വിരുന്നുകാരി 4 [ക്ഷത്രീയൻ]

Posted by

പിന്നെ…, അവരോടെനിക്ക് വെറുപ്പായിരുന്നു., ഞാൻ അത്രക്കും മോശം കാര്യങ്ങളാണ് അവരിൽ നിന്നും അനുഭവിക്കേണ്ടി വന്നത്. മിക്ക ദിവസവും അവർ എന്റെ മുറിയിൽ വന്നു എന്നെ…..

അവളുടെ വാക്കുകൾ പാതിയിൽ കുഴഞ്ഞു വീണത് ഞാനറിഞ്ഞു. അവളുടെ കണ്ണുകളിലോ മനസസ്സിലോ നൊമ്പരം ഒരു നേർത്ത നനാവു പോലെ പടർന്നിരിക്കണം.. വീണ്ടും എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ എന്നോട് ചോദിച്ചു.

ഞാൻ അനുഭവിച്ചതും., ആ സ്ത്രീ എന്നോട് ചെയ്തതും ഒക്കെ നിനക്ക് കേൾക്കണോ..?

ആ ചോദ്യം എന്നെ വല്ലാതെ തളർത്തിക്കളഞ്ഞു.., അവളോട് എന്തെങ്കിലും മറുപടി പറയാനോ., ഒന്നാശ്വസിപ്പിക്കാനോ എന്റെ നാവു പൊന്തിയില്ല…

ഞാൻ വേണ്ട എന്ന മട്ടിൽ അവളെ നോക്കി നിശബ്ദമായി തലയാട്ടുക മാത്രം ചെയ്തു.

ഇത്രയും കേട്ടപ്പോൾ തന്നെ ഞാൻ ആകെ അമ്പരന്നു പോയിരുന്നു. ഇനി അതും കൂടി കേൾക്കാനുള്ള ത്രാണി എനിക്കില്ലായിരുന്നു എന്നതാണ് സത്യം. എന്നോടിവൾ ഇത്രയും ചെയ്തെങ്കിൽ എന്റെ അമ്മ ഇവളോട് എത്രയൊക്കെ ചെയ്തു കാണും എന്നെനിക്ക് ഊഹിക്കാൻ കഴിയുന്നതെ ഉള്ളു. എന്റെ മൗനത്തിൽ നിന്നും അവൾ വീണ്ടും തുടർന്നു.

ആ ദേഷ്യമാണ്., നിന്റെ അമ്മയോടുള്ള വെറുപ്പാണ് ഞാൻ നിന്നോട് തീർത്തത്. അല്ലാതെ എനിക്ക് നിന്നോട് ഒരു അനിഷ്ടവും ഇല്ല.

ഹൂ………

– ഇത്രയും കേട്ടപ്പോൾ തന്നെ എന്റെ ഉള്ളിൽ നിന്നും ഒരു ദീർഘ നിശ്വാസം പുറത്തു ചാടി. ഞാൻ പതിയെ കട്ടിലിനരികിലേക്ക് നീങ്ങി കട്ടിലിൽ ഇരുന്നു. എന്റെ മനസ്സിലാകെ സംശയങ്ങൾ പുകയുകയായിരുന്നു.

എന്നലും എന്റെ അമ്മ അങ്ങനെ ചെയ്യുമോ..?

അമ്മ ഇങ്ങനെയുള്ള ആളാണെന്ന് ഇതു വരെ മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ..ദൈവമേ….

മനസ്സ് ആകെ തളരുന്ന പോലെ എനിക്ക് തോന്നി. അപ്പോഴാണ് എന്റെ അവസ്ഥ മനസ്സിലാക്കി എന്ന പോലെ അവൾ വീണ്ടും പറഞ്ഞു തുടങ്ങിയത്.

നിനക്ക് നിന്റെ അമ്മയോടുള്ള അളവറ്റ സ്നേഹം അറിയാവുന്നത് കൊണ്ടാണ് ഞാൻ ഇതുവരെ ഇതൊന്നും നിന്നോട് പറയാതിരുന്നത്. വെറുതെ എന്തിനാ നിന്നെ കൂടി വിഷമിപ്പിക്കുന്നത്. ഇപ്പോൾ പിന്നെ നമ്മൾ ഇത്രയൊക്കെ അടുത്തപ്പോൾ പിന്നെ ഞാൻ പറഞ്ഞു പോയതാ… നിനക്കറിയോ.. എന്റെ സ്വഭാവം ഒരു പരിധിയിൽ കൂടുതൽ മോശമായിട്ടുണ്ടെങ്കിൽ അതിനുത്തരവാദി നിന്റെ അമ്മ തന്നെയാണ് ഗിരി…

കട്ടിലിൽ തളർന്നിരിക്കുന്ന എന്റെ ചുമലിൽ കൈവച്ചുകൊണ്ടവൾ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ്. അവൾ അത്രയും പറഞ്ഞു നിർത്തിയപ്പോഴേക്കും ഞാൻ ആകെ തകർന്നിരുന്നു., എനിക്കെന്നല്ല.., അമ്മയെ സ്നേഹിക്കുന്ന ഒരു മകനും അവളുടെ ആ വാക്കുകൾ കേട്ട് നിൽക്കാൻ കഴിയില്ല.

ഗിരി…..

ഉം…..

Leave a Reply

Your email address will not be published. Required fields are marked *