടെ..?

അതൊന്നും പറ്റില്ല.. ഷോപ്പിൽ നല്ല തിരക്കുണ്ട്…

എന്നാ ശരി.. ഞാൻ വന്നെടുത്തോളം…

അതും പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു. ഓ., മൈര്.., ഇനിയിപ്പോ ഞാൻ അതു വരെ പോണ്ടേ… ഹാ അവശ്യക്കാരന് ഔചിത്യം പാടില്ല എന്നല്ലേ.. പോയിക്കളയാം…

പിന്നെ എല്ലാം പെട്ടന്നായിരുന്നു., വേഗം ഞാൻ വീട്ടിൽ നിന്നും ഇറങ്ങി., ഞാൻ വീട്ടിൽ നിന്നിറങ്ങുമ്പോഴും അവൾ മുഖം വീർപ്പിച്ചു തന്നെ ആണ് നിൽപ്പ്.. എന്തായാലും അവൾ പറഞ്ഞ സാധനം ഇല്ലാതെ ഇങ്ങോട്ട് വന്നിട്ട് കാര്യം ഇല്ലെന്ന് ഉറപ്പായി. ഞാൻ നടന്നു നടന്ന് റോഡിലേക്കെത്തി., പിന്നെ കിട്ടിയ ഓട്ടോക്ക് കയറി ഞാൻ ഒരു വിധത്തിൽ അവന്റെ ഷോപ്പിൽ എത്തി..

എന്റെ വീട്ടിൽ നിന്നും 6 കിലോമീറ്റർ മാറി ഒരു ചെറിയ അങ്ങാടിയിലാണ് അവന്റെ ഷോപ്പ്. അവൻ പറഞ്ഞത് പോലെ കടയിൽ നല്ല തിരക്കായിരുന്നു. അവനോട് ശരിക്കൊന്ന് സംസാരിക്കാൻ പറ്റിയില്ല.. പറ്റിയാൽ അവനെയും കൂട്ടി പോയി സാധനം വാങ്ങാം എന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ എന്റെ പ്രതീക്ഷയെല്ലാം ആകെ തകിടം മറിഞ്ഞു. ഇനി എന്തു ചെയ്യനാ.. ഒറ്റക്ക് തന്നെ പോയി സാധനം വാങ്ങാം.. കിഷോറിന്റെ കട ആങ്ങാടിയിൽ തന്നെ ആയത് കൊണ്ട് ഞാൻ നേരെ അവിടെ നിന്നും ഇറങ്ങി തൊട്ടപ്പുറത്തുള്ള ഒരു കടയിലേക്ക് കയറി… ഇവിടെ ആണെങ്കിൽ മുപ്പത്തഞ്ച് വയസ്സുള്ള ഒരുത്താനാണുള്ളത്.. പിന്നെ അവിടെ സൊറ പറഞ്ഞിരിക്കുന്ന ചിലവന്മാരും സാധനങ്ങൾ വാങ്ങാൻ വന്നവരുമുണ്ട്… ഇത്രേം ആളുകളുടെ മുന്നിൽ വെച്ച് ഞാൻ എങ്ങനെ പറയും., എനിക്ക് ആകെ ഒരു മടിപോലെ.. ഞാൻ അവിടെ നിന്നും പരുങ്ങുന്നത് കണ്ടപ്പോൾ അയാൾ തന്നെ ചോദിച്ചു..

എന്താ വേണ്ടേ..??

ഒരു… ഒര്..

– ഞാൻ പിന്നെയും എന്തു പറയണം എന്നറിയാതെ നിന്ന് പരുങ്ങി.. കടയുടെ അകത്തേക്ക് നോക്കിയപ്പോൾ അവിടെ റാക്കുകൾ നിറച്ചു, സാധനങ്ങൾ ഇരിപ്പുണ്ട്. അതിൽ ഏറ്റവും മുകൾ റാക്കിൽ പൊടിപിടിച്ച കോലത്തിൽ ഞാൻ ഉദ്ദേശിക്കുന്ന സാധനവും കണ്ടു.. അതു കണ്ടതും എനിക്ക് ഒരാശ്വാസം ആയെങ്കിലും അതിന്റെ ഇരിപ്പ് കണ്ടപ്പോൾ അവന്റെ അടുത്തു നിന്നും ഇതാരും വാങ്ങാറില്ലെന്ന് എനിക്കുറപ്പായി…

എന്താ..??

– അയാൾ എന്തെന്ന് മനസ്സിലാവാതെ വീണ്ടും ചോദിച്ചു. ഞാൻ വീണ്ടും നിന്നു പരുങ്ങി..

എന്റെ ദൈവമേ ഈ പെൺകുട്ടികൾ എങ്ങനെയാണോ ആവോ ഇതൊക്കെ വാങ്ങുന്നത്..?

അപ്പോഴേക്കും അവിടെയുള്ളവന്മാരുടെ നോട്ടം എന്റെ മേലേക്ക് നീളുന്നത് ഞാനറിഞ്ഞു.. അവന്മാരുടെ ആ ചൂഴ്ന്നു നോട്ടം കൂടിയായപ്പോൾ ഞാൻ ആകെ മെഴുകുതിരി പോലെ നിന്നുരുകാൻ തുടങ്ങി. അല്ലേലും മിക്ക കടകളിലും കാണും ജോലിയും കൂലിയും ഇല്ലാതെ ഇങ്ങനെ വന്നിരിക്കുന്ന കുറെ അവന്മാര്.. ഇനിയും ഇവിടെ നിന്നാൽ ശരിയാവില്ല എന്നു തോന്നിയതും ഞാൻ ആ കടയിൽ നിന്നും പെട്ടന്ന് പുറത്തേക്കിറങ്ങി. അപ്പോഴും അവരുടെ നോട്ടം മാറിയിട്ടില്ല…

ടക്….ടക്….
ടക്…ടക്….

Leave a Reply

Your email address will not be published. Required fields are marked *