അവൾക്കായ് [AJEESH]

Posted by

ഇപ്പോൾ ഈ വഴി ഒരുപാട് ബസ്സുകൾ ഓടാൻ തുടങ്ങിയിരിക്കുന്നു… എങ്കിലും ഒരു വലിയ നഗരത്തിന്റെ തിരക്കൊന്നും ഇവിടെ ഇല്ല….
രാധികയും ബെല്ലയും ആ പടുകൂറ്റൻ വാക മരത്തിന്റെ ചുവട്ടിൽ , അതിന്റെ തണലു കാഞ്ഞു നിന്നു….
നേരം 8 മണി കഴിഞ്ഞിരിക്കുന്നു… ഇപ്പോഴും വിട്ടുമാറാത്ത പുലകാല കോടമഞ്ഞ് അവർ ഇരുവരെയും പൊതിഞ്ഞു പിടിച്ചു.
വായു കൊണ്ടുള്ള ഒരു ആവരണം പോലെ…
ഒരുപക്ഷേ പ്രകൃതി പോലും അവർ ഇരുവരെയും അദൃശ്യമായി സംരക്ഷിക്കുന്നതാവണം.” എന്തായാലും ഡിഗ്രി പഠനം കൊണ്ട് ഒരു ഉപകാരം ഉണ്ടായി… നമ്മുടെ ആ നശിച്ച യൂണിഫോം ഒന്ന് ഉപേക്ഷിക്കാൻ പറ്റി…”
വല്ലാത്ത ഒരു ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ബെല്ല പറഞ്ഞു…
” ഇപ്പോൾ എന്തോ ഞാൻ എന്നെത്തയാണ് പുറത്ത് പ്രതിഫലിപ്പിക്കുന്നത് എന്ന ഒരു തോന്നൽ ”
എനിക്ക് എല്ലാവരെയും പോലെ ആവാൻ പണ്ടേ ഇഷ്ട്ടമല്ല… ”
ബെല്ല പറഞ്ഞു നിർത്തി…” എനിക്ക് യൂണിഫോം ഒഴിഞ്ഞതിനെക്കാൾ സന്തോഷം മറ്റൊന്നാണ്…
ഈ മുടിയൊന്നും ഇനി മെടഞ്ഞിടേണ്ടല്ലോ…..
എത്ര നാളായുള്ള മോഹം ആണെന്നറിയോ ??? ”
അഴിച്ചിട്ട മുടിയിഴകളിൽ ആത്മവിശ്വാസം കണ്ടെത്തി രാധിക വിവശതയോടെ പറഞ്ഞു…
ബെല്ല തന്റെ കുഞ്ഞു മുടിയിഴകൾ പതിയെ തലോടി
എന്നിട്ട് രാധികയെ നോക്കി ഒരു ചെറു പുഞ്ചിരി തൂക്കി…
ഇങ്ങനെയൊക്കെ ആണെങ്കിലും ഈ ഡിഗ്രീ പഠന കാലം അവർ ഇരുവർക്കും പലതിൽ നിന്നും ഉള്ള മോചനത്തിന്റെ കൂടി കാലഘട്ടമായിരുന്നു. മലംപ്രദേശത്ത് നിന്ന് നഗരത്തിലെ വലിയ സമൂഹത്തികേക്ക് ഉള്ള ഒരു ചേക്കേറൽ, പുതിയ പുതിയ സൗഹൃദങ്ങൾ, പുതിയ പഠന വിഷയങ്ങൾ… അങ്ങനെ പലതും…
പെട്ടന്ന് മഞ്ഞ് മൂടി കിടക്കുന്ന ആ വഴിയേ ഭേദിച്ചുകൊണ്ട് “രാജീവ്” എന്ന ചുവന്ന നിറമുള്ള ബസ്സ്‌ പാഞ്ഞു വന്നു…അവരുടെ കോളേജ് യാത്രക്ക് വേണ്ടി ആസൃതത്വം വഹിക്കുന്ന സ്ഥിരം വാഹനം…
ബസ്സ് അവരുടെ മുൻപിൽ വന്ന് നിർത്തിയതും പുറകിൽ എവിടെയോ ആയിരുന്ന കണ്ടക്ടർ ഓടി വന്ന് മുൻവശത്തെ കതക് അവർക്ക് തുറന്ന് കൊടുത്തു …
അത് മറ്റാരും തുറക്കാതിരിക്കാൻ ഉള്ള ഒരു വ്യഗ്രത അയാളുടെ പുറകിൽ നിന്നുള്ള പാഞ്ഞുവരവിൽ വ്യക്തമായിരുന്നു…
ഡിഗ്രി ക്ലാസ് തുടങ്ങിയിട്ട് ഒരാഴ്ചയെ ആയിട്ടുള്ളൂ ഇതുവരെ കോളേജിലേക്ക് പോയത് മുഴുവൻ ഈ ബസ്സിൽ തന്നെയാണ്…
കഴിഞ്ഞ ഈ ദിവസങ്ങളിൽ ഒരിക്കൽ പോലും ഈ ഡോർ ഞങ്ങൾക്ക് തുറക്കേണ്ടി വന്നിട്ടില്ല എന്ന് രാധിക വേദനയോടെ മനസ്സിലാക്കി…
കയ്യിൽ ഒരു ചുവന്ന ചരടും , നെറ്റിയിൽ ഒരു ചുവന്ന കുറിയും കാക്കി ഷർട്ടിന്റെ താഴെ ചുവന്ന മുണ്ടും ഉണ്ടുത്ത ആ ചുവന്ന കളർ ബസ്സിലെ കണ്ടക്ടർ ചേട്ടൻ അവർ ഇരുവരെയും നോക്കി വിശാലമായി ഒരു പുഞ്ചിരി തൂകി…
ആ പുഞ്ചിരി അവരിൽ ആർക്കുള്ളതാണ് എന്ന് മനസ്സിലാക്കുക നന്നേ പ്രയാസമായിരുന്നു…
എങ്കിലും രാധികക്ക് അയാളോട് ഒരു താൽപര്യവും തോന്നിയിട്ടില്ല…
അവൾ വേഗം ബസ്സിന്റെ ജാലകത്തോട് ചേർന്ന് ഉള്ള സീറ്റിൽ ചെന്നിരുന്നു….
തൊട്ടടുത്ത് തന്നെ ബെല്ലയും…

Leave a Reply

Your email address will not be published. Required fields are marked *