വിരുന്നുകാരി 4 [ക്ഷത്രീയൻ]

Posted by

ഞാൻ നേരെ കട്ടിലിൽ നിന്നും എഴുന്നേറ്റ് എന്റെ സ്ഥിരം സ്ഥലമായ ബാൽക്കണിയിലേക്ക് നടന്നു, ഞാൻ അൽപ്പ സമയം പുറത്തേക്കും നോക്കി അങ്ങനെ ഇരുന്നു., അപ്പോഴേക്കും തലയിലെ ചിന്തകളുടെ ഭാരം കൂടിക്കൂടി വന്നു… ബാൽക്കണിയിൽ ഇരുത്തം ഉറപ്പിച്ചതും, ഒരു സിഗരറ്റ് കത്തിക്കാൻ വേണ്ടി കൈ തരിച്ചു തുടങ്ങി.. സിഗരറ്റില്ലാതെ ഈ സമയം തള്ളി നീക്കുകയെന്നത് അത്രയും പ്രയാസം നിറഞ്ഞ കാര്യം തന്നെയാണ്.. പക്ഷെ വേണ്ട… അവൾക്ക് വാക്ക് കൊടുത്തതല്ലേ…

പക്ഷെ എന്തായാലും ഇന്ന് അമ്മയോട് ചോദിക്കണം.. ഇനി ഒരിക്കലും അവൾക്ക് ഇത്തരം ഒരു അനുഭവം നേരിടാനുള്ള അവസ്ഥ ഉണ്ടാവരുത്. ഞാൻ മനസ്സിൽ ഉറപ്പിച്ചു.

സമയം ഉച്ചയായി തുടങ്ങിയപ്പോഴേക്കും അവളുടെ വിളി വന്നു..

ഗിരി……..

ഞാൻ അൽപ്പം ഗൗരവത്തിൽ ദേഷ്യം ഭാവിച്ചിരുന്നു. അവൾ ബാൽക്കണിയിൽ എന്റെ അടുത്ത് വന്നിരുന്നെങ്കിലും ഞാൻ അവളെ മൈന്റ് ചെയ്തില്ല.

ഗിരി…, നിനക്ക് എന്നോട് ദേഷ്യമാണോ..?

അവൾ അൽപ്പം കുറ്റബോധത്തോടെ ചോദിച്ചതാണെന്നെനിക്ക് തോന്നി., എങ്കിലും ഞാൻ അവളോടൊന്നും സംസാരിച്ചില്ല.. എന്റെ മനസ്സിൽ അപ്പോഴും അമ്മ അവളോട് ചെയ്തതിനെ കുറിച്ചുള്ള ചിന്തകളായിരുന്നു..

എന്നോടിവൾ ചെയ്തപോലെ ഒക്കെ അമ്മ അവളോടും ചെയ്തു കാണുമോ..? അത്രക്കും ഭയങ്കരമായി., ക്രൂരമായി അമ്മ പെരുമാറുമെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം.

ഗിരി…, നിനക്ക് എന്നോട് പിണക്കമാണോ..?

– അവൾ വീണ്ടും ചോദിച്ചു.., അവളുടെ ആ ചോദ്യമാണ് എന്നെ ചിന്തകളിൽ നിന്നുമുണർത്തിയത്. ഞാൻ വെറുതെ ഒന്നു നോക്കി.. അപ്പോൾ അവളുടെ കണ്ണുകളിൽ നനവ് പടരുന്നത് പോലെ എനിക്ക് തോന്നി.. പിന്നെ ഞാൻ ഒരു നിമിഷം കാത്തു നിന്നില്ല.. അവളെ ഞാനെന്റെ മാറോട് ചേർത്തു.

നിനക്ക് എന്നോട് ദേഷ്യമുണ്ടോ..?

– എന്റെ നെഞ്ചിൽ തല വച്ചു കിടന്നു കൊണ്ട് അവൾ വീണ്ടുമെന്നോട് ചോദിച്ചു.

എന്തു കൊണ്ടോ അവളുടെ ആ ചോദ്യം എന്റെ നെഞ്ചിൽ തന്നെ തറച്ചു കയറുകയും ചെയ്തു..

എനിക്ക് നിന്നോട് ദേഷ്യപ്പെടാൻ പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..?

– ഞാൻ അവളുടെ സങ്കടം മാറ്റാൻ വേണ്ടി പറഞ്ഞു. എന്റെ വാക്കുകൾ അവൾക്ക് ചെറിയൊരു ആശ്വാസം നൽകിയ പോലെയെനിക്ക് തോന്നി. ഞാൻ അവളുടെ മുഖം പിടിച്ചുയർത്തി എന്റെ മുഖത്തിന് നേരെ പിടിച്ചു.. ഞാൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി.

അവൾ നിറഞ്ഞു തുടങ്ങിയ കണ്ണുകൾ കൊണ്ട് കണ്ണിമ വെട്ടാതെ എന്നെ തന്നെ നോക്കി നിൽക്കുകയാണ്.. ആ നോട്ടത്തിൽ അവളുടെ കണ്ണുകളിൽ തിളങ്ങുന്ന പ്രേമം ഞാൻ കണ്ടു. ഞാൻ അവളെ തന്നെ നോക്കി നിന്നു.. എന്നിൽ നിന്നും ഉയരുന്ന കുറ്റബോധത്തിനെ തടഞ്ഞു നിർത്താൻ എനിക്കായില്ല.. ഞാൻ അവളോട് പതിയെ പറഞ്ഞു.

സോറി….

എന്തിന്…….?

– ഒന്നും മനസ്സിലാവാത്ത പോലെ അവൾ ചോദിച്ചു.

നിന്നോട് ഇന്ന് അങ്ങനെ ഒക്കെ പെരുമാറിയതിന്…, നിന്നെ ദേഷ്യം പിടിപ്പിച്ചതിന്…

ഏയ്… നീ ഒന്നും ചെയ്തിട്ടില്ല., ഒന്നും നിന്റെ തെറ്റല്ല… ഇതെല്ലാം ഈ സമയത്ത് ഉണ്ടാവുന്നതാണ്..

Leave a Reply

Your email address will not be published. Required fields are marked *