ഞാൻ വെറും കുട്ടിക്കൂറ പൗഡറും, ഒരു സോഡകണ്ണടയും അല്ലെ പെണ്ണേ… ? “അത് പറഞ്ഞു തീർന്നതും അവളുടെ ആ തുടയിൽ രാധിക അമർത്തി പിച്ചി…
” ഇതാണോടി പട്ടി സോഡകണ്ണട… ”
നീ സോഡകണ്ണട കണ്ടിട്ടില്ല അതാ നിന്റെ കുഴപ്പം… ”
” ഈ കണ്ണട നിനക്ക് ഒരു ഭംഗിയാ.”
അത് ആദ്യം മനസ്സിലാക്കാൻ പഠിക്ക്…
പ്ലെയ്ൻ കണ്ണട വച്ച് നടന്നിട്ട് സോഡയാണ് പോലും സോഡ.!!!” ഇതിന് പവർ ഉണ്ട് പെണ്ണേ… ”
ബെല്ല പ്രതിവാദം നിരത്തി…” പറഞ്ഞത് നന്നായി ഞാൻ അറിഞ്ഞില്ലാട്ടോ… !!! ”
രാധിക പതിയെ പുറകിലേക്ക് നോക്കി… അതേ ബെല്ല പറഞ്ഞത് ശരിയാണ്…
അയാൾ എന്നെ തന്നെ നോക്കി ഇരിക്കുന്നു…
അവൾക്ക് അത് വലിയ ഒരു ബുദ്ധിമുട്ട് ആണ് ഉണ്ടാക്കിയത്…
അരുതാത്തത് എന്തോ നടക്കുന്നത് പോലെ…
അയാളെ പിന്തിരിപ്പിക്കേണ്ടത് തന്റെ ആവശ്യമാണ് എന്നത് പോലെ ഒരു തോന്നൽ… വല്ലാത്ത ഒരു വീർപ്പുമുട്ടൽ…
ഒരാണ് തന്നെ നോക്കുന്നു എന്നറിയുമ്പോൾ ഒരു പെണ്ണിന് ഉണ്ടാവേണ്ട യാതൊരു വികാരവും അവളിൽ ഉണ്ടായില്ല…
മറിച്ച് ദേഷ്യമാണ് വന്നത്…
മനസ്സിലെ സർവ്വ ക്രോധവും കണ്ണിലേക്ക് ആവാഹിച്ച് പെട്ടെന്ന് അവൾ അയാളെ ഒന്ന് തിരിഞ്ഞു നോക്കി…
ആ നോട്ടത്തിൽ അവളുടെ പ്രതിഷേധം മൊത്തം ഉണ്ടായിരുന്നു…
അത് കണ്ടതും അയാൾ പെട്ടന്ന് തന്നെ അവളിൽ നിന്ന് ദൃഷ്ടി മാറ്റി…
എന്തോ വശപ്പെശക് ഉള്ളതായി അയാൾക്ക് തോന്നിയിരിക്കണം…
ഒരുപക്ഷേ ഒരു പെണ്ണിന്റെ വാക്കിനെക്കാൾ ഒരാണ് ഭയക്കുന്നത് അവളുടെ നോട്ടം ആയിരിക്കും…
” ഇനി അയാൾ നോക്കില്ല… അത് എന്റെ വിശ്വാസം ആണ്… ”
രാധിക പറഞ്ഞു…
ബെല്ല തന്റെ കളിത്തൊഴിയെ ആദ്യമായി കാണുന്ന പോലെ നോക്കി…
അവൾ കാട്ടിക്കൂട്ടുന്ന ഓരോ കോപ്രായങ്ങളും ബെല്ല വീക്ഷിക്കുന്നുണ്ടായിരുന്നു…
” നീ എന്താ ഇങ്ങനെ നോക്കുന്നെ… !!! ”
രാധികയുടെ ചോദ്യത്തിന് മുൻപിൽ മൗനമായിരുന്നു ബെല്ലക്ക് മറുപടി…
ഉള്ളിൽ ഉറഞ്ഞു വന്ന ചിരിയെ അടക്കി പിടിച്ച് അവൾ ഇരുന്നു…
ബസ്സ് കോളേജിന്റെ മുൻപിൽ വന്നു നിന്നു…
അവർ ഇരുവരും ഇറങ്ങി നടന്നു…
രാധിക ഒരിക്കൽ കൂടി ആ കണ്ടക്ട്ടറെ നോക്കി …
” അതേ ഇത്തവണ അയാൾ എന്നെ ശ്രദ്ധിക്കാൻ പോലും തുനിഞ്ഞില്ല… ”
ബെല്ല ഇപ്പോഴും എന്നെ അതിശയത്തോടെ നോക്കി നടക്കുകയാണ്…
” നിനക്കെന്താ വട്ടായോ ബെല്ലേ..??? ”
” ചുമ്മാ നോക്കിക്കൊണ്ടിരിക്കുവാ… ”
” അല്ല ഇപ്പൊ അത്യാവശ്യം ധൈര്യം ഒക്കെ വന്നു തുടങ്ങിയിട്ടുണ്ട് പെണ്ണിന്… ” ബെല്ല തന്റെ കൊച്ചു മുടിയിഴകൾ കൈ കൊണ്ട് ഒതുക്കിക്കൊണ്ട് പറഞ്ഞു…
രാധിക തന്റെ സ്വതസിദ്ധമായ പുഞ്ചിരി ഭൂമിക്ക് സമ്മാനിച്ചുകൊണ്ട് നടന്നു…
കോളേജിന്റെ മുൻപിൽ തന്നെ വലിയ ഒരു റൗണ്ട് ആണ്… ആ റൗണ്ടിൽ ഒരു വലിയ വിളക്ക്കാലും.
അതുകഴിഞ്ഞ ശേഷം ആണ് കെട്ടിട സമുച്ചയം ആരംഭിക്കുന്നത്…
അവിടെയുള്ള എല്ലാ ഡിപ്പാർട്ട്‌മെന്റ്ലേക്കും, കാന്റീനിലേക്ക് അടക്കം പോകണമെങ്കിൽ ഈ മുൻപിലെ ഇടനാഴി കടക്കാതെ വയ്യ…