നാട്ടിലെത്തിയാൽ കുളികൾ മിക്കവാറും കിണറ്റിന് കരയിൽ തന്നെയായിരിക്കും…
അതിൽ നിന്നും തൊട്ടി കൊണ്ട് വെള്ളം മുക്കി തലയിലൂടെ ഒഴിക്കുമ്പോൾ വല്ലാത്തൊരു സുഖമാണ്…
മഴക്കാലമായാൽ കിണറ്റിൽ ഫുള്ള് വെള്ളം ആയിരിക്കും….
എന്റെ കുളി കഴിഞ്ഞപ്പോഴേക്കും… പെങ്ങളുടെ മകന്റെ കയ്യിൽ എനിക്ക് മാറ്റാനുള്ള വസ്ത്രം കൊണ്ടു വിട്ടിരുന്നു..
സാധാരണ ഞാൻ ഇടാറുള്ള ഒരു തുണി… പിന്നെ ഞാൻ കൊണ്ടുവന്ന ടീഷർട്ടും… വേറൊരു സാധനം കൂടിയുണ്ട്….ആഹാ ഇത് പുതിയത് ആണല്ലോ കൂടെ അതും ഉണ്ട്…
പിന്നെ വേഗത്തിൽ വീടിനുള്ളിലേക്ക് കയറാൻ തുടങ്ങിയപ്പോൾ അവിടെ എല്ലാവരും ഭക്ഷണം കഴിക്കാനുള്ള ഒരുക്കത്തിലാണ്…
ഞാനും അതിലേക്ക് ഇരുന്നു…
എന്റെ കൂടെ തന്നെ അവളെയും ഇരുത്തി…
നന്നായി ആസ്വദിച്ചു ഭക്ഷണമെല്ലാം കഴിച്ചു.., അന്നുണ്ടാക്കിയ ബിരിയാണി തന്നെയായിരുന്നു നല്ല പോത്ത് ബിരിയാണി…
ഉച്ചക്ക് വീട്ടിൽ നിന്നും മനസമാധാനമായി അത് കഴിക്കാൻ സാധിച്ചിട്ടില്ല ആയിരുന്നു. കുറച്ചേ കഴിച്ചിട്ട് ഉണ്ടായിരുന്നുള്ളൂ…
ആളുകളെ സ്വീകരിക്കാൻ വേണ്ടി പന്തലിനു മുന്നിൽ തന്നെ നിൽക്കേണ്ടി വന്നതുകൊണ്ട്… വളരെ പെട്ടെന്ന് തന്നെ ഭക്ഷണം കഴിച്ചു പോകേണ്ടി വന്നിരുന്നു…
അതിന്റെ വിഷമം അപ്പോൾ ഞാൻ തീർത്തു…
പിന്നെ കൈകൾ കഴുകി… റൂമിനുള്ളിലേക്ക് നടന്നു…
മൊബൈൽ ഫോണിൽ നോക്കി ഒരുപാട് സമയം ഞാൻ ഇരുന്നു.., പിന്നെയും അരമണിക്കൂറോളം കഴിഞ്ഞതിനുശേഷമാണ് അവൾ എന്റെ റൂമിലേക്ക് കയറി വന്നത്…
കയ്യിൽ ഒരു പാൽ ഗ്ലാസുമായി അവൾ അവിടേക്ക് കടന്നു വന്നു…
കല്യാണവസ്ത്രമെല്ലാം മാറ്റി ഇപ്പോൾ ഒരു നൈറ്റി ആയിരുന്നു അവൾ ഇട്ടിരുന്നത്…
ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റു…
പിന്നെ പോയി റൂമിലെ വാതിൽ കുറ്റിയിട്ടു…
അവൻ അവിടെ തന്നെ നിൽക്കുന്നുണ്ട്… ഞാൻ അവളോട് പറഞ്ഞു നീ കട്ടിലിൽ ഇരിക്കു..
അവളുടെ കുറച്ച് അടുത്തായി ഞാനും ഇരുന്നു…
അവള് പാൽ ഗ്ലാസ് എന്റെ നേരെ നീട്ടി…
ഞാൻ അതിൽ നിന്നും പകുതി കുടിച്ചു അവൾക്ക് തന്നെ തിരിച്ചു കൊടുത്തു…
ബാക്കിയുള്ള പാൽ അവളും കുടിച്ചു…
എങ്ങനെ സംസാരിച്ചു തുടങ്ങണം എന്ന സങ്കോചത്തോടെ ഞാൻ വീണ്ടും ഇരുന്നു…
ഇക്ക എന്താ ഒന്നും മിണ്ടാത്തത്…
അവൾ തന്നെയായിരുന്നു ഞങ്ങൾ തമ്മിലുള്ള സംസാരത്തിനു തുടക്കമിട്ടത്..
ഞാൻ അവളെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചു…