സത്യത്തിൽ അവൾ പറഞ്ഞതൊക്കെ ഞാൻ മറന്നു പോയിരുന്നു.. പക്ഷെ അവളുടെ ആ ചോദ്യം എന്നെ വീണ്ടും ആ സംഭവങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. വീണ്ടും അവൾ ഇന്നലെ പറഞ്ഞ കാര്യങ്ങളെന്റെ മനസ്സിലേക്ക് ഇടിച്ചു കയറി.. എങ്കിലും അതൊന്നും പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു.
ഉണ്ടല്ലോ…
ഞാൻ അതു പറഞ്ഞതുകൊണ്ട് നിനക്ക് സങ്കടായോ..?
ഏയ്…. ഇതിപ്പോഴെങ്കിലും അറിഞ്ഞത് നന്നായി. ഇനി എന്തായാലും നിനക്ക് എന്റെ അമ്മയിൽ നിന്നും ഇത്തരം ഒരു അനുഭവം ഉണ്ടാവില്ല… അത് ഞാൻ ഉറപ്പു തരാം…
എങ്ങനെ….?????!!!!
അതൊക്കെ ഉണ്ട്….
ദേ… ഗിരി… നീ ഇതിനി അമ്മയോട് ചോദിക്കാനൊന്നും നിക്കണ്ട.. അതാകെ പ്രശ്നം ആവും…
ഏയ്… ഒരു പ്രശ്നവും ഇല്ല.. നീ ഇങ്ങനെ പേടിക്കല്ലേ… ഞാൻ ഇല്ലേ നിന്റെ കൂടെ…
നീ വെറുതെ അമ്മയോട് വഴക്കിനൊന്നും പോണ്ട…
ഏയ് വഴക്കിനൊന്നും ഞാൻ പോവില്ല. പക്ഷെ എന്റെ പെണ്ണിനെ ആരെങ്കിലും വേദനിപ്പിച്ചിട്ടുണ്ടേൽ അതു ചോദിക്കാതിരുനാൽ പിന്നെ ഞാൻ ആണാണെന്നും പറഞ്ഞു നടന്നിട്ടെന്ത് കാര്യം.?
അമ്മ ഇനി നിന്നെ എന്തെങ്കിലും….
ഏയ്…. എന്റെ അമ്മ അല്ലെ…. അങ്ങനെ ഒന്നും ഉണ്ടാവില്ല… ഇനി ഉണ്ടായാലും സാരമില്ലെന്നേ.. എന്നെ എന്തു ചെയ്താലും ഞാൻ സഹിക്കും… പക്ഷെ നിന്നെ വേദനിപ്പിക്കുന്നത് അനുവദിക്കാൻ പറ്റില്ല.
അതു കേട്ടതും അവളെന്റെ പിടുത്തത്തിൽ നിന്നും ഇറങ്ങി, അവളെന്റെ നേരെ തിരിഞ്ഞു നിന്നു. എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിക്കൊണ്ട് അവൾ പറഞ്ഞു.
എന്നോട് ചെയ്യുന്നതൊക്കെ പോട്ടെ…, എന്തായാലും ഞാൻ ഇത്രയും സഹിച്ചില്ലേ.. പക്ഷെ നിന്റെ അമ്മയെങ്ങാനും ഇനി നിന്നോടുകൂടി മോശമായി പെരുമാറിയാൽ അതെനിക്ക് സഹിക്കാൻ പറ്റില്ല….
എടി പെണ്ണേ…. നീയിങ്ങനെ അതു തന്നെ വിചാരിച്ചു നിൽക്കല്ലേ… അതു സമയം ആവുമ്പോൾ നമുക്ക് ശരിയാക്കാം…
ഗിരി ഞാൻ പറയുന്നത്…..
നീ ഇനി ഒന്നും പറയണ്ട.. ആ വിഷയം തന്നെ വിട്ടേക്ക്.. ഇനി നമുക്ക് ഈ പകൽ എങ്ങനെ മനോഹരം ആക്കാം എന്ന് ആലോചിക്കാം…
അതും പറഞ്ഞു ഞാൻ അവളെ എന്നിലേക്ക് ചേർത്തു പിടിച്ചു. അവളുടെ അരക്കെട്ടിലൂടെ കൈകൊണ്ട് വട്ടം പിടിച്ച് എന്നിലേക്ക് അടുപ്പിച്ചു. പതിയെ ഞാൻ അവളുടെ കഴുത്തിലേക്ക് ചുണ്ടു ചേർത്തതും അവൾ കുതറി മാറി…
വിട്… എന്നെ വിട് ഗിരി….
എന്താ…എന്തു പറ്റി..?
– ഒന്നും മനസ്സിലാവാതെ ഞാൻ അവളെ നോക്കി ചോദിച്ചു.
എടാ.. നീ വേഗം ഭക്ഷണം കഴിക്ക്., എന്നിട്ട് കട വരെ ഒന്നു പോണം..
എന്തിനു..?
അത്… എനിക്ക് വയറിന് ചെറിയൊരു വേദന…
അയ്യോ..????
ആശുപത്രിയിൽ പോണോ..? ഞാൻ ഒരു ഓട്ടോ വിളിക്കാം…