വിരുന്നുകാരി 4 [ക്ഷത്രീയൻ]

Posted by

ഹോ… ശരി രാജാവേ…

– അവൾ എന്നിൽ നിന്നും കുറച്ചു വിട്ടു നിന്നു., കൈകൂപ്പികൊണ്ട് കളിയാക്കും പോലെ പറഞ്ഞു..

കളിയാക്കുന്നോടി..

അതു കണ്ടതും ദേഷ്യം വന്ന ഞാൻ അവളെ തല്ലാൻ കൈ ഓങ്ങിയതും അവളെന്റെ നെഞ്ചിലേക്ക് തലചേർത്തെന്നെ കെട്ടിപ്പിടിച്ചു.. തല്ലാനോങ്ങിയ കൈകൊണ്ട് ഞാൻ അവളെ മുറുക്കി കെട്ടിപ്പിച്ചു…

ഇങ്ങനെ നിന്നാൽ മതിയോ..? വേഗം പോവാൻ നോക്ക്… അവൾ എന്റെ നെഞ്ചിൽ തലചായ്ച്ചു കിടന്നു കൊണ്ട് തന്നെ പറഞ്ഞു..

ഇന്ന് അവളുടെ വകയായിരുന്നു രാവിലത്തെ പാചകം.. അമ്മ കാലത്ത് എഴുന്നേൽക്കാൻ വൈകിയത് കൊണ്ട് ഒന്നും ഉണ്ടാക്കാതെയാണ് പോയത്… അതായിരുന്നു രാവിലെ തന്നെ അവൾക്ക് അടുക്കളയിൽ തിരക്ക് പിടിച്ച പണി.. മോശം പറയരുതല്ലോ.. അവളുണ്ടാക്കുന്ന ഭക്ഷണം അത്ര മോശം ഒന്നും അല്ല… പിന്നെ അധികം സമയം പാഴാക്കാതെ ഞാൻ വേഗം ഭക്ഷണം കഴിച്ചു തീർത്ത് അവളുടെ അടുത്തേക്കെത്തി. ഞാൻ പോവാൻ തയ്യാറായി അവളുടെ അടുത്തേക്ക് ചെല്ലുമ്പോൾ അവൾ അടുക്കളയിൽ പാത്രം കഴുകിക്കൊണ്ട് നിൽക്കുകയായിരുന്നു. സത്യത്തിൽ വാങ്ങേണ്ട സാധനം എന്താണെന്ന് പോലും ഞാൻ നേരത്തെ ശ്രദ്ധിച്ചില്ലായിരുന്നു.

എടി.. എന്തു വാങ്ങാനാ..??

നിന്നോട് എത്ര തവണ പറയണം..?
എടാ… ഒരു സ്റ്റേ ഫ്രീ എന്നു പറഞ്ഞാൽ മതി.

പാത്രം കഴുകുന്നതിനിടയിൽ എന്റെ മുഖത്തു നോക്കാതെ തന്നെ അവൾ പറഞ്ഞു.. പക്ഷെ എനിക്കതങ്ങോട്ട് മനസ്സിലായില്ല.. ഞാൻ സംശയത്തോടെ വീണ്ടും ചോദിച്ചു.

എന്നു വെച്ചാൽ..???

ഓഹ്…. എടാ അത്…

പത്രം കഴുകുന്നത് നിർത്തി എന്റെ അടുത്തേക്ക് വന്ന് അവളെന്റെ കാതിലേക്ക് അവളുടെ ചുണ്ടുകൾ ചേർത്ത് മന്ത്രിച്ചു. അതു കേട്ടതും ഞാൻ ആകെ നാണിച്ചുപോയി. നാണം മാത്രമല്ല… കൂടെ ഒരു ഞെട്ടലും ഉണ്ടായിരുന്നു.

എന്ത്… ഇതാണെങ്കിൽ നേരത്തെ പറയണ്ടേ..?

അതല്ലേ ഞാൻ നേരത്തെ പറഞ്ഞത്..

അതെനിക്ക് മനസ്സിലായില്ലായിരുന്നു… ഞാൻ കരുതിയത് വല്ല ക്വാണ്ടവും ആവും എന്നാണ്…

ഓഹ്.. നിനക്ക് ഏതു നേരവും ഈ ചിന്ത മാത്രമേ ഉള്ളോ..??

അതല്ലെടി… ഞാൻ എങ്ങനെയാ.. ഇതൊക്കെ വാങ്ങാൻ പോവുന്നത്…??? ഒന്നുല്ലേൽ ഞാൻ ഒരു ആണല്ലേ…

അതെന്താ… ആണുങ്ങൾക്ക് ഇത്‌ വാങ്ങാൻ പാടില്ലെന്ന് വല്ല നിയമവും ഉണ്ടോ..? ഞങ്ങൾ പെണ്ണുങ്ങൾ വാങ്ങും പോലെ തന്നെ കടയിൽ ചെന്ന് ചോദിച്ചാൽ മതി.. കടക്കാരൻ എടുത്തു തന്നോളും…

എന്നാലും….

ഒരെന്നാലും ഇല്ല…

അത്… ഇങ്ങനത്തെ കാര്യം ആയോണ്ടല്ലേ..?? എനിക്കിതൊന്നും ശീലം ഇല്ല…. അതാ…

ഇങ്ങനെ ഒക്കെ തന്നെ അല്ലേ ശീലിക്കുന്നത്… വേഗം ചെല്ല്.. അത്രയും അത്യാവശ്യം ആയോണ്ടല്ലേ ഗിരി…

Leave a Reply

Your email address will not be published. Required fields are marked *