അവൾക്കായ് [AJEESH]

Posted by

ബസ്സിൽ ജനാലക്ക് അടുത്ത് അല്ലാതെ വേറെ സീറ്റിൽ ഇരിക്കുക എന്നത് രാധികക്ക്
വലിയ ബുദ്ധിമുട്ട് ആണ്…
പെട്ടന്ന് തിരക്ക് കൂടിയാൽ കുറെ പേർക്ക് ചാരി നിൽക്കാൻ ഉള്ള തൂണിന് പകരംവക്കാവുന്ന ഒരു പിനാമി ആയി മാറും തന്റെ കൈകൾ എന്നവൾക്ക് നന്നായി അറിയാം….
അതിൽ അവൾക്ക് താൽപ്പര്യം ഇല്ല…
ചിലർക്ക് ആസ്ഥാനത്തുള്ള നോട്ടത്തിൽ ആണ് കമ്പം… അതുകൊണ്ട് ജനാലക്ക് അടുത്ത് ഇരിക്കാൻ ഉള്ള അവസരം രാധിക പാഴാക്കാറില്ല…
ഇതിനോടെല്ലാമൊപ്പം പുറത്തെ കാഴ്ചകൾ കാണാൻ ഉള്ള പൂതിയും അവൾക്ക് ഉണ്ടുതാനും…
പക്ഷെ ബെല്ലക്ക് ഇത്തരം ഭയം ഒന്നും ഇല്ല…
അവൾ ഇരിക്കുമ്പോൾ തിരക്കാണെങ്കിൽ പോലും ആരും അധികം അവളെ ശല്യം ചെയ്യുന്നത് കണ്ടിട്ടില്ല…
അത് അവൾക്ക് സൗന്ദര്യം ഇല്ലാത്തതുകൊണ്ടല്ല…
മറിച്ച് എങ്ങനെയോ അവളെ എല്ലാവരും വേഗം ഇഷ്ട്ടപ്പെട്ടു പോവും…
ചിലപ്പോൾ പ്രതികരിക്കുന്നവൾ ആണെന്ന ഭയവും ആവാം.
വല്ലാത്ത ഒരു ഉന്മേഷത്തിന്റെ പ്രസരിപ്പ് ആണ് അവൾക്ക് ചുറ്റും.
അവൾ തനിക്ക് കൂടി വേണ്ടപ്പെട്ട ആരോ ആണ് എന്ന് എല്ലാവരും ഒരുപോലെ കരുതിപ്പോന്നു…
അല്ലെങ്കിൽ അങ്ങനെ തോന്നിപ്പിക്കുന്നതായിരുന്നു അവളുടെ ആകാരം…പുറത്തെ കാഴ്ചകൾ ആസ്വദിച്ചു ഇരിക്കുന്ന രാധികയെ നോക്കി ബെല്ല പറഞ്ഞു…
” രാധികെ ആ കണ്ടക്ടർ ചേട്ടൻ ഇപ്പൊ സ്ഥിരമായി ഒരു ചിരി തരുന്നുണ്ടല്ലോ… ??? ”
” എന്താ…
ഞാൻ അറിയാതെ വല്ലതും നടക്കുന്നുണ്ടോ??? ”
അവളുടെ ചോദ്യം കേട്ടതും രാധികക്ക് വിഷമം ആണ് വന്നത്…
” ഇതുവരെ ഒരാളോടും എനിക്ക് ഒരടുപ്പവും തോന്നിയിട്ടില്ല…
അത് എന്നെക്കാൾ നന്നായി അറിയാവുന്ന നീ തന്നെ എന്നോട് ഇത് പറയണം… “അത് പറഞ്ഞപ്പോൾ അവൾക്ക് സങ്കടത്തോടൊപ്പം വല്ലാത്ത കോപവും വന്നിരുന്നു
ബെല്ലയെ അറിയിക്കാത്ത ഒരു കാര്യം പോലും തനിക്കില്ല എന്ന അവളുടെ വാദത്തിന് ബെല്ല തന്നെ മുറിവേല്പിക്കുന്നതിന് തുല്യമായിരുന്നു അത്…
അങ്ങനെ ഒന്ന് കേൾക്കാൾ അവൾ ആഗ്രഹിച്ചിരുന്നില്ല…” ചെ നീ ഇങ്ങനെ മിണ്ടുമ്പോ മിണ്ടുമ്പോ ചൊടിക്കാൻ തുടങ്ങിയാൽ വലിയ കഷ്ടം ആണ് ട്ടാ രാധു… ”

” എന്തായാലും നിന്നെയാണ് അയാൾക്ക് നോട്ടം…
അത് ഒന്ന് പറഞ്ഞെന്നേ ഉള്ളൂ…”

ബെല്ലയുടെ അർത്ഥം വച്ചുള്ള നോട്ടവും മറുപടിയും കേട്ടപ്പോൾ രാധിക ആകെ വിരണ്ടു പോയി…

” അതെന്താ അങ്ങനെ തോന്നാൻ… നമ്മൾ രണ്ടുപേരും ഒരുമിച്ച് ഉള്ളപ്പോൾ അല്ലെ അയാൾ ഈ ചിരിക്കുന്നത്?… ”

അതുകൊണ്ടെന്താ…
നിന്നെപ്പോലെ ആണോ ഞാൻ …
നിന്റെ ഈ നീണ്ട് വിടർന്ന് നിന്നെത്തന്നെ പൊതിഞ്ഞു വക്കാൻ പോന്ന മുടിയും , ഭൂമിയിൽ മാത്രം നോക്കിയുള്ള നടപ്പും ,

Leave a Reply

Your email address will not be published. Required fields are marked *