ഉം….
– ഉള്ളിൽ കനൽ പുകയുന്നത് അവളെ അറിയിക്കാതെ ഞാൻ കനത്തിൽ ഒന്ന് മൂളി.
എടാ…, ഗിരി….. ഞാൻ ഒരുത്തനെ പ്രേമിച്ചിരുന്നു. പക്ഷെ അവൻ എന്റെ ശരീരത്തെ മാത്രമേ സ്നേഹിച്ചുള്ളൂ.. ഞാനത് മനസ്സിലാക്കാൻ വൈകിപ്പോയി. ഞങ്ങൾ ആദ്യമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ എന്റെ അച്ഛൻ ഞങ്ങളെ കൈയ്യോടെ പൊക്കി, അപ്പോഴേക്കും അവൻ ഓടി രക്ഷപ്പെട്ടിരുന്നു. പിന്നീട് ഞാൻ എത്ര വിളിച്ചിട്ടും അവൻ ഫോൺ എടുത്തില്ല. ചിലപ്പോൾ ഞാൻ തലയിൽ ആവും എന്ന് കരുതിയാവും. അല്ലെ..?
– അവളാരോടെന്നില്ലാതെ വെറുതെ ഒന്നു ചോദിച്ചു. എന്തു മറുപടി പറയണമെന്നറിയാതെ ഞാൻ അന്തം വിട്ടപോലെ നിന്നു. മേശപ്പുറത്തു വച്ചിരുന്ന പാക്കെറ്റിൽ നിന്നും അവൾ ഒരു ഗുളികയെടുത്ത് കഴിച്ചു… വെള്ളം കുടിച്ചു കഴിഞ്ഞതും അവൾ എന്നെ ഒന്ന് നോക്കി… എന്റെ മറുപടി ഒന്നും കിട്ടാത്തതുകൊണ്ടെന്ന പോലെ അവൾ പിന്നെയും തുടർന്നു.
അവനെന്റെ മനസ്സിനെക്കുറിച്ചോ, സ്നേഹത്തിനെക്കുറിച്ചോ ചിന്തിച്ചില്ല…, എന്റെ ശരീരം മാത്രമാണ് വേണ്ടത് എന്ന് ഞാൻ അപ്പോഴാണ് തിരിച്ചറിഞ്ഞത്. എന്റെ മാത്രമല്ല.. മിക്ക പെൺകുട്ടികളുടെയും അവസ്ഥ ഇതു തന്നെ ആണ്.
നീ കിടന്നു കവലപ്രസംഗം നടത്താതെ കാര്യം പറ…
– അൽപ്പം ദേഷ്യം നിറഞ്ഞ സ്വരത്തിൽ ഞാൻ അവളോട് പറഞ്ഞതും അവൾ ആ വിഷയം വിട്ടു., വീണ്ടും തുടർന്നു.
ഇങ്ങോട്ട് ഞാൻ വന്നപ്പോൾ എനിക്ക് ആകെ ഉണ്ടായിരുന്ന പ്രശ്നം എന്നു പറയുന്നത് പ്രേമം., മദ്യപാനം എന്ന രണ്ട് കാര്യം മാത്രമാണ്. ഈ മദ്യപാനം എനിക്ക് ഹോസ്റ്റൽ ലൈഫിൽ നിന്നും കിട്ടിയതാണ്.., പ്രണയം…. അതെല്ലാവരും ജാതി മത വർഗ്ഗ ഭേദമന്യേ ആഗ്രഹിക്കുന്നതുമാണ്.
– എന്റെ മൗനത്തിൽ ലയിച്ചെന്ന പോലെ, അവളും രണ്ടു സെക്കന്റ് മൗനത്തിലായിരുന്നു. പക്ഷെ ആ മൗനം തച്ചു തകർത്തു കൊണ്ട് അവളുതന്നെ തുടർന്നു.
അതൊക്കെ പോട്ടെ…. എന്റെ പ്രേമം നീ ചൂഷണം ചെയ്താപ്പോൾ., മദ്യപാനം എന്ന പ്രശനത്തെ നിന്റെ അമ്മയും ചൂഷണം ചെയ്യുകയായിരുന്നു.
– അതു കൂടി കേട്ടപ്പോൾ മൗനം എന്നെ പൂർണമായും വിഴുങ്ങിയ പോലെയായി.. അവളുടെ ആ വാക്കുകൾക്ക് മുന്നിൽ നിരത്തി വെക്കാൻ എന്റെ കയ്യിൽ ഒരു തത്വങ്ങളും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.. അവളോട് എന്ത് പറയണം എന്നറിയാതെ ഞാൻ വീണ്ടും നിശബ്ദനായി… എന്റെ ഉള്ളിൽ വല്ലാത്തൊരു കുറ്റബോധം വന്നു നിറയുന്ന പോലെ എനിക്ക് തോന്നി.. അവളോട് പറയാൻ ഞാനെന്റെ ചിന്തകളിൽ വാക്കുകൾ പരതി നോക്കിയെങ്കിലും നാവിലൊന്നും തടയാതെ ഞാനവളെ എന്നിലവശേഷിക്കുന്ന സ്നേഹത്തോടെയൊന്ന് നോക്കി.. ഈ സമയത്ത് എന്നെക്കൊണ്ട് അതിലുപരിയായൊന്നും ചെയ്യാനാവില്ല എന്നതും സത്യമാണ്. എന്റെയുള്ളിലെ ചിന്തകളറിയാതെ അവളപ്പോഴും സംസാരം തുടർന്നു.
ഞാൻ വന്നപ്പോൾ മുതൽ നിന്റെ നിന്റെ അമ്മ നല്ല രീതിയിൽ തന്നെയായിരുന്നു പെരുമാറിയത്. പിന്നെ എപ്പോൾ മുതലോ., അവർ എന്നോട് കൂടുതൽ സംസാരിക്കാനും അടുക്കാനും തുടങ്ങി. അതിലൂടെ ലൈംഗിക ചുവയുള്ള സംസാരവും., തൊട്ടുരുമ്മലും തുടങ്ങി. പിന്നെ പലപ്പോഴും അത് അതിരു വിട്ടു., എനിക്ക് അവരെ തടയാൻ കഴിഞ്ഞില്ല. പിന്നെ ആരും അറിയാതിരിക്കാൻ അവരുടെ ഒരു ഭീഷണിയും. അവര് പറഞ്ഞതു കൊണ്ടാണ് ഞാൻ എപ്പോഴും മുറിയിൽ തന്നെ അടച്ചു പൂട്ടി ഇരിക്കുന്നത്. അല്ലാതെ എനിക്കിഷ്ടം ഉണ്ടായിട്ടല്ല…