എനിക്ക് ചെറിയൊരു…..
പറ്റില്ലേൽ പോടാ…. എനിക്ക് വേണ്ടി ഈ ചെറിയ കാര്യം ചെയ്യാൻ പോലും കഴയാത്ത നിന്നെ ഒക്കെ എങ്ങനെയാ ഞാൻ വിശ്വസിക്കുന്നത്..??? നിന്നെ ഒക്കെയൊരാണായി കൂട്ടാൻ പറ്റോ…??? എനിക്ക് മനസ്സിലായി നിനക്കിത്രയേ ഉള്ളല്ലേ എന്നോട്ടുള്ള സ്നേഹം..?
അങ്ങനെയല്ല… ഈ സ്നേഹം എന്നു പറയുന്നത് ഇതിലാണോ ഇരിക്കുന്നത്…?
ഞാൻ പറഞ്ഞ സാധനവും കൊണ്ടല്ലാതെ ഇനി എന്റെ അടുത്തേക്ക് ഒലിപ്പിക്കാൻ വരണ്ട…. കേട്ടില്ലേ…
ഓഹോ.. അങ്ങനെയാണോ… എന്നാൽ പിന്നെ ഒരു കൈ നോക്കിയിട്ടേ ഉള്ളു…
എന്റെ വാക്കുകൾ ശ്രദ്ധിക്കാതെ അവൾ അപ്പോഴേക്കും വീണ്ടും പാത്രം കഴുകലിലേക്ക് തന്നെ മുഴുകിയിരുന്നു. എന്തായാലും ഇനി ആ സാധനം വാങ്ങിയിട്ടേ ഞാൻ ഇവളുടെ അടുത്തേക്ക് പോവുന്നുള്ളൂ….
ഞാൻ നേരെ ഹാളിൽ ചെന്ന് ചാർജ് ചെയ്യാൻ വച്ച മൊബൈൽ എടുത്ത് കിഷോറിന്റെ നമ്പർ ഡയൽ ചെയ്തു.
എടാ… ഞാനാ…
മനസ്സിലായി.. എന്താടാ നാറി…?
അല്ല.. എനിക്ക് ഒരു സഹായം വേണമായിരുന്നു…
എനിക്ക് തോന്നി…. എന്താടാ.. ആ പൂരി മോള് നിന്നെ വീണ്ടും പണിഞ്ഞോ..??
അതൊന്നും അല്ലെടാ…. എനിക്ക് ഒരു സാധനം വാങ്ങണം.. നീ വണ്ടി കൊണ്ടു വരുമ്പോൾ വാങ്ങി വന്നാൽ മതി…
ഹാ… നോക്കാം… എന്താ സാധനം..??
അത്….
അത്….?
എടാ… സ്റ്റേ ഫ്രീ ഇല്ലേ.. അതാ സാധനം..
എന്ത്…?!
എടാ.. സ്റ്റേ ഫ്രീ എന്നൊക്കെ പറയുന്ന ഒരു സാധനം ഇല്ലേ..??? സാനിറ്ററി നാപ്കിൻ… അത്….
പോടാ മൈരേ…. പിന്നെ… ഞാൻ ഈ ഊമ്പിയ പണിക്ക് നിക്കുന്ന പോലെ ആണല്ലോ നിന്റെ വർത്താനം… നിനക്ക് വേണേൽ നീ പോയി വാങ്ങിച്ചോ.? എന്നെ ഈ പണിക്കോണും കിട്ടില്ല…
എടാ.. നമ്മള് തമ്മിലുള്ള ബന്ധം വച്ച്…
ഇതിലൊരു ബന്ധവും ഇല്ല… നിനക്കല്ലല്ലോ. അവൾക്കല്ലേ… വേണേൽ അവളോട് പോയി വാങ്ങിച്ചോളാൻ പറ…
അപ്പൊ നീ എന്നെ സഹായിക്കില്ല അല്ലേ…???
വെരി സോറി മാൻ… ഈ കാര്യത്തിൽ ഒട്ടും സഹായിക്കില്ല…
എന്നാ ശരി… നിന്റെ ഒന്നും സഹായം ഇല്ലാതെ ഈ സാധനം വാങ്ങാൻ പറ്റോന്ന് ഞാൻ ഒന്ന് നോക്കട്ടെ…
ന്നാ അങ്ങനെ ആവട്ടെ.. ഞാൻ ഷോപ്പിൽ ഉണ്ട് വേണേൽ വന്ന് വണ്ടി എടുത്തോണ്ട് പൊക്കോ…