എങ്കിലും അവൾ അവിടെയാണല്ലോ ഇരുന്നിരുന്നത് എന്ന് ആലോചിച്ചപ്പോൾ ബെല്ലയുടെ ഉള്ളം കുളിരണിഞ്ഞു…
മുഖം കഴുകി കണ്ണു തുടച്ച് സർവ്വ ദുഖവും അടക്കിപ്പിടിച്ച് വരുന്ന തന്റെ കൂട്ടുകാരി രാധികയെ കണ്ടപ്പോൾ ജീവിതത്തിൽ ആദ്യമായി ബെല്ലക്ക് നാണം വന്നു…
അവളെ നോക്കുമ്പോൾ എന്തോ മനസ്സ് ഒരു മാന്പേടയെ പോലെ ലോലമാവുന്നു…
മൊത്തത്തിൽ ഇന്ന് എന്റെ ദിവസം ആണ് എന്നൊരു തോന്നൽ ആയിരുന്നു പിന്നീട് ബെല്ലക്ക്…
പക്ഷെ ഞാൻ ഒരിക്കലും ഇത് അവളിൽ നിന്ന് മറച്ചു വക്കില്ല…
അവൾ അറിയണം… അവൾക്ക് എന്നെ മനസ്സിലാവും…
ബെല്ല മനസ്സിൽ കരുതി…രാധികക്ക് അതുവരെ ഇല്ലാത്ത ഒരു അപരിചിതത്വം അപ്പോൾ ആ ക്ലാസ്സ് മുറിയിൽ അനുഭവപ്പെട്ടു…
ബെല്ലയുടെ തൊട്ടടുത്തു ഇരിക്കുമ്പോൾ പോലും വല്ലാത്ത അകലം അവളുമായി ഉള്ളത് പോലെ…
ഒരല്പം വിവശതയോടെ അവൾ ബെല്ലയെ നോക്കി… ആ മുഖത്ത് ഗൗരവം മാത്രം….
രാധിക തല കുനിച്ചിരുന്നു…
” എനിക്ക് നിന്നോട് ഒന്ന് സംസാരിക്കണം… ”
വളരെ പരുഷമായി ബെല്ല പറഞ്ഞു…
” ഇന്ന് തന്നെ… ക്ലാസ്സ് കഴിയുമ്പോ പോവരുത്… ഇവിടെ ഉണ്ടാവണം… “രാധിക ആകെ വല്ലാതായി…
ഇന്നുവരെ അവളുടെ കൈകോർത്തു പിടിക്കാതെ വീട്ടിലേക്ക് പോവാത്ത തന്റെ മുഖത്ത് നോക്കിയാണ് അവൾ ഇറങ്ങി പോയേക്കരുത് എന്ന് പറഞ്ഞത്…
” ഞാൻ എന്നാ നിന്നെ കൂട്ടാതെ പോയിട്ടുള്ളത് “എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു… പക്ഷെ ശബ്ദം പുറത്തു വന്നില്ല…
അവളെ എതിർക്കുന്നതിൽ ഞാൻ പണ്ടേ പരാജിതയാണ്… രാധികയുടെ തൊണ്ട ഇടറി…പിന്നീട് മൊത്തം മൗനം മാത്രം…
രണ്ട് പേരും ഒന്നും മിണ്ടാതെ പിന്നീടുള്ള സമയം മുഴുവൻ കഴിച്ചുകൂട്ടി…
അധ്യയന വർഷം തുടങ്ങിയിട്ട് ഒരാഴ്ച ആയിട്ടെ ഉള്ളു എങ്കിലും അവർക്കിടയിൽ എന്തോ പ്രശ്നം ഉണ്ടെന്ന് മനസ്സിലായ പല സഹപാഠികളും ബെല്ലയോട് നേരിട്ട് സംസാരിച്ചു…
രാധികക്ക് ആരുമായും വലിയ അടുപ്പം ഇല്ലാത്തതിനാൽ അവൾക്ക് വലിയ ചോദ്യം ഒന്നും നേരിടേണ്ടി വന്നില്ല…
അവസാനം ആ ദിവസത്തിന് അന്ത്യം കുറിച്ചുകൊണ്ട് നീണ്ട ഒരു മണി മുഴങ്ങി…
എല്ലാവരും പുറത്തേക്ക് പോവാൻ തുടങ്ങി…
ഇപ്പോഴേ ചില വിരുതൻമ്മാർ പല പെണ്കുട്ടികളെയും വളച്ചു കഴിഞ്ഞു എന്ന് കൊഞ്ചിക്കൊണ്ടുള്ള ചിലരുടെ നടത്തം കണ്ടപ്പോൾ ബെല്ല മനസ്സിലാക്കി…
അവൾ രാധികയെ ഒന്ന് ചൂഴ്ന്ന് നോക്കി…
അവൾ വല്ലാതെ പരിഭ്രമിച്ചിരിക്കുന്നു എന്ന് വ്യക്തം…
പുസ്തകം എടുത്ത് വാക്കുമ്പോൾ പോലും അവളുടെ നെഞ്ചിടിപ്പ് തനിക്ക് കേൾക്കാൻ പറ്റുന്നത് പോലെ ബെല്ലക്ക് അനുഭവപ്പെട്ടു…
അവസാനത്തെ ആളും പുറത്തേക്ക് ഇറങ്ങിയപ്പോൾ ബെല്ല രാധികയെ കയ്യിൽ പിടിച്ച് ശക്തിയായി തന്റെ നേരെ തിരിച്ചു നിർത്തി…
അവളുടെ മുഖത്ത് ഇപ്പോഴും പരിഭ്രമം മാത്രമാണ്…
അത് കണ്ടപ്പോൾ ഒരു തരം ഹരം ആയിരുന്നു ബെല്ലക്ക് തോന്നിയത്…
വർധിച്ച ആവേശത്തോടെ അവൾ ചോദിച്ചു…