അതൊന്നും വേണ്ട.. ഇത്… ഇത് അതല്ല…
ഏതല്ല…???
എടാ.. ഇത് അങ്ങനെ ഉള്ള വേദന ഒന്നും അല്ല…, എല്ലാ പെണ്ണുങ്ങൾക്കും ഉള്ളതാ….
ഹേ…???!!
ഒന്നും മനസ്സിലാവാതെ ഞാൻ അന്തം വിട്ട് അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ട് അവൾ എന്റെ അടുത്തേക്ക് വന്ന് പറഞ്ഞു..
എടാ.. പൊട്ടാ… ഇത് എല്ലാ മാസവും ഉള്ളതാ….
ഹോ…. അങ്ങനെ.. എന്നാൽ അതങ്ങു തെളിച്ചു പറഞ്ഞാൽ പോരായിരുന്നോ..??? ഞാൻ വിചാരിച്ചു…!
നീ എന്തു വിചാരിച്ചു..??
അതൊന്നുല്ല… അല്ല.., കടയിൽ നിന്ന് എന്തു വാങ്ങാനാ..?
ഓഹ്… ഇങ്ങനെ ഒരു പൊട്ടൻ… അതിനി പ്രത്യേകം പറയണോ..? എടാ… സ്റ്റേ ഫ്രീ വാങ്ങണം..
ഹാ….
പെട്ടന്നാണ് എന്റെ തലയിലെ മടിയന്മാർ പണിയെടുക്കാൻ തുടങ്ങിയത്… എന്റെ ബുദ്ധി തെളിഞ്ഞു.. ഞാൻ ഞെട്ടി…
അയ്യോ… അപ്പൊ നമ്മൾക്ക് ഇനി….
ഓ… നിനക്കിപ്പോഴാണോ ബോധം വന്നേ..??? അതൊന്നും ഇനി കുറച്ചു ദിവസത്തിന് നടക്കില്ല.
അവളുടെ വാക്കുകൾ എന്റെ കാതിൽ പതിഞ്ഞതും, ഒന്നല്ല.. ഒരു കൂട്ടം കിളികൾ ഒപ്പം പറന്നു പോയി.. അവളോട് പിന്നെ എന്ത് പറയണം എന്നുപോലും എനിക്ക് ഒരു പിടുത്തവും കിട്ടിയില്ല. ഞാൻ അവളെ ആകെ ഒന്നു നോക്കി വെള്ളമിറക്കി.. എന്തോരം ആശിച്ചതാ ദൈവമേ ഇതിപ്പോ മര്യാദക്ക് ഒരു കളി മാത്രമേ കളിക്കാൻ കിട്ടിയുള്ളല്ലോ… ഇനി ഈ ദിവസങ്ങൾ ഞാൻ എങ്ങനെ കാത്തു നിൽക്കും..??? എന്റെ ഉള്ളിൽ വിഷാദം തളം കെട്ടി..
എടാ.. ഇങ്ങനെ നിക്കാതെ വേഗം ഭക്ഷണം കഴിച്ച് കടയിൽ പോയി വരാൻ നോക്ക്..
ഹും……
ഞാൻ നിരാശയോടെ ഒന്ന് മൂളി. എന്റെ വിഷമം കണ്ടിട്ടെന്ന പോലെ അവൾ എന്റെ അരികിലേക്ക് ചേർന്നു നിന്നു കൊണ്ട് ചോദിച്ചു.
എനിക്ക് വേണ്ടി ഈ കുറച്ചു ദിവസംപോലും കാത്തു നിൽക്കാൻ നിനക്ക് കഴിയില്ലേ..? അതോ ഇനി നിനക്കും വേണ്ടത് അത് മാത്രമാണോ…??
ഏയ്…. നീ എന്നെക്കുറിച്ച് അങ്ങനെയാണോ വിചാരിച്ചേ..?
ഞാൻ അവളോടുള്ള തികഞ്ഞ സ്നേഹത്തോടെ തന്നെ പറഞ്ഞു. പക്ഷെ അതിലത്ര വിശ്വാസം വരാത്ത പോലെയാണവൾ എന്നെ നോക്കിയത്. അതു കണ്ടതും ഞാൻ അവളെ എന്റെ മാറിലേക്ക് ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു.
നിനക്ക് എപ്പോഴെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ..?
അതില്ല…
പിന്നെ…????
അതല്ല… ഞാൻ വെറുതെയൊരു തമാശക്ക് ചോദിച്ചതാണെന്റെ പൊന്നു ഗിരി……
– അവൾ എന്റെ മാറിൽ നിന്നും തലയെടുത്ത് എന്റെ മുഖത്തു നോക്കി പറഞ്ഞു.
എന്ത് തമാശക്ക് വേണ്ടിയാണേലും ഇനി ഒരിക്കലും എങ്ങനെ ഒന്നും ചോദിക്കരുത്… പറഞ്ഞേക്കാം…