ഞാൻ പേടിച്ചത് പോലെ എന്റെ കൂട്ടുകാർ കൂടുതലായൊന്നും അലമ്പ് ഉണ്ടാക്കിയിട്ട് ഉണ്ടായിരുന്നില്ല…
ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ മാത്രമേ എന്റെ കൂട്ടുകാർക് കുറച്ചു നിർബന്ധങ്ങൾ ഉണ്ടായിരുന്നുള്ളൂ…
ഏത് സമയം അവർ ഇരിക്കുന്ന ടേബിൾ മുഴുവൻ വയ്ക്കാനുള്ള ഫുഡ് നിറഞ്ഞരിക്കണം…
അതൊരു കണക്കിന് എനിക്ക് അനുഗ്രഹമായിരുന്നു… അവർക്ക് കുറച്ചു കഴിക്കുവാനുള്ള എന്തെങ്കിലും കൊടുത്താൽ ഒരുഭാഗത്ത് അടങ്ങി ഇരുന്നോളും…
അവളുടെ വീട്ടിൽ എത്തിയ ഉടനെ ഞാനും എന്റെ കുറച്ചു കൂട്ടുകാരും കൂടി അവളുടെ വീട്ടിനുള്ളിലേക്ക് കയറി…
അവളുടെ കഴുത്തിൽ ഞാൻ അവൾക്കുവേണ്ടി കരുതിയ മഹർ ചാർത്താൻ…
കൂടുതൽ നേരം അവളോട് രാത്രിയും പകലും സംസാരിച്ചിട്ടുണ്ട് എങ്കിലും… അവളുടെ അടുത്ത് പോയി നിന്നപ്പോൾ… എന്റെ കാലുകളും വിറക്കാൻ തുടങ്ങിയിരുന്നു…
അവളുടെ ബന്ധുക്കളും കൂട്ടുകാരും എന്നെ തന്നെ തുറിച്ചു നോക്കിയപ്പോൾ ഒരു നിമിഷം ഞാൻ ലജ്ജ കൊണ്ട് മുഖം താഴ്ത്തി…
പിന്നെ എന്നോട് ഫോട്ടോഗ്രാഫർ പെട്ടെന്നുതന്നെ മഹാ ചാർത്താൻ പറഞ്ഞപ്പോൾ… അവളുടെ തലയിൽ കൂടി ആ മഹർ ഇടുവാൻ ആയി ഞാൻ നോക്കി…
പക്ഷേ മുല്ലപ്പൂവും മറ്റും തലയിൽ ചൂടിയതു കൊണ്ടുതന്നെ എന്റെ മഹർ അവളുടെ തലയിൽ കൂടി ഇറങ്ങിയില്ല..
പെട്ടെന്ന് ആരോ വിളിച്ചു പറഞ്ഞു… എടാ… ആ മഹർ അവളുടെ കഴുത്തിൽ കെട്ടി കൊടുക്കടാ…
ഒരു നിമിഷം ഞാൻ എന്തു ചെയ്യണമെന്നറിയാതെ നിന്നു…
അവൾ എന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്നുണ്ട്…
ഞാൻ പിന്നെ ആ മഹർ… അതിന്റെ ത്രഡിൽ നിന്നും ഊരിയെടുത്തു..
പിന്നെ എന്റെ വിറക്കുന്ന കൈകളാൽ അവളുടെ കഴുത്തിൽ ആ മഹർ മുറുക്കി കൊടുത്തു…
ഇതെല്ലാം ഫോട്ടോഗ്രാഫർ ഫോട്ടോയിൽ ഒപ്പിയെടുത്തു…
ആ തണുപ്പുള്ള കാലാവസ്ഥയിലും ഞാൻ വിയർതോലിച്ചിട്ടുണ്ടായിരുന്നു…
പിന്നെ അവളെ അവിടെ നിന്നും കൂട്ടി പന്തലിലേക്ക് ഇറങ്ങി…
ആദ്യമായി ഞങ്ങൾ രണ്ടാളും… ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു…
അതെല്ലാം കഴിഞ്ഞ് വീട്ടിലേക്ക് പുറപ്പെടാൻ ആയപ്പോൾ… അവൾ അവളുടെ ഇകാക്കമാരെ കെട്ടിപ്പിടിച്ചു കരയുന്നത് കണ്ടപ്പോൾ എനിക്ക് പോലും സങ്കടം വന്നു…
ഉപ്പയോടും ബാക്കിയുള്ള എല്ലാവരോടും സലാം പറഞ്ഞു… ഞാൻ ആദ്യം തന്നെ വണ്ടിയിലേക്ക് കയറി…
തൊട്ടു പിറകിലായി അവളും… അവളുടെ സങ്കടം കഴിഞ്ഞിട്ടില്ല ആയിരുന്നു… അവരുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒലിക്കുന്നുണ്ട്…
ഞാൻ എന്റെ കൈ അവളുടെ കൈകളിലേക്ക് ചേർത്തുവെച്ച് അവളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു…