അവൾക്കായ് [AJEESH]

Posted by

അവയിൽ നിന്ന് കണ്ണെടുക്കാൻ ആവാത്ത വിധം അവൾ പ്രണയത്തിലായി…
തോളോടൊപ്പം ചേർന്ന് കിടക്കുന്ന സ്‌ട്രൈറ്റ് ചെയ്ത മുടി അവളുടെ അഴകിന്റെ അളവുകോൽ പോലെ ചാടിക്കളിച്ചു…
ചെറുപ്പം മുതൽ വെയിൽ കൊള്ളാതെ വളർന്നതാണെന്ന് തോനിക്കുന്ന പോലെ ആണ് അവളുടെ വെളുവെളുത്ത ആ മുഖ കാന്തി…
കവിളിൽ ചായം തേച്ചപോലെ ഉള്ള നേരിയ ചുവന്ന നിറവും എപ്പോഴും ഉണ്ടാവും…
അവൾക്ക് കുറച്ചു മാത്രം ഉള്ള ആ മുടിയുടെ വലത് വശത്ത് കടും ആകാശ നീല നിറത്തിൽ ഒരു ചായം പൂശിയിരിക്കുന്നു…
എല്ലാത്തിലും ഉപരി… സർവ്വ ലക്ഷണങ്ങളും തികഞ്ഞ വടിവൊത്ത ഒരു പെണ്ണ് ആണ് ബെല്ല…
ആദ്യകാഴ്ചയിൽ
ഇതെല്ലാം കാണുന്ന എല്ലാവരും അവളെ പുച്ഛിക്കുകയായിരുന്നു…
പ്രധാന കാരണം കളർ ചെയ്ത മുടി തന്നെ…
ഇത്തരം മോഡേണ് ആയ ഒരു പെണ്കുട്ടിയെ അംഗീകരിക്കാൻ സമൂഹത്തിന് വലിയ പാടണല്ലോ…
അതിന്റെ പേരിൽ മാത്രം ക്ലാസ്സിൽ സ്ഥിരമായി പിടിക്കപ്പെടുമ്പോഴും, വഴിയേ നടക്കുന്ന ആളുകൾ കമെന്റ് അടിക്കുമ്പോഴും, അവൾ ഒന്നും പറയാറില്ല…
അവൾക്ക് ആരോടും ഒരു പരിഭവവും ഇല്ല…
എല്ലാവരോടും ഒരുപോലെ സംസാരിക്കും… അതുകൊണ്ടെന്താ പരിഭവവും കുറ്റം പറച്ചിലും എല്ലാം അവളെ പരിചയപ്പെടുന്നതോടെ തീരും…
പിന്നെ അവർക്ക് എല്ലാവർക്കും അസൂയയാണ്…
അവളെപ്പോലെ നടക്കാൻ പറ്റാത്തത്തിൽ ഉള്ള അസൂയ… സ്വന്തം ഇഷ്ടത്തിന്… ആരെയും കൂസാതെ…
എന്തിന് ഏറെ… ഈ എനിക്ക് പോലും അവളോട് അസൂയയാണ്…
രാധിക ബെല്ലയെ മനം മടുക്കുവോളം ആസ്വദിച്ചു…
അഖിലിനെ പിടിക്കാൻ ഉള്ള ഓട്ടം ഇതുവരെ അവസാനിച്ചിട്ടില്ല…
ഓടി കിതച്ചുപോയ കാരണം ആവണം ബെല്ല ആണ്കുട്ടികളുടെ വശത്തുള്ള ഒരു ബഞ്ചിൽ അവശയായി ഇരുന്നു… വല്ലാത്ത ഒരു നിരാശ ആ മുഖത്ത് പ്രകടമായിരുന്നു… അവളിൽ ഉണ്ടായ നിരാശ പോലും രാധികയുടെ കാട്ടരുവി പൊട്ടിച്ചൊഴുക്കി…
അവൾ അവിടം ഇടംകൈ കൊണ്ട് പൊത്തിപ്പിടിച്ചു…
പരിപാവനമായ ഒരു അനുഭൂതി…” ഒരുപക്ഷേ ഈ പ്രപഞ്ചത്തിൽ ഇതുവരെ നടന്നു കഴിഞ്ഞ സർവ്വ പരിണാമവും സംഭവിച്ചത് അവളെ സൃഷ്ടിക്കാൻ വേണ്ടി മാത്രമായിരിക്കണം… ”
രാധിക ചിന്തിച്ചു…
ചിലപ്പോൾ അങ്ങനെ തന്നെ ആയിരിക്കാം…
അത്രമേൽ അവളെ ഞാൻ സ്നേഹിക്കുന്നു…ബെല്ല അവശയായി ഒരു ബഞ്ചിൽ ഇരുന്നപ്പോൾ അഖിൽ അവളുടെ മുൻപിൽ വന്നിരുന്ന് അവളോട് എന്തൊക്കെയോ പറയാൻ തുടങ്ങി…
എന്തോ പലപ്പോഴും മറ്റുള്ളവർ അവളെ സ്നേഹിക്കുന്ന പോലെ എനിക്ക് അവളെ സ്നേഹിക്കാൻ പറ്റുന്നില്ലല്ലോ എന്ന് രാധിക ചിന്തിക്കാൻ തുടങ്ങിയിരുന്നു…അത് അവളിൽ പലപ്പോഴും ഒരു ഭയം ഉണ്ടാക്കി… ബെല്ല തന്നെ വിട്ട് പോവുമോ എന്ന ഭയം…

കൂട്ടമണി മുഴങ്ങി…
ബെല്ല രാധികയുടെ അടുത്ത് വന്നിരുന്നു
അവൾ അപ്പോഴും വല്ലാതെ കിതക്കുന്നുണ്ടായിരുന്നു …

രാധിക അവളെത്തെന്നെ നോക്കിയിരുന്നു…
ഒരു മനോഹര ശിലപ്പത്തെ കണ്ട പോലെ.
പെട്ടന്ന് ടീച്ചർ ക്ലാസ്സിലേക്ക് കയറി വന്നു…
കണക്ക് ആണ് വിഷയം…
രാധിക ബാഗ് തുറന്ന് പുസ്തകം എടുത്ത് വച്ചു…
ബെല്ല ഇപ്പോഴും എന്തോ ചിന്തയിൽ ആണ്…
” എടീ ടീച്ചർ വന്നു… ”
കണ്ടില്ലേ നീ?? ”
രാധികയുടെ വാക്കുകൾ കേട്ട് എന്തോ ചിന്തയിൽ നിന്ന് ഉണർന്ന ശേഷം അവൾ ഒരു പുസ്തകം എടുത്തു ഡെസ്കിൽ വച്ചു…

Leave a Reply

Your email address will not be published. Required fields are marked *